9 December 2011
സിനിമയുടെ വിജയം കൂട്ടായ്മയില്‍ : മുഖ്യമന്ത്രി
സിനിമയുടെ വിജയം ശരിയായ കൂട്ടായ്മയിലാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിശാഗന്ധിയുടെ നിറഞ്ഞ സദസ്സില്‍ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൂട്ടായ്മകളാണ് വിജയം പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ, സ്‌പോര്‍ട്‌സ് , വനം വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ചടങ്ങിലെ മുഖ്യാതിഥി ജയാബച്ചന്‍ പറഞ്ഞു. കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുവാനെത്തിയപ്പോള്‍ ചലച്ചിത്രമേളയോടുള്ള മലയാളിയുടെ താത്പര്യം തിരിച്ചറിയാനായതായും അവര്‍ സൂചിപ്പിച്ചു.
സാംസ്കാരിക മന്ത്രി കെ സി ജോസഫ് പ്രശസ്ത നടന്‍ ഓംപുരിക്ക് ഹാന്റ് ബുക്ക് നല്‍കിക്കൊ് പ്രകാശനം നിര്‍വ്വഹിച്ചു. മേളയോടുള്ള മലയാളിയുടെ താത്പര്യം ബംഗാളികളുടേതിന് തുല്യമാണെന്ന് ഓംപുരി പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്ര ജനപങ്കാളിത്തം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ദേവസ്വം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. ശശി തരൂര്‍ എം പി ഏറ്റുവാങ്ങി.
ജൂറി ചെയര്‍പേഴ്‌സണ്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ബി ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ 'അര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉജ്ജ്വല തുടക്കം
അഭ്രപാളികളില്‍ തീര്‍ത്ഥാടനത്തിന് തിരി തെളിഞ്ഞു
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയില്‍ സാന്ദ്രമോഹന തുടക്കം. ഭൂതകാലത്തിന്റെ സുവര്‍ണ്ണ പടവുകളിലൂടെ വര്‍ത്തമാനത്തിന്റെ വസന്തവുംഗ്രീഷ്മവും പിന്നിട്ട് ഭാവിയുടെ ചക്രവാളങ്ങളിലേക്കുള്ള ലോക സിനിമയുടെ പ്രയാണത്തിന്റെ നിറകണ്‍ കാഴ്ചയാണ് ഇനിയുള്ള ഏഴ് ദിനങ്ങള്‍. അനന്തപുരിയിലെ 10 തിയേറ്ററുകളിലും നിശാഗന്ധിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി നിറഞ്ഞു തുളുമ്പുന്ന തിരശ്ശീല കാഴ്ചകള്‍ കാത്തിരുന്ന സിനിമാ പ്രേമികള്‍ക്ക് ഇനി വിശുദ്ധ ദൃശ്യയാത്രയുടെ നാളുകള്‍. കലയുടെ സാംസ്കാരിക അതിര്‍വരമ്പുകള്‍ മാറ്റിവരച്ചുകൊ് നവലോക നിര്‍മ്മിതിയുടെ ഇരുനൂറോളം ചിത്രങ്ങളാണ് മേളയിലുള്ളത്. മലയാള കലാഭൂമികയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തുവാനുള്ള അവസരം കൂടിയാകും ഇത്തവണത്തെ മേള. ലോകസിനിമ, ഹോമേജ്, റിട്രോ തുടങ്ങിയ പതിനഞ്ചോളം വിഭാഗങ്ങളിലാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചലച്ചിത്ര സംഭാവനകള്‍ കോര്‍ത്തിണക്കിയ റിട്രോ വിഭാഗത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മധു, സെനഗല്‍ സംവിധായകന്‍ മാമ്പട്ടി, ജാപ്പനീസ് സംവിധായകനായ നഗീസ ഒഷിമ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളു്. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സ്മരണകള്‍ക്കായി ഹോമേജ് വിഭാഗത്തില്‍, ഇന്ത്യന്‍ സംവിധായകനായ മണികൗള്‍, ബംഗ്ലാദേശ് സംവിധായകനായ താരിഖ് മസൂദ് എന്നിവരുടെ ചിത്രങ്ങളുടെ സമര്‍പ്പണമു്ണ്ട്. അന്തരിച്ച ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ചിത്രവും മേളയുടെ ഭാഗമാകുന്നു. കാല്‍പന്തുകളിയുടെ വശ്യതയും ലഹരിയും ഒപ്പിയെടുക്കുന്ന കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങളടങ്ങിയ കെയ്ദാന്‍ ക്ലാസിക്കുകള്‍ ജൂറി ചിത്രമായ 'ബേക്കര്‍ മൊറാന്റ്' അറബ് രാഷ്ട്രങ്ങളിലെ ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന എട്ട് ചിത്രങ്ങള്‍ എന്നിവ പതിനാറാമത് രാജ്യാന്തര മേളയെ സമ്പന്നമാക്കും.
ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തിലെ ഏഴ് ചിത്രങ്ങള്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമാകും. മേളയ്ക്ക് മത്സരത്തിന്റെ ചൂടും ചൂരും പകരാന്‍ മൂന്ന് നവാഗത സംവിധായകരുടേതുള്‍പ്പെടെ പതിനൊന്ന് ചിത്രങ്ങളു്ണ്ട്. യൂദ്ധാനന്തര ജര്‍മ്മനിയിലെ പൂതു പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്ന ഡെഫ ചിത്രങ്ങളുടെ പ്രദര്‍ശനം ആവേശമാകും. ലോകസിനിമാ വിഭാഗത്തില്‍ അന്‍പതോളം ചിത്രങ്ങളും എത്തിയിട്ടു്ണ്ട്.
ആദ്യദിനത്തില്‍ മനം കവര്‍ന്ന് 19 ചിത്രങ്ങള്‍
പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആദ്യ ദിനം വേള്‍ഡ് സിനിമ, റെട്രോസ്‌പെക്ടീവ്, ഹോമേജ്, കിക്കിംഗ് ആന്റ് സ്ക്രീനിംഗ്, ഡെഫ, ഫിപ്രസി, അറബ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം നഗരത്തിലെ 10 തിയേറ്ററുകളിലായി നടന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.15ന് ഉദ്ഘാടനചിത്രമായ ' അര്‍ ദ ഹാത്രോണ്‍ ട്രീ' സാംസ്കാരിക വിപ്ലവത്തിന്റെ ദിനങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊുപോയി. അഞ്ചാം തലമുറ ചൈനീസ് സംവിധായകരില്‍ മുന്നില്‍ നില്‍ക്കുന്ന ഴാങ് യുമോയു (ZHANG YIMOU) വിന്റെ ഏറ്റവും പുതിയ സൃഷ്ടി ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
വേള്‍ഡ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തായ്‌ലന്റ്, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍' ഈ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ പ്രതിഭകളുടെ സംഗമമായിരുന്നു.
ഹോമേജ് വിഭാഗത്തില്‍ മര്‍ലിന്‍ മണ്‍റോയുടെ അഭിനയ മികവിനാല്‍ അനശ്വരമായ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്'ന്റെ ആദ്യ പ്രദര്‍ശനം ശ്രീ തിയേറ്ററില്‍ നടന്നു.
റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ആദ്യ ദിനം തന്നെ ആരംഭിച്ചു. റോബര്‍ട്ട് ബ്രസന്റെ 'പിക് പോക്കറ്റ്' ആയിരുന്നു ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. കലാഭവനില്‍ നടന്ന പ്രദര്‍ശനം മികച്ച പ്രേക്ഷക ശ്രദ്ധ നേടി. ജാപ്പനീസ് സംവിധായകന്‍ നഗിസ ഒഷിമയുടെ (NAGISA OSHIMA) 'ബോയ്' എന്ന ചിത്രവും ഈ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിച്ചു.
കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തിന് മേളയില്‍ തുടക്കം കുറിച്ചുകൊ് സൊല്‍ട്ടാന്‍ ഫാബ്രിയുടെ (ZOLTAN FABRI) 'ടു ഹാഫ് ടൈംസ് ഇന്‍ഹെല്ലാ'ന്റെ പ്രദര്‍ശനം ശ്രീപത്മനാഭ തിയേറ്ററില്‍ നടന്നു. ചലച്ചിത്രമേളകളില്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ക്കായുള്ള പ്രത്യേകമൊരു വിഭാഗത്തിന് തുടക്കം കുറിക്കാന്‍ തന്നെ കാരണമായ ഈ ചിത്രം ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി.
