മീറ്റ് ദ പ്രസ്
സംഭവകഥയാണ് ' ഐ വാണ്ട് ടു ബി എ മദര്‍ ': സമൃദ്ധി പോറെ
ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് ഇന്ന് ഇന്ത്യയില്‍ നിയമാനുസൃതമാണെങ്കിലും അതിന് തയ്യാറാകുന്ന നിരക്ഷരരായ സ്ത്രീകള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട് 'ഐ വാണ്ട് ടു ബി എ മദറി'ന്റെ സംവിധായികയും അഭിഭാഷകയുമായ സമൃദ്ധി പോറെ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയിലെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍ . ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ഐ വാണ്ട് ടു ബി എ മദര്‍ എന്ന ചിത്രം രൂപപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലബാറിലെ കലാരൂപമായ കളരിപ്പയറ്റ് എന്ന പാരമ്പര്യ കലാരൂപത്തെ ആവിഷ്ക്കരിക്കുവാനായിരുന്നില്ല 'കര്‍മ്മയോഗി' യിലൂടെ ശ്രമിച്ചതെന്ന് വി കെ പ്രകാശ് പറഞ്ഞു. ആ കലാരൂപത്തിന്റെ ചില സാധ്യതകള്‍ ഈ ചിത്രത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകമാത്രമായിരുന്നു. ഹാംലെറ്റിന് വളരെയധികം ചലച്ചിത്ര വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടു് കര്‍മ്മയോഗിയിലൂടെ എന്റേതായ ഒരു ശ്രമം നടത്തുകയായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ശ്രമമായിരുന്നു അത്.
ചൈനയിലെ പുതിയ സാമ്പത്തിക ക്രമത്തില്‍ അവിടത്തെ യഥാര്‍ത്ഥ ജീവിതം ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ലെന്നും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയതാണ് തന്റെ ഈ ചിത്രമെന്നും ബ്ലാക്ക് ബ്ലഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ മിയാങ് ഷാങ് പറഞ്ഞു.