12 December 2011

Vetrimaran Visits Film Festival at New Theatre





Technology may rescue Asian film industry: Sunil Dhoshi


Marketing  Malayalam Cinema( Dec.12):
Technology may rescue Asian film industry: Sunil Dhoshi
”Modern technology can only   rescue the Asian Film Industry,  from not  being recognized”, said Sunil Dhoshi, coordinator of  the panel discussion,  held  as a  part of the ‘Marketing  Malayalam Cinema’ segment , in  Hotel Horizon, at 3.00PM today (Dec13).
The discussion was based on the topic ‘Business of Asian Cinema’. He added that the decline of the Asian movie industry is due to its free access in these days of film festivals.  He also recommended that films should be rated on the basis of content, rather than the star value of the actors in it.
NETPAC foundation is to motivate the Film Distributors to select and promote quality films, said Sylvana Petrochich, founder of NETPAC. Indian films are widely accepted in world market, a fact which is unknown to many Indian film distributers, she added.
The importance of NETPAC is to promote the viewership and accessibility of Asian movies, said Aruna Vasudeva, President of NETPAC (India).  R.K.Nair, Former Director of Film Archives of India, suggested that, apart from the film festivals, more Art houses may be made to promote Asian films.
Ravindran, co ordinator of ‘The Marketing Malayalam Cinema’ said that the only objective behind this initiative is to make the world aware of existence of Malayalam Cinema. Anne Deny Groe, Director of Brisbane International Film Festival and Ferdinand Lapuz were also participated.

വെട്രിമാരനും ലീന മണിമേഖലയും മീറ്റ് ദ പ്രസില്‍


വെട്രിമാരനും ലീന മണിമേഖലയും മീറ്റ് ദ പ്രസില്‍
ചൊവ്വാഴ്ചത്തെ (ഡിസംബര്‍ 13) 'മീറ്റ് ദ പ്രസി'ല്‍ ബോഡിയുടെ സംവിധായകന്‍ മുസ്തഫ നൂറി, തമിഴ് സംവിധായകന്‍ വെട്രിമാരന്‍ , ലീന മണിമേഖല എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.

ഓപ്പണ്‍ ഫോറത്തില്‍ അറബ് സിനിമ


ഓപ്പണ്‍ ഫോറത്തില്‍ അറബ് സിനിമ
ഇന്നത്തെ(ഡിസം. 13) ഓപ്പണ്‍ ഫോറത്തില്‍ 'അറബ് സിനിമ' എന്ന വിഷയം ചര്‍ച്ച ചെയ്യും. മുസ്തഫ നൂറി, എലിസ ബേക്കര്‍ , ഹമീദ് റിസ അലിഗോളിക്ക് എന്നിവര്‍ പങ്കെടുക്കും. ന്യൂ തിയേറ്ററിലെ മോഹന്‍ രാഘവന്‍ പവലിയനില്‍ വൈകീട്ട് 5 മണിക്ക് ഓപ്പണ്‍ ഫോറം നടക്കും

ആഫ്രിക്കന്‍ സിനിമ പ്രതിസന്ധിയില്‍ : ഓപ്പണ്‍ ഫോറം


ആഫ്രിക്കന്‍ സിനിമ പ്രതിസന്ധിയില്‍ : ഓപ്പണ്‍ ഫോറം
'പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രദര്‍ശനശാലകളേയില്ല. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങിനിന്ന് വീഡിയോ പ്രൊഡക്ഷന്‍ കൊണ്ട് തൃപ്തിപ്പെടുകയാണ് അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ . ഫ്രഞ്ച് നിരൂപക അലക്‌സാന്‍ഡ്ര സ്‌പെഷല്‍ ഇന്നത്തെ (ഡിസംബര്‍ 12) ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊ് പറഞ്ഞു.
വിഖ്യാത സംഗീതജ്ഞന്‍ വാസിസ് ഡയോപിന്റെ സാന്നിധ്യം ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്താതെ പകരം സൗഹൃദ സംഭാഷണങ്ങളുടെ വേദിയായി. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍ അദ്ദേഹത്തോട് ചര്‍ച്ചയ്ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും മുതിരാതെ പാട്ട് പാടാനാണ് ആവശ്യപ്പെട്ടത്.
ഒട്ടും തയ്യാറെടുപ്പില്ലാതെ വന്നതിനാല്‍ ഇക്കുറി ഈ ആവശ്യം നിരാകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മേളയ്ക്ക് തീര്‍ച്ചയായും എത്തുമെന്നും ഈ നഗരത്തെ തന്റെ സംഗീതം കൊണ്ട് പ്രകമ്പനം കൊള്ളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെനഗലില്‍ നിന്നും എത്തിയ ചലച്ചിത്ര നിരൂപക ലോറന്‍സ് ഗ്രാവ്‌റോണും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.

നല്ല ചിത്രങ്ങളുടെ നാലാം ദിനം

നല്ല ചിത്രങ്ങളുടെ നാലാം ദിനം
നാലാം ദിവസം പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഫിപ്രസി വിഭാഗത്തില്‍ നിന്നും പ്രദര്‍ശിപ്പിച്ച ലെ വെന്‍ഡ്യുറിന്റെ 'ദി സെയില്‍സ്മാന്‍' പ്രേക്ഷകരുടെ മനം കവര്‍ന്നു. അടച്ചുപൂട്ടുന്ന പേപ്പര്‍ മില്ലിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരുന്ന 67 കാരനായ കാര്‍വില്‍പ്പനക്കാരനിലൂടലെടുക്കുന്ന രാഷ്ട്രീ ബോധമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ കിറങ്ങുന്ന ഏവരേയും ഈ ചിത്രം സ്വയം വിമര്‍ശനത്തിന് വിധേയരാക്കും.
മറ്റൊരു ഫിപ്രസി ചിത്രമായ 'ദ മില്‍ക്ക് ഓഫ് സോറെ' മേളയുടെ നാലം ദിവസം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പെറുവില്‍ നിന്നുള്ള സംവിധായകന്‍ ക്ലാഡിയ ലൗസയുടെ ഈ ചിത്രം ഒരു വിഷാദകാവ്യം പോലെ ആസ്വാദ്യകരമായി.
റുമേനിയന്‍ ചിത്രമായ 'ബെസ്റ്റ് ഇന്റന്‍ഷനി'ലൂടെ സംവിധായകന്‍ അഡ്രിയാന്‍ സിതാരു വരച്ചിട്ടത് വര്‍ത്തമാനകാല യൗവ്വനങ്ങളുടെ വൈകാരിക പ്രതിസന്ധികളുടെ ഹൃദ്യമായ ചിത്രമായിരുന്നു. ലോകത്തെവിടെയും പുതിയ തലമുറ അമിത ഭീതിയും ഉത്കണ്ഠയും അശുഭ പ്രതീക്ഷകളും നിറഞ്ഞ മാനസികാവസ്ഥയിലാണെന്ന് ഈ ചിത്രം വിളിച്ചറിയിക്കുന്നു.
തടവറയില്‍ സിനിമ ചെയ്യാനെത്തിയ ബാര്‍ബറയും തടവുപുള്ളിയായ മിഷേലും തമ്മിലുള്ള പ്രണയത്തിന്റെ ചിത്രീകരണമായ ലെസ്‌മെയ്ന്‍ ലിബ്രസിന്റെ 'ഫ്രീഹാന്‍ഡ്‌സ്' കാണികളുടെ മനസ്സില്‍ പുതിയ ഭാവുകത്വം പകര്‍ന്നു.
ജര്‍മന്‍ ഇതിഹാസ കഥാപാതമായ ഫൗസ്റ്റിന്റെ സിനിമാഖ്യാനമായ റഷ്യന്‍ സിനിമ 'ഫൗസ്റ്റ്' പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. വിഭ്രമാത്മക കഥാ സന്ദര്‍ഭങ്ങളിലൂടെ സംവിധായകന്‍ സുഖറോവ് അനുവാചകനെ കൈപിടിച്ച് കൊണ്ട്പോകുന്ന ഫൗസ്റ്റ് നിരവധി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.
റഷ്യന്‍ ചിത്രമായ 'എലീന' സൗന്ദര്യവും വൈകാരികതയും ഇഴചേരുന്ന മനുഷ്യമനസ്സിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ തേടുന്ന ചിത്രമാണ്. ആന്ദ്രെ സ്വഗന്‍റ്റ്‌സെയുടെ ഈ ചിത്രം കാണികള്‍ക്ക് നവ്യമായ ഒരു കാഴ്ചാനുഭവമായിരുന്നു.
ത്രീ എന്ന ജര്‍മ്മന്‍ ചിത്രം ഇന്നും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവരും ചലച്ചിത്ര വിദ്യാര്‍ത്ഥികളും റെട്രോസ്‌പെക്ടീവ് ചിത്രങ്ങള്‍ കാണുന്നതിനാണ് താത്പര്യം കാണിക്കുന്നത്. സിനിമാ ചരിത്രമറിയുന്നവര്‍ ബ്രസോണ്‍, ഒഷിമ ചിത്രങ്ങള്‍ക്ക് മുന്നില്‍ ധ്യാന നിമഗ്നരാകുന്നു.
പ്രദര്‍ശനത്തിനെത്തിയ ഭൂരിപക്ഷം ചിത്രങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. ആദ്യപ്രദര്‍ശനത്തോടെ സംസാര വിഷയമായ ചിത്രങ്ങളില്‍ പലതിന്റെയും പ്രദര്‍ശനശാലകളില്‍ സീറ്റുകള്‍ കിട്ടാതെ നിലത്തിരുന്ന് കാണാന്‍ ആസ്വാദര്‍ തയ്യാറായി.

Open Forum (12.12.2011)
















Festival Views : Fourth Day


















Kairali/Sree Theatre

Director Kamal

Kamaluddin Mohammed

Actor Indrans




Director Renjith