ഫിപ്രസി വിഭാഗത്തില്‍ പോയട്രി, ഡെഫ വിഭാഗത്തില്‍ ആഫ്റ്റര്‍ വിന്റര്‍ കംസ് സ്പ്രിംഗ് അറബ് വിഭാഗത്തില്‍ ദ എന്‍ഡ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
LANDSCAPES IN MALAYALAM CINEMA exhibition opens from today onwards
An exhibition of Photo Prints of the works of the noted Art Directors of Malayalam Cinema will be conducted at Kanakakkunnu, as a part of 16th IFFK.
The exhibition named as 'Landscapes in Malayalam Cinema’ will be inaugurated by Om Puri at 11.00 pm. Remarkable work of art of ten Art Directors will be exhibited.
Sri. Ramachandran, Veteran Art Director will be honoured at the inaugural function. Exhibition is organized by the FEFKA Art Director’s Union.
പിക്ക് പോക്കറ്റ് - ഒരു ആസ്വാദനം
'നിങ്ങള്‍ക്കൊന്നിലും വിശ്വാസ'മില്ലെന്ന് ഴാന്‍ പറഞ്ഞു. 'ഞാന്‍ വിശ്വസിക്കുന്നു; ദൈവത്തില്‍ , മൂന്ന് മിനിട്ടുകള്‍ക്ക് വേണ്ടി. മിഷേല്‍ മറുപടി പറഞ്ഞു. സിനിമയുടെ കാവല്‍ മാലാഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സംവിധായകനായ റോബര്‍ട്ട് ബ്രസണിന്റെ പിക്‌പോക്കറ്റ് എന്ന സിനിമയിലെ സംഭാഷണമാണിത്.
മനുഷ്യനാവാനുള്ള സാധ്യതയിലേക്കുള്ള പ്രയാണത്തിന്റെ കഥ പറയുന്ന സിനിമയാണ് ബ്രസോണിന്റെ പിക് പോക്കറ്റ്. ഒരു പോക്കറ്റടിക്കാരന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. കുമ്പസാരങ്ങള്‍ക്കൊടുവില്‍ പരിശുദ്ധിയിലേക്കുള്ള വഴി തേടുന്ന കഥാപാത്രത്തില്‍ സിനിമ അവസാനിക്കുന്നു. ഒരു പക്ഷേ ഇവിടെ നിന്നായിരിക്കണം പ്രേക്ഷക മനസ്സില്‍ സിനിമ ആരംഭിക്കുന്നത്.
നടീനടന്മാരെ മോഡല്‍സ് എന്ന് സംബോധന ചെയ്യുന്ന ബ്രസോണ്‍ സെല്‍ ഫോണ്‍ സംഭാഷണങ്ങളിലൂടെ അവരെ തെരഞ്ഞെടുക്കുന്നു. മിഷേല്‍ എന്ന പോക്കറ്റടിക്കാരനെ അവതരിപ്പിച്ച മാര്‍ട്ടിന്‍ ലസെല്ലെ എന്ന നടന്റെ അഭിനയം ആസ്വാദനത്തന്റെ പാരമ്യത്തിലേക്ക് പ്രേക്ഷകനെ നയിക്കുന്നു. ഒരു പക്ഷേ ബ്രസോണിന്റെ മോഡലുകള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന വിധം ഒരു മാന്ത്രികന്റെ കരവിരുതോടെ അത് പല ലക്ഷ്യങ്ങളിലേക്കും നയിക്കുന്നു. പിക് പോക്കറ്റിലെ കഥാപാത്രം ദസ്‌തോവിസ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലിലെ റസ്‌കോള്‍ നിക്കോഫിനെ ഓര്‍മ്മപ്പെടുത്തുന്നു. അത് യാദൃശ്ചികമല്ല, ദസ്‌തോയോവിസ്കിയുടെ കടുത്ത ആരാധകനായിരുന്നല്ലോ ബ്രസോണ്‍. അതേസമയം, കത്തോലിക്ക വിശ്വാസത്തിന്റെ സ്വാധീനം, ഒരു ജയില്‍പ്പുള്ളിയുടെ വൃഥകള്‍ തുടങ്ങി വളരെയധികം സാധ്യതകള്‍ സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നത് ബ്രസോണിന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നു തന്നെ. ഇരു ജീവിതങ്ങളില്‍ നിന്ന് ആത്മീയതയുടെ (മനുഷ്യത്വമോ?) പ്രകാശം അന്വേഷിക്കുന്ന കഥാപാത്രങ്ങള്‍ ബ്രസോണ്‍ സിനിമയുടെ മുഖമുദ്രയാണ്.
'എന്റെ ചലച്ചിത്രം ആദ്യം ജനിക്കുന്നത് എന്റെ തലച്ചോറിലും അതിന്റെ മരണം പേപ്പറിലുമാണെന്ന് വിളിച്ചുപറഞ്ഞ ബ്രസോണിന്റെ സിനിമ, ഇമേജും സൗണ്ടും അതിസൂക്ഷ്മമായി സമന്വയിപ്പിച്ച ചലച്ചിത്രകാവ്യങ്ങളാണ്. പിക്‌പോക്കറ്റ് അതിനൊരു ഉദാഹരണമാത്രം.
ജയിലില്‍ അടക്കപ്പെട്ട മിഷേല്‍ തന്നെ കാണാനെത്തിയ കാമുകിയായ ഴാനിനെ ജനാലയ്ക്കിടയിലൂടെ ചുംബിച്ച് ചോദിക്കുന്നു. ഏത് വഴിയിലൂടെയാണ് ഞാന്‍ നിന്നിലേക്കെത്തേണ്ടത്? ഈ ചോദ്യത്തിന് മുന്നില്‍ സിനിമ അവസാനിക്കുന്നു. നീ എന്നത് ഴാന്‍ മാത്രമോ, സ്‌നേഹമോ, നന്മയോ, എന്തോ ആയിക്കൊള്ളട്ടെ. ഈ ചോദ്യം ഉന്നയിക്കുന്ന മനുഷ്യമനസ്സ് നിലനില്‍ക്കുന്നിടത്തോളം കാലം ബ്രസോണ്‍ സിനിമകള്‍ പ്രസക്തമാണ്.
നിറഞ്ഞ സദസ്സില്‍ റിട്രോ വിഭാഗത്തിന് തുടക്കം
ചലച്ചിത്രോത്സവത്തിന്റെ മുഖ്യാകര്‍ഷണമായ റിട്രോ വിഭാഗത്തിന്റെ പ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. വിഖ്യാത ഫ്രഞ്ചു സംവിധായകനായ റോബര്‍ട്ട് ബ്രസണ്‍, നഗീസാ ഒഷീമ എന്നിവരുടെ പിക്‌പോക്കറ്റ്, ബോയ് എന്നീ ചിത്രങ്ങളാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്രകലയിലെ കാവല്‍ മാലാഖയായി വിശേഷിപ്പിക്കുന്ന റോബര്‍ട്ട് ബ്രസണിന്റെ 1959ലെടുത്ത പിക്ക്‌പോക്കറ്റിന്റെ പ്രദര്‍ശനത്തോടെയാണ് റിട്രോ വിഭാഗത്തിന് തുടക്കമായത്.
പാരീസ് നഗരത്തിലെ റെയില്‍ സ്റ്റേഷനുകളിലും തെരുവുകളിലും സബ്‌വെ കാറുകളിലുമായി ജീവിക്കുന്ന മിഷേല്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സദാചാരം ലൈംഗികത, പാപബോധം എന്നിവ ബ്രസണിന്റെ മറ്റ് ചലച്ചിത്രങ്ങളിലെന്ന പോലെ പിക്ക്‌പോക്കറ്റിലും ചര്‍ച്ച ചെയ്യുന്നു്. ലേഡീസ് ഓഫ് ദ ബയ്‌സ് ദ ബോലോഗന്‍, ദ ട്രയല്‍ ഓഫ് ജോണ്‍ ഓഫ് ആര്‍ക്ക് ബൈ ചാന്‍സ്', ബല്‍ത്തസാറും മൗഷറ്റും ല അര്‍ജന്റും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
ഒഷിമയുടെ 'ബോയ്'1960കളിലെ ജപ്പാനിലെ പത്രവാര്‍ത്തകളെ ആസ്പദമാക്കിയുള്ള ചിത്രീകരണമാണ്. തകര്‍ന്ന കുടുംബത്തെ പോറ്റുവാന്‍ വേണ്ടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ആഖ്യാനം ചെയ്യുന്നത്. എ ടൗണ്‍ ഓഫ് ലൗ ആന്റ് ഹോപ്, ദ സണ്‍സ് ബറിയല്‍, സിങ് എ സോങ് ഓഫ് സെക്‌സ് ഡിന്നര്‍ ഇന്‍ പാരഡൈസ് എന്നീ ചിത്രങ്ങളാണ് റിട്രോസ്‌പെക്ടീവില്‍ പ്രദര്‍ശിപ്പിക്കുക. ഈ സിനിമകളെല്ലാം കലാഭവനിലാണ് പ്രദര്‍ശിപ്പിക്കുക.
