13 December 2011

Open Forum - Rada Sesic, James Mimicos, Leena Manimekhalai, Rosa Carillo, Nirupama Sundar, Uma De Cunha






ഇന്ത്യന്‍ സിനിമകള്‍ ഫലപ്രദമായി വിപണനം ചെയ്യപ്പെടുന്നില്ല: റാഡ സിസിക്


ഇന്ത്യന്‍ സിനിമകള്‍ ഫലപ്രദമായി വിപണനം ചെയ്യപ്പെടുന്നില്ല: റാഡ സിസിക്
ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്വന്തം സൃഷ്ടികള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ വശമില്ലെന്ന് നെതര്‍ലാന്റ് സംവിധായക റാഡ സിസിക്. ഇന്നത്തെ (ഡിസം.13) ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ലോകത്തെമ്പാടുമായി 3800ഓളം ചലച്ചിത്ര മേളകളു്. കഴിഞ്ഞ വര്‍ഷമാണ് പ്രശസ്ത റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഒരു മലയാളചിത്രമെത്തുന്നത്. മേളകളില്‍ പ്രവേശനം തേടുന്ന സിനിമയോട് പ്രതിബദ്ധത പുലര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. നല്ല സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ചലച്ചിത്ര അക്കാദമി പോലുള്ള പ്രാദേശിക സിനിമ കൂട്ടായ്മകള്‍ അനിവാര്യമാണെന്നും റാഡ സിസിക് അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രാദേശിക ചിത്രങ്ങളുടെ വിപണന സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍ .
ചലച്ചിത്രമേളകള്‍ക്ക് അയക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശന സമയക്രമം പാലിക്കാനായി വെട്ടിച്ചുരുക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ലീന മണിമേഖല അഭിപ്രായപ്പെട്ടു. മേളകളിലെ എന്‍ട്രി ഫീസ് സംവിധാനം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഗുണകരമല്ല. ഷൂട്ടിംഗ് കഴിഞ്ഞതു കൊ് മാത്രം സിനിമ തിയേറ്ററുകളില്‍ എത്തുകയില്ലെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകള്‍ ജഡാവസ്ഥയിലാണെന്നും ലീന മണിമേഖല പറഞ്ഞു. എട്ട് മാസത്തോളം തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ പോയ ദുരനുഭവത്താലാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേളകളിലും തിയേറ്ററുകളിലും ഒരു പോലെ പ്രേക്ഷക ശ്രദ്ധ നേടുന്ന ചിത്രങ്ങളാണ് ഉണ്ടാവേതെന്ന് തമിഴ് സംവിധായക നിരുപമ സുന്ദര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സിനിമകളില്‍ സംഗീതത്തിന്റെ സ്വാധീനം കൂടുതലാണ്. അതുകൊ് തന്നെ വിദേശ മേളകളില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് വിപണന സാധ്യത കുറവാണെന്ന് മെക്‌സിക്കന്‍ സിനിമാ നിരൂപക റോസ കാരിലോ പറഞ്ഞു. പ്രതിഭാ ദാരിദ്ര്യമല്ല ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരെ വിദേശമേളകളില്‍ നിന്ന് അകറ്റുന്നതെന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ സംഘാടകയായ ഉമാ ഡേ കുനാ പറഞ്ഞു.
നല്ല സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഭാഷ ഒരു തടസ്സമല്ലെന്ന് ഗ്രീക്ക് നിര്‍മ്മാതാവ് ജെയിംസ് മിമിക്കോസ് പറഞ്ഞു. ശശി പറവൂര്‍ ആണ് ഓപ്പണ്‍ ഫോറം നയിച്ചത്.

Trigger Pitch - Photos