12 December 2011

ആഫ്രിക്കന്‍ സിനിമ പ്രതിസന്ധിയില്‍ : ഓപ്പണ്‍ ഫോറം


ആഫ്രിക്കന്‍ സിനിമ പ്രതിസന്ധിയില്‍ : ഓപ്പണ്‍ ഫോറം
'പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രദര്‍ശനശാലകളേയില്ല. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ ഞെരുങ്ങിനിന്ന് വീഡിയോ പ്രൊഡക്ഷന്‍ കൊണ്ട് തൃപ്തിപ്പെടുകയാണ് അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ . ഫ്രഞ്ച് നിരൂപക അലക്‌സാന്‍ഡ്ര സ്‌പെഷല്‍ ഇന്നത്തെ (ഡിസംബര്‍ 12) ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊ് പറഞ്ഞു.
വിഖ്യാത സംഗീതജ്ഞന്‍ വാസിസ് ഡയോപിന്റെ സാന്നിധ്യം ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്താതെ പകരം സൗഹൃദ സംഭാഷണങ്ങളുടെ വേദിയായി. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഡെലിഗേറ്റുകള്‍ അദ്ദേഹത്തോട് ചര്‍ച്ചയ്ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും മുതിരാതെ പാട്ട് പാടാനാണ് ആവശ്യപ്പെട്ടത്.
ഒട്ടും തയ്യാറെടുപ്പില്ലാതെ വന്നതിനാല്‍ ഇക്കുറി ഈ ആവശ്യം നിരാകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മേളയ്ക്ക് തീര്‍ച്ചയായും എത്തുമെന്നും ഈ നഗരത്തെ തന്റെ സംഗീതം കൊണ്ട് പ്രകമ്പനം കൊള്ളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെനഗലില്‍ നിന്നും എത്തിയ ചലച്ചിത്ര നിരൂപക ലോറന്‍സ് ഗ്രാവ്‌റോണും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു.