11 December 2011

Film Festival is for all: Martine Armand


Festival is for all: Martine Armand
Film Festival is for common audience ,not for the professionals”, said Martine Armand, International Film Curate and Consultant, in the Open Forum, held at the Mohan Raghavan pavilion, New Theatre, today (Dec.11).
She was replying to the film critic V.Rajakrishnan’s comment - film festivals should be opened only to the professionals, critics and scholars in the film industry.
Lorey De Lacharriere Barber, Film Curate from France, opined that more regional Films should be included in Festivals.
Today’s Open Forum was based on the topic ‘Identity of Film Festivals’. Naoh Davis, film critic U.Radhakrishnan were also present.



മേളകള്‍ ആസ്വാദകര്‍ക്കുള്ളതാണ്: മാര്‍ട്ടിന അര്‍മാന്‍ഡ്


മേളകള്‍ ആസ്വാദകര്‍ക്കുള്ളതാണ്: മാര്‍ട്ടിന അര്‍മാന്‍ഡ്
ചലച്ചിത്ര മേളകള്‍ ചലച്ചിത്രാസ്വാദകര്‍ക്കുള്ളതാണെന്ന് ഫ്രഞ്ച് സിനിമാ നിരൂപകയും ക്യൂറേറ്ററുമായ മാര്‍ട്ടിന അര്‍മാന്‍ഡ് അഭിപ്രായപ്പെട്ടു. ഇന്നത്തെ (ഡിസംബര്‍ 11) ഓപ്പണ്‍ ഫോറത്തില്‍, ചലച്ചിത്രമേളകള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമുള്ളതാണെന്ന സിനിമാ നിരൂപകന്‍ വി രാജാകൃഷ്ണന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രാദേശിക ചിത്രങ്ങള്‍ക്കാണ് മേളകളില്‍ പ്രാധാന്യം നല്‍കേതെന്ന് ഫ്രഞ്ച് സിനിമാ നിരൂപകയും ക്യൂറേറ്ററുമായ ലോറെ ബാര്‍ബറ പറഞ്ഞു. ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍മാര്‍ക്കുള്ള പങ്കിനെക്കുറിച്ച് പറയുകയായിരുന്നു ബാര്‍ബറ.
'ചലച്ചിത്ര മേളകളുടെ അസ്തിത്വം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ നൊവ ഡേവിസും പങ്കെടുത്തു. യു രാധാകൃഷ്ണനായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍

Open Forum (11.12.2011)


Martin Armand, Lore de Lacharrie, V Rajakrishnan & U Radhakrishnan





V Rajakrishnan


U Radhakrishnan

Noah Davis



നാല് ചിത്രങ്ങള്‍ രണ്ടാം വട്ടം


നാല് ചിത്രങ്ങള്‍ രണ്ടാം വട്ടം

കാഴ്ചയുടെ ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മേള നാലാം ദിനത്തിലേക്ക് കടന്നു. അഭിരുചികള്‍ക്കനുസരിച്ച് ആസ്വാദനത്തിന് വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ മെച്ചപ്പെട്ടതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട നിരവധി ചിത്രങ്ങള്‍ ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട്‌ പ്രദര്‍ശനങ്ങളും കഴിഞ്ഞ നല്ല ചിത്രങ്ങള്‍ ഇനി കാണാന്‍ കഴിയില്ലെങ്കിലും നല്ല ചിത്രങ്ങളെന്ന് അഭിപ്രായം നേടിയ നാല് ചിത്രങ്ങള്‍ക്ക് രാം പ്രദര്‍ശനമുണ്ട്.
ഫുട്‌ബോള്‍ ചിത്രമായ 'ടു എസ്‌കോബാര്‍സ്', ഫിപ്രസി വിഭാഗത്തിലെ 'ഓഫ് ഗോഡ് ആന്റ് മെന്‍', ലോകസിനിമാ വിഭാഗത്തിലെ എലേന, ഡാഡി എന്നിവ വീണ്ടും പ്രദര്‍ശിപ്പിക്കുന്ന നല്ല ചിത്രങ്ങളാണ്.

പാനല്‍ ചര്‍ച്ച


പാനല്‍ ചര്‍ച്ച
'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' യുടെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ബിസിനസ് ഓഫ് ഏഷ്യന്‍ സിനിമ' എന്ന വിഷയത്തില്‍ ഇന്ന് (ഡിസംബര്‍ 12) വൈകുന്നേരം മൂന്ന് മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍ പാനല്‍ ചര്‍ച്ച നടക്കും. അരുണാ വാസുദേവ്, ആനിഡെമി ഗെറോര്‍, സില്‍വനാ പെട്രോവിക്, സുനില്‍ ദോഷി എന്നിവര്‍ പങ്കെടുക്കും.