അമ്പത് സിനിമകളുമായി രണ്ടാം നാള്‍
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് വിവിധ രാജ്യങ്ങളിലെ 50 സിനിമകള്‍ തലസ്ഥാന നഗരിയിലെ പത്ത് തിയേറ്ററുകളിലും നിശാഗന്ധിയിലുമായി പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായ 'കെയ്ദാന്‍ ഹൊറര്‍ ക്ലാസിക്' സിനിമാ വിഭാഗത്തില്‍ ദി ഡെയ്‌സ് ആഫ്റ്റര്‍, ദി നോസ്, ദി ആം, ദി വിസ്റ്റ്‌ലര്‍ എന്നിവയുടെ പ്രദര്‍ശനം ശ്രീയില്‍ നടക്കും. മത്സരവിഭാഗത്തിലെ ആദ്യ ചിത്രമായ പ്രശാന്ത് നായരുടെ, ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യമായി ചിത്രീകരിച്ചിരിക്കുന്ന 'ഡല്‍ഹി ഇന്‍ എ ഡേ' ധന്യ തിയേറ്ററില്‍ മാറ്റുരയ്ക്കാനെത്തും. ഫിലിപ്പൈന്‍ സിനിമാ വിഭാഗത്തില്‍ അഡോള്‍ഫോ അലിക്‌സിന്റെ 'ഫാബിള്‍ ഓഫ് ദ ഫിഷ്' പ്രദര്‍ശിപ്പിക്കും. റെട്രോ വിഭാഗത്തില്‍ മധുവിന്റെ 'ചെമ്മീന്‍', അഡോള്‍ഫാസ് മേക്കാസിന്റെ 'ഹല്ലേലൂയ ദ ഹില്‍', നഗിസാ ഓഷിമയുടെ 'സിങ് എ സോങ് ഓഫ് സെക്‌സ്', ഡിയോപ് മാമ്പട്ടിയുടെ 'തൗക്കി ബൗക്കി', തിയോ ആഞ്ചലോ പൊലിസിന്റെ 'എറ്റേണിറ്റ് ആന്റ് എ ഡേ', യസൂസോയുടെ ' എ വൈഫ് കണ്‍ഫസ് ' എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഋതുപര്‍ണ്ണഘോഷിന്റെ രമേഷ് ചൗധരിയുടെയും ഹേം നളിനിയുടെയും പ്രണയകഥയെ പ്രമേയമാക്കി ചിത്രീകരിച്ച 'നൗക്കാ ദൂബി' ശ്രീകുമാറില്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് ബ്രസന്റെ 85 മിനിട്ട് ദൈര്‍ഘ്യമുള്ള 'ലാര്‍ഗന്റ്' റിട്രോ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
വേള്‍ഡ് സിനിമാ വിഭാഗത്തിലെ 'ദി ഹൗസ് അര്‍ ദി വാട്ടര്‍', ബെസ്റ്റ് ഓഫ് ഫിപ്രസി വിഭാഗത്തിലെ പോയട്രി തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും.
നവാഗത സംവിധായകനായ രാജേഷ് പിള്ളയുടെ 'ട്രാഫിക്' വൈകുന്നേരം 6.15ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം പ്രത്യേക ആഖ്യാന രീതികൊ് ശ്രദ്ധേയമായിരുന്നു.
ശ്രീയില്‍ ശനിയാഴ്ച(10.12.2011)മുതല്‍ ഇന്‍ കോണ്‍വര്‍സേഷന്‍
16-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്' എല്ലാ ദിവസവും 2 മണിക്ക് ശ്രീ തിയേറ്ററില്‍ നടക്കും. സിനിമാ ആസ്വാദകര്‍ക്ക്, മേളയില്‍ പങ്കെടുക്കുന്ന ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും പരിപാടി വേദിയൊരുക്കും.
ശനിയാഴ്ചത്തെ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ മേളയുടെ ജൂറി ചെയര്‍മാനായ ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരന്‍ ബ്രൂസ് ബെറസ് ഫോഡും ഗുജറാത്തി സാഹിത്യകാരനും കലാനിരൂപകനുമായ പ്രൊഫ. പ്രബോദ് പാരിഖും പങ്കെടുക്കും.
ഓസ്‌ട്രേലിയന്‍ ന്യൂവേവ് സംവിധായകരില്‍ ശ്രദ്ധേയനാണ് ബ്രൂസ്. മേളയിലെ ജൂറി ചിത്ര വിഭാഗത്തില്‍ നാളെ ബ്രൂസിന്റെ വിഖ്യാത ചിത്രം ബ്രേക്കര്‍ മോറന്റ് പ്രദര്‍ശിപ്പിക്കുന്നു്. ഗുജറാത്തി സാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള പ്രൊഫ.പ്രബോദ് പരീഖ് മുംബൈ മിത്തിഭായ് കോളേജിലെ ഫിലോസഫി വിഭാഗം മേധാവി ആയിരുന്നു.
ഓപ്പണ്‍ ഫോറത്തിന് ഇന്ന് (10.12.2011) തുടക്കം
പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് ഇന്ന് (ഡിസംബര്‍ 10) വൈകീട്ട് 5.00ന് ന്യു തിയേറ്ററില്‍ തുടക്കമാകും. പ്രശസ്ത ചലച്ചിത്രതാരം ഇന്നസെന്റ് ഫോറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'ആവിഷ്കാര സ്വാതന്ത്ര്യവും സിനിമയും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, രഞ്ജിത്, കമല്‍ , ജയരാജ്, ഹരികുമാര്‍ , പന്തളം സുധാകരന്‍ , ബി ഉണ്ണികൃഷ്ണന്‍ , ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
'ലാന്‍ഡ്‌സ്‌കേപ്പ്‌സ് ഇന്‍ മലയാള സിനിമ' പ്രദര്‍ശനം ശനിയാഴ്ച മുതല്‍
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയിലെ കലാസംവിധായകരുടെ സൃഷ്ടികളുടെ ഫോട്ടോ പ്രിന്റ്ടുകളുടെ പ്രത്യേക പ്രദര്‍ശനം ഫെഫ്ക ആര്‍ട്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടക്കും. 'ലാന്‍ഡ്‌സ്‌കേപ്‌സ് ഇന്‍ മലയാള സിനിമ' എന്ന പ്രദര്‍ശനം ശനിയാഴ്ച (10.12.11) രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം ഓംപുരി ഉദ്ഘാടനം ചെയ്യും. മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് കലാസംവിധായകരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. 16 വരെയാണ് പ്രദര്‍ശനം. ആദ്യകാല കലാസംവിധായകനായ രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.
'OPEN FORUM’ from today onwards
Open Forum of 16th IFFK will start from 10.12.2011 Saturday.Actor Innocent will inaugurate at New Theatre at 05.00 pm. Priyadarsan, Chairman of Kerala Chalachitra Academy, and renowned film personalities like Renjith, Kamal, Jayaraj, B Unnikrishnan, Harikumar, Pandalam Sudhakaran, etc, will participate.
Today’s Open Forum will discuss about Organisations and Freedom of expression.
Today’s Open Forum will discuss about Organisations and Freedom of expression.
`IN CONVERSATION WITH’ will begin today
An everyday session, organized to interact with film personalities, will start from 10.12.2011. It provides an opportunity to the film lovers to meet the visiting celebrities of the festival, in person, and discuss.
The session named as `IN CONVERSATION WITH’ and arranged daily at 02.00 pm at Sree Theatre. The session will begin with Jury Chairman and Australian Filmmaker Bruce Beresford and Prof. Prabodh Parikh, Gujarathi Writer.
SCHEDULE (10.12.11)
Can't Read? Download ML-Revathi Font here: http://bit.ly/tf2j9X
C¶s¯ (10.12.11) Nn{X-§Ä
ssIcfn | {io | AP´ | \yq | {ioIp-amÀ |
cmhnse 8.45\v am³ hn¯u«v F skÂt^m¬/83an/ temI-kn-\na/ Ct{k-Â/{^m³kv/ ktalv tkmbm_n | cmhnse 9.00\v Zn skbnÂkvam³/107 an/s_Ìv Hm^v ^n{]kn/ Im\U/ sk_m-Ìy³ ss]eäv | cmhnse 9.15\v Zn tam³Iv/102an/temI-kn-\na/ kvs]bn³/ sUma-\nIv tamÄ | cmhnse 9.15\v sXlvcm³ sXlvcm³/ 109an/ temI-kn-\na/Cdm³/ Icw-]qÀ | cmhnse 9.15\v F kv{IoanwKv am³/ 92an/ temI-kn-\na/{^m³kv/ alm-a-Xv-þ-k-te-lv-þ-l-du³ |
cmhnse 11.00\v »mIv »Uv/123 an/ aÕ-c-hn-`mKw/ ssN\/ anbm- Hm-bm³ kmMv | cmhnse 11.15 \v sN½o³/120an/ dnt{Sm a[p/ C´y/ cmap Imcym«v | cmhnse 11.30\v lt\³/91an/ temI-kn-\na/P¸m³/\Han Ihmsk | cmhnse 11.30\v Fbv©Âkv ^mÄ / 90an/ Iw-]-ddn amÌÀ C³ t^m¡kv/ {Kokv/skanlv I¹m-t\m¥p | cmhnse 11.30\v t^bv_nÄ Hm^v Zn ^njv/85an/ ^nen-ss¸³ kn\na/ ^nen-ss¸³kv/ AtUmÄt^m AenIvkv |
D¨bv¡v 2.45\v ]IÀ¶m«w/98 an/ ae-bmfw/C´y/ Pb-cmPv | sshIo«v 3.15\v sKbnw Hm^v sZbÀ ssehvkv/80an/ ^pSvt_mÄ ^nenwkv/ bp sI/ Um\n-tb tKmÀtZm³ | sshIo«v 3.15\v H¬kv A¸v Hm¬ F ssSw C³ A\m-täm-enb/157an/ temI-kn-\na/SÀ¡n/\qdn _nÂKn skbvem³ | sshIo«v 3.15\v Zn s]bnânwKv seʬ/85an/aÕ-c-hn`mKw/saIvknt¡m/ ]mt»m s]dnÂam³ | sshIo«v 3.15\v \u¡m Zq_n/135an/ C´y³ kn\na/C´y/ dnXp-]À®-tLmjv |
sshIo«v 6.00\v F sk¸-td-j³/123 an/temI-kn-\na/Cdm³/ Ak-KÀ ^ÀKmZn | sshIo«v 6.15\v Zn {Uowkv Hm^v Fen-_nUn/72an/ aÕ-c-hn-`mKw/sI\nb/ \nIv ssdUnwKv | sshIo«v 6.15\v BKÌv {UnknÂ/108an/ temI-kn-\na/ {ioe-¦³/ AcpW Pb-hÀ²\ | sshIo«v 6.15\v Su¡n _u¡n/85an/ dnt{Sm am¼«n/ sk\-KÂ/ Sntbm]v am¼«n | sshIo«v 6.15\v Éo¸nwKv kn¡v\kv/91an/ temI-kn-\na/ PÀ½\n/DÄdn¨v tImlvsfÀ |
cm{Xn 8.30\v Po³ sPân /84an/ temI-kn-\na/saIvknt¡m eud Ata-enb Kpkvam³ | cm{Xn 8.45\v Zn sUbvkv B^väÀ, Zn t\mkv, Zn Bw, Zn hnÌ-eÀ/ sIbvZm³ slmdÀ ¢mknIvkv/P¸m³ | cm{Xn 9.15\v {Xo/119an/ temI-kn-\na/PÀ½\n/tSmw ssX¡vshÀ | cm{Xn 9.00\v Zn s_äv If-IvSÀ/ 98an/^nen-ss¸³ kn\na/^nen-ss¸³kv/sP^än sP«p-dn-bm³ | cm{Xn 9.00\v Zn Éo¸nwKv _yq«n/82/temI-kn-\na/{^m³kv/ImX-dn³ s{_Ãäv |
...
