പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയിലെ കലാസംവിധായകരുടെ സൃഷ്ടികളുടെ ഫോട്ടോ പ്രിന്റ്ടുകളുടെ പ്രത്യേക പ്രദര്‍ശനം ഫെഫ്ക ആര്‍ട്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടക്കും. 'ലാന്‍ഡ്‌സ്‌കേപ്‌സ് ഇന്‍ മലയാള സിനിമ' എന്ന പ്രദര്‍ശനം ശനിയാഴ്ച (10.12.11) രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്രതാരം ഓംപുരി ഉദ്ഘാടനം ചെയ്യും. മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രദര്‍ശനത്തില്‍ മലയാളത്തിലെ പ്രമുഖരായ പത്ത് കലാസംവിധായകരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. 16 വരെയാണ് പ്രദര്‍ശനം. ആദ്യകാല കലാസംവിധായകനായ രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.