എല്ലാ ഭാഷകളിലും സബ്‌ടൈറ്റില്‍ ചെയ്യാന്‍ സംവിധാനം വേണം


എല്ലാ ഭാഷകളിലും സബ്‌ടൈറ്റില്‍ ചെയ്യാന്‍ സംവിധാനം വേണം 


പൈതൃക സമ്പത്തായ സിനിമകള്‍ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും പുതിയ തലമുറയ്ക്ക് കൈമാറ്റപ്പെടുകയും ചെയ്യണമെന്ന് നാഷണല്‍ ഫിലിം ആര്‍ക്കൈവല്‍ ഓഫ് ഇന്ത്യയുടെ ഫൗര്‍ എഡിറ്റര്‍ പി കെ നായര്‍ പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' സംഘടിപ്പിച്ച 'ക്യൂറിയേറ്റോറിയന്‍ കണ്‍സേണ്‍ ഇന്‍ ആര്‍ക്കൈവ്‌സ് ആന്റ് ഡിസ്ട്രിബ്യുഷന്‍' ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളകളിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രമേയത്തെയും സബ്ജക്ടിനെയും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കണം. ആഗോള തലത്തില്‍ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിക്കുവാന്‍ ഇംഗ്ലീഷ് ഭാഷയിലുപരി ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും സബ് ടൈറ്റില്‍ നല്‍കണമെന്ന് 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' കോര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ പറഞ്ഞു.
ക്യൂറേറ്ററും പ്രോഗ്രാമറുമായി ജൂണ്‍ ഗിവാനി, ലാറ്റിനമേരിക്കന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ അലക്‌സാന്ദ്രെ സ്‌പെസിലേ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍മ്മാതാവും പരീക്ഷണ ചിത്രങ്ങളുടെ ക്യൂറേറ്ററുമായ ഷായ് ഹെറേഡിയ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. 

‘I am just an actor, not a hero’


‘I am just an actor, not a hero’
“I am just an actor, not a hero” said renowned actor Prakash Raj. Acting as a hero or an anti hero doesn’t make any difference, he added.  He was speaking at ‘In conversation’, with film critic Madhu Eravankara at the 16th IFFK. He also said that an actor is only a colour in the painting, not the entire painting. It’s the director’s and writer’s choice to place it well. 
“I was lucky to be in theatre at a time when the art form was predominant in Karnataka. I owe everything to theatre because that is where I started from”, he said. He added that one should not compare theatre and cinema because both are entirely different.
Sharing his experiences of working in films like Iruvar, Kanchivaram, Nagamandala and Electra, he said that Kanchivaram as a film that shattered his comfort zone and that whatever he learned till then,  was not enough to act in the film.
Prakash Raj’s upcoming projects include Dhoni, a film about a boy who wants to be a cricketer but his father pressures on education. “The film questions the current education system”, he said. He also said that he has plans to remake the Malayalam films like Traffic and Salt and Pepper.
“Malayalam cinema has amazing young talents and personalities” he said. Mohanlal has impressed him a lot. “He doesn’t make us feel as acting” Prakash Raj added.

അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്: പ്രകാശ് രാജ്


അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്: പ്രകാശ് രാജ്

അഭിനേതാവെന്നാല്‍ ചിത്രകലയിലെ ചായം പോലെയാണ്. ചിത്രകാരന്റെ കരവിരുതിലാണ് ചിത്രത്തിന്റെ ഭംഗി. സിനിമയില്‍ സംവിധായകനാണ് ചിത്രകാരന്‍. അഭിനേതാവ് സംവിധായകനൊപ്പം അയാളുടെ അഭിരുചിക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രകാശ് രാജ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന 'ഇന്‍ കോണ്‍വര്‍സേഷനി'ല്‍ മധു ഇറവങ്കരയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനേതാവ് വില്ലനായാലും നായകനായാലും കാഴ്ചക്കാരെ ആസ്വദിപ്പിക്കുക എന്നതായിരിക്കണം അയാളുടെ ലക്ഷ്യം. സ്വപ്നം കാണുന്നതുപോലെ ജീവിക്കാനുമുള്ള അവസരം സിനിമയ്ക്കുള്ളില്‍ ഒരഭിനേതാവിന് ലഭിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. തിയേറ്ററിലൂടെയും സാഹിത്യത്തിലൂടെയുമാണ് താന്‍ സിനിമാരംഗത്തെത്തിയത്. 80-90 കാലഘട്ടത്തില്‍ കര്‍ണ്ണാടകയില്‍ തിയേറ്റര്‍ സംരംഭങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് താന്‍ തിയേറ്ററിലേക്ക് സജീവമായത്. അതിലൂടെ കലയെ അടുത്തറിയാന്‍ സാധിച്ചു.
തിയേറ്ററിലേയും ചലച്ചിത്രമേഖലയിലേയും അനുഭവങ്ങള്‍ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രണ്ട് മേഖലയും കലയുടേതാണ്, ഓരോന്നിനും അതിന്റേതായ പ്രത്യേകതയും അനുഭവങ്ങളും ഉണ്ടെന്നും വേര്‍തിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് താന്‍ ഓരോ ചിത്രത്തിന്റെയും അഭിനയത്തിന് പോകുന്നത്. സംവിധായകന്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും മാറാന്‍ ശ്രമിക്കാറണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് മലയാളത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കാണ് ക്ഷണം വരുന്നതെന്നും അത് താന്‍ വേറെ ഭാഷകളില്‍ ധാരാളം ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി. കലാമൂല്യമുള്ള മലയാളം ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപ്രിയ വിഷയങ്ങളാണ് നിര്‍മ്മാതാക്കള്‍ക്കുംപ്രിയം: ