2 December 2011
ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണവും ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനവും കലാഭവന്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ റ്റി കെ രാജീവ് കുമാറിന് ഡെലിഗേറ്റ് പാസ് നല്‍കിക്കൊണ്ട് അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം രഞ്ജിത്, ജോഷി മാത്യു, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ദിനേശ് പണിക്കര്‍, രാമചന്ദ്ര ബാബു, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സജിതാ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 10 മുതല്‍ കലാഭവനില്‍ പാസ് വിതരണം ചെയ്യും.
Labels:
2/12/2011,
delegate cell
വര്‍ത്തമാനകാലത്തിന്റെ കഥകളുമായി ഫിലിപ്പൈന്‍ ചിത്രങ്ങള്‍
ലോക ചലച്ചിത്ര ഭൂപടത്തില്‍ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഏഴ് ചിത്രങ്ങള്‍ ചലച്ചിത്രാസ്വാദകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവമാകും.
മുന്നൂറ് വര്‍ഷത്തെ സ്പാനിഷ് കോളനിവാഴ്ചയുടെയും തുടര്‍ന്നുള്ള അമേരിക്കന്‍ ആധിപത്യത്തിന്റെയും കീഴില്‍ ജീവിച്ച ഈ ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാകും ചിത്രങ്ങള്‍ സിനിമാ സംവിധാനത്തില്‍ സന്തുഷ്ടനല്ലാത്ത ഹോമറിനെയും ഒരു ഗ്രാമത്തിലെ ആരാധനാലയത്തിന്റെ ചുമതലക്കാരനായ ഫാദര്‍ ടര്‍ബികോയുടെയും കഥകളുടെ സമന്വയമാണ് ലെവ് ഡയസ് (LAV DIAZ) സംവിധാനം ചെയ്ത 'സെഞ്ച്വറി ഓഫ് ബര്‍ത്തിംഗ് (CENTURY OF BIRTHING)'; പെപി ഡിയോക്‌നോ(PEPE DIOKNO)യുടെ ഭരണകൂട ഭീകരത ചര്‍ച്ച ചെയ്യുന്ന ക്ലാഷ് (CLASH)വര്‍ത്തമാനകാല ഫിലിപ്പൈന്‍സിന്റെ ദൃശ്യസാക്ഷ്യമാകും. ഫിലിപ്പൈന്‍സിലെ നാടോടിക്കഥകളേയും കെട്ടുകഥകളേയും ക്രൈസ്തവ വിശ്വാസത്തേയും ചോദ്യം ചെയ്യുന്ന ചിത്രമാണ് അഡോള്‍ഫോ അലിക്‌സ് ജിറിന്റെ (ADOLFO ALIX JR) 'ഫാബിള്‍ ഓഫ് ദ ഫിഷ് (FABLE OF THE FISH)'.
റെയാമാര്‍ട്ടിന്‍ (RAYA MARTIN)സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രമാണ് 'ഇന്‍ഡിപെന്റെന്‍ഷ്യ (INDEPENDENCE). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരമ്മയുടെയും മകന്റേയും സംഘര്‍ഷഭരിതമായ ജീവിതമാണ് ഇതിലെ പ്രമേയം. ഒരു കൊലയാളി സംഘത്തില്‍ പെട്ടുപോകുന്ന പൊലീസ് അക്കാദമി വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന 'കിനാതെ (KINATAY)', ബ്രിലാന്‍ന്റെ മെന്‍ഡോ (BRILLANTE MENDOZA) സംവിധാനം ചെയ്തിരിക്കുന്നു.
പ്രശസ്ത ഫിലിപ്പൈന്‍ സംവിധായകനായ ജെഫ്രി ജെച്ചൂറിയ(JEFFREY JETURIAN)ന്റെ ചിത്രമാണ് 'ദ ബെറ്റ് കളക്ടര്‍(THE BET COLLECTOR)' പന്തയപ്പണം കൈകാര്യം ചെയ്യുന്ന ആമി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണിതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
സ്വവര്‍ഗ്ഗാനുരാഗിയായ മാക്‌സി എന്ന 12 വയസ്സുകാരന് ഒരു യുവ പൊലീസുകാരനോട് തോന്നുന്ന പ്രണയമാണ് 'ദ ബ്ലോസ്സമിംഗ് ഓഫ് മാക്‌സിമോ ഒലിവറസ് (THE BLOSSOMING OF MAXIMO OLIVEROS) ' അറിയോസ് സോലിറ്റോയാണ് (AURAEUS SOLITO) സംവിധായകന്‍ .
Labels:
2/12/2011,
PHILIPPINE CINEMA
JURY MEMBERS
Subscribe to:
Posts (Atom)