{iohn-imJv | {io]-ß-\m` | [\y | cay | Iem-`-h³ |
cmhnse 9.30\v sSbv¸n FIvkvsN-bv©kv/82an/temI-kn-\na/ Xmbv hm³/ bm Np B³ lknsbm | cmhnse 9.00\v Iw Akv bp BÀ/ 115an/temI-kn-\na/ s_ÂPnbw/Pntbm-s^dn F³tXm-sh³ | cmhnse 9.00\v tNmMv IznMv »qkv /110an/temI-kn-\na/ssN\/Ivknsbm-jpbv hmMv | cmhnse 9.15\v t¢ t_ÀUv/90an/s_ÌvF^v ^n{]kn/{^m³kv/XtcJv akqZv | cmhne 9.00\v em AÀsPâv/85an/dnt{Sm {_ʳ, {^m³kv/tdm_À«v {_ʳ |
cmhnse 11.45\v ldqkv tPÀWn/134an/temI-kn-\na/P¸m³/akm-lnsdm sIm_m-bmjn | cmhnse 11.15\v UÂln C³ F tU/88an/aÕ-c-hn-`mKw/C´y/{]im-´v \m-bÀ | cmhnse 11.15\v FtäÀ\n Bâv F tUb137an/ dnt{Sm Xntbm G©tem ]utemkv/{Kokv/Xntbm-tSm-tdmkv G©tem ]utemkv | cmhnse 11.30\v aWn-t_mÄ/133an/temI-kn-\na/ bp Fkv F/s_\äv anÃÀ | cmhnse 11.15\v t{_¡À tamdâv/107an/Pqdn Nn{X-§Ä/Hmkvt{S-enb/ {_qkv {_kv t^mUv |
D¨bv¡v 3.30\v e¡n/100an/temI-kn-\na/ku¯v B{^n¡/ Ahn ep s{X | D¨bv¡v 3.00\v ]em-h³ s^bväv/93an/temI-kn-\na/^nen-ss¸³kv/Bdn-bkv tUmentäm | D¨bv¡v 3.00\v C³hn-kn-_nÄ/90an/temI-kn-\na/PÀ½\n/ssa¡nÄ Ahn-bZv | sshIo«v 3.15\v C^v t\m«v Akv lp/124an/temI-kn-\na/PÀ½\n/B³{Uqkv hnbn | sshIo«v 3.00\v ltà epb Zn lnÂkv/ 88an/ dnt{Sm AtUmÄ^mkv ta¡mkv/bp Fkv F/AtUmÄ^mkv ta¡mkv |
sshIo«v 6.30\v Sp lm^v ssSwkv C³ slÂ/140an/ ^pSvt_mÄ ^nenwkv/lwKdn/ tkmÄ«³ ^m{_n | sshIo«v 6.00\v ^ukväv/134an/temI-kn-\na/djy/Ae-Ivkm-À kpIp-tdmhv | sshIo«v 6.00\v Zn lukv AÀ Zn hm«À/92an/ temI-kn-\na/ {^m³kv/ sk]n-sSlv ^mgvkn | sshIo«v 6.15\v F ssh^v I¬s^-kkv/91an\näv/dnt{Sm bkqtkm akp-apd/P¸m³ | sshIo«v 6.00\v Zn BÀ¡n-sSIvkv/97an/ sU^ Nn{X-§Ä/ CuÌv PÀ½\n/]oäÀ Ilms\ |
cm{Xn 9.15\v s]mb{Sn/139an/s_Ìv Hm^v ^n{]kn/ku¯v sImdnb/NmMv tUmMv eo | cm{Xn 9.00\v Zn {So Hm^v sse^v/139an/temI-kn-\na/bp Fkv F/sSsd³kv amenIv | cm{Xn 9.00\v Inkv an FsK-bn³ /139an/temI-kn-\na/bp sI/K{_n-tb apÊnt\m | cm{Xn 9.15\v IpSpw-_-k-taXw/dnt{Sm a[p/ ae-bmfw/ C´y/ Pb-cmPv | cm{Xn 9.00\v knMv F tkmMv Hm^v skIvkv/103an/dnt{Sm \mKnk Hjna/P¸m³/\mKnk Hjna |
Labels:
09/12/2011,
schedule
Subscribe to:
Posts (Atom)