3 December 2011

Signature Film: Salute to origin of expressions



       In these days of every day innovation in filmy media, 16th IFFK salutes Kerala’s traditional, ancient visual art- PAAVA KOOTHU with its signature film.
  The 32 sec film is a journey through the history of visual languages evolved in different parts of the world. It visualizes the urge of human kind to make images for expressing the unexpressible.
 It is a unique blend of 2d, 3d and shot footages of shadow puppet play. Kerala‘s traditional puppet play “paava koothu” is clubbed with similar art forms of different countries around the world.
            Film is produced in the banner of S.H.O.W - Total Visual Media by Blue Berries and directed by Bijoy Balachandran. Music score is rendered by Fly Council, a Thiruvanathupuram based music band.
                The concept and crew members behind the film were chosen from a stream of film makers applied through advertisement.

One more chance to apply for Delegate Passes



Overwhelmed with the enthusiasm of the public to participate the 16th IFFK,   authorities are forced to re-open the registration counter, once more.
The number of Registration for delegate passes exceeds over ten thousand.   IFFK is constrained to accommodate all the applicants. However, one more chance to register for delegate passes.
Those who want to register can apply on 07th of December from 09.00am to 08.00pm by online (www.iffk.in) and also at the Delegate Cell, working at Kalabhavan Theatre, Thiruvananthapuram.
There will not be any further opportunity for the same. The rates will be same, ie; Rs. 400.00.

ഭീതിയുടെ വ്യത്യസ്ത ദൃശ്യങ്ങളുമായി കയ്ദാന്‍ സിനിമകള്‍



കയ്ദാന്‍ (KAIDAN) എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ അമാനുഷിക കഥ എന്നര്‍ത്ഥം. നൂറ്റാ ണ്ടു കള്‍ക്ക് മുമ്പ് ജപ്പാനില്‍ പ്രചരിച്ചിരുന്ന പ്രേതകഥകള്‍ സമന്വയിപ്പിച്ചിറങ്ങിയ പുസ്തകങ്ങളാണ് കയ്ദാന്‍ സിനിമകള്‍ക്ക് ആധാരം.
കുപഴകിയ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഭയമെന്ന അവസ്ഥയെ വിഭ്രമാത്മകമായ മറ്റൊരു ആസ്വാദന തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് കയ്ദാന്‍ സിനിമകള്‍. ജപ്പാന്റെ സ്വന്തമെന്ന് പറയാവുന്ന നാല് കഥകള്‍. പ്രഗത്ഭരായ നാല് സംവിധായകര്‍ ചേര്‍ന്ന് ചലച്ചിത്ര ഭാഷ്യം നല്‍കിയതാണ് ഈ ശ്രേണിയിലെ ചിത്രങ്ങള്‍.

കെറേദ ഹിരോകാസു (KORE-EDA-HIROKAZU) സംവിധാനം ചെയ്ത 'ദ ഡെയ്‌സ് ആഫ്റ്റര്‍ (THE DAYS AFTER)' ഒച്ചിയ മസായ്യൂകി(OCHIAI MASAYUKI) സംവിധാനം ചെയ്ത ' ദ ആം (THE ARM)' ലീ സാങ് (LE TSANG) ചിത്രമായ 'ദ നോസ് (THE NOSE)' സുകാമോട്ടോ ഷിന്‍യ(TSUKAMOTO SHINYA)യുടെ ' ദ വിസ്‌ലര്‍(THE WHISTLER)' എന്നിവയാണ് കാഴ്ചയെ അശാന്തമാക്കുന്ന നാല് ചിത്രങ്ങള്‍.
സ്മരണകളെ അനശ്വരമാക്കാനുള്ള ഒരു കൂട്ടം ആത്മാക്കളുടെ ശ്രമമാണ് 'ദ ഡേയ്‌സ് ആഫ്റ്റര്‍'; തങ്ങള്‍ക്ക് വീണ് കിട്ടിയ അവസരം പ്രയോജനപ്പെടുത്താനുള്ള തത്രപ്പാടിലാണ് ഓരോരുത്തരും. ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയിലുള്ള മനോഹരമായൊരു സഞ്ചാരമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.
റെനോസുകേ അകുതഗാവ(RYUNOSUKE AKUTAGAWA) യുടെ നോവലിനെ അടിസ്ഥാനമാക്കി ലീ സാങില്‍(LEE SANG IL) സംവിധാനം ചെയ്ത സിനിമയാണ് 'ദ നോസ്(THE NOSE). തന്റെ വികൃതമായ മൂക്ക് മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു സന്യാസി, തന്നെ പരിഹസിച്ച ഒരു ബാലനെ മരണത്തിലേക്ക് തള്ളിവിടുന്നു. ശേഷം അവനെ ജീവിതത്തിലേക്ക് കൊുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആ ബാലന്‍ സന്യാസിയെ നിരന്തരം വേട്ടയാടുന്നു.
ഒസാമു ഡസായി(OSAMU DAZAI)യുടെ നോവലിനെ ആധാരമാക്കി സുകോമോട്ടോ ഷിന്‍യ(TSUKAMOTO SHINYA) സംവിധാനം ചെയ്ത 'ദ വിസ്‌ലര്‍(THE WHISTLER)' അച്ഛന്റെ പ്രേരണയാല്‍ കാമുകനെ പിരിയേി വരുന്ന യുവതിയുടെ കഥ പറയുന്നു. തന്റെ സഹോദരിക്ക് കിട്ടിയ പ്രേമലേഖനങ്ങള്‍ കെത്തുന്നതോടെ അവളില്‍ അസൂയ നിറയുന്നു. 'ദ വിസ്‌ലര്‍' എന്ന സിനിമ ഭീതിജനകമായ അന്തരീക്ഷത്തെക്കാളേറെ വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുന്നു.
തന്നെ മോഹിപ്പിച്ച പെണ്ണിന്റെ കൈ അവളില്‍ നിന്ന് കടമായി നേടിയെടുത്ത് സ്വന്തം അപ്പാര്‍ട്‌മെന്റില്‍ എത്തുന്ന ഒരാളുടെ കഥയാണ് ' ദ ആം (THE ARM)' അവിടെ അയാള്‍ ദുരൂഹതകളുടെ നടുവിലാണ്. ജപ്പാനിലെ സവിശേഷമായ കാഴ്ചകളുടെ ലോകത്തേക്കാണ് ഈ സിനിമകള്‍ പ്രേക്ഷകരെ നയിക്കുന്നത്.

