16-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത്' എല്ലാ ദിവസവും 2 മണിക്ക് ശ്രീ തിയേറ്ററില്‍ നടക്കും. സിനിമാ ആസ്വാദകര്‍ക്ക്, മേളയില്‍ പങ്കെടുക്കുന്ന ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും പരിപാടി വേദിയൊരുക്കും.
ശനിയാഴ്ചത്തെ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ മേളയുടെ ജൂറി ചെയര്‍മാനായ ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരന്‍ ബ്രൂസ് ബെറസ് ഫോഡും ഗുജറാത്തി സാഹിത്യകാരനും കലാനിരൂപകനുമായ പ്രൊഫ. പ്രബോദ് പാരിഖും പങ്കെടുക്കും.
ഓസ്‌ട്രേലിയന്‍ ന്യൂവേവ് സംവിധായകരില്‍ ശ്രദ്ധേയനാണ് ബ്രൂസ്. മേളയിലെ ജൂറി ചിത്ര വിഭാഗത്തില്‍ നാളെ ബ്രൂസിന്റെ വിഖ്യാത ചിത്രം ബ്രേക്കര്‍ മോറന്റ് പ്രദര്‍ശിപ്പിക്കുന്നു്. ഗുജറാത്തി സാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ ചെയ്തിട്ടുള്ള പ്രൊഫ.പ്രബോദ് പരീഖ് മുംബൈ മിത്തിഭായ് കോളേജിലെ ഫിലോസഫി വിഭാഗം മേധാവി ആയിരുന്നു.