പാരമ്പര്യ ദൃശ്യകലയ്ക്ക് പ്രണാമമര്‍പ്പിച്ച് സിഗ്നേച്ചര്‍ ഫിലിം



                  ദൃശ്യമാധ്യമം മാറ്റത്തിന്റെ ശാസ്ത്രവഴികളിലൂടെ മുന്നേറുമ്പോള്‍ പാരമ്പര്യ കലാരൂപമായ നിഴല്‍പ്പാവക്കൂത്തിന് അര്‍പ്പിക്കുന്ന പ്രണാമമാണ് പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സിഗ്നേച്ചര്‍ ചിത്രം. കേരളീയ പാരമ്പര്യ കലാരൂപമായ പാവക്കൂത്തിനെ വ്യത്യസ്ത രാജ്യങ്ങളിലെ സമാന കലാരൂപങ്ങളുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയതാണീ ചിത്രം. 3D, 2D വിഷ്വലുകളുടെയും ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സമന്വയമാണിത്.
             ഷോ ടോട്ടല്‍ വിഷ്വല്‍ മീഡിയ സൊലൂഷന്‍സിന്റെ ബാനറില്‍ ബ്ലൂ ബെറീസ് തയ്യാറാക്കിയ സിഗ്നേച്ചര്‍ ചിത്രം ബിജോയ് ബാലചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്നു. സംഗീതം ഒരുക്കിയത് തിരുവനന്തപുരത്തെ ഫ്‌ളൈ കൗണ്‍സിലാണ്. 32 സെക്കന്റ് ദൈര്‍ഘ്യമുണ്ട് .
            പത്രത്തില്‍ പരസ്യം നല്‍കി ലഭിച്ച അപേക്ഷകരില്‍ നിന്ന് യോഗ്യരായ ഗ്രൂപ്പിനെ  കണ്ടെത്തുകയായിരുന്നു.

ഒരു ദിവസം കൂടി ഡെലിഗേറ്റ് രജിസ്‌ട്രേഷന് അവസരം


            ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രാജ്യാന്തര ചലച്ചിത്രമേളയുടെ പതിനാറാം പതിപ്പിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 10,000 കഴിഞ്ഞു. ഇത്രയും പ്രേക്ഷകരെ ഉള്‍ക്കൊള്ളുവാനുള്ള പരിമിതികള്‍ ഏറെയാണ്. എങ്കില്‍പ്പോലും ആസ്വാദകരുടെ നിരന്തര ആവശ്യപ്രകാരം നിര്‍ത്തിവെച്ചിരിക്കുന്ന ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 7ന് (ഒരു ദിവസം മാത്രം) ചെയ്യാന്‍ അവസരമുണ്ട്  . അന്നേ ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ പഴയനിരക്കില്‍ തന്നെ ഓണ്‍ലൈനിലും കലാഭവന്‍ തിയേറ്ററില്‍ നേരിട്ടും രജിസ്‌ട്രേഷന്‍ നടത്തുവാന്‍ കഴിയും. പുറമെ നിന്ന് മേളയ്‌ക്കെത്തുന്നവര്‍ക്ക് കൂടി സൗകര്യപ്രദമായിരിക്കും ഈ ക്രമീകരണം. ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇനി മറ്റൊരു അവസരം ഉായിരിക്കുന്നതല്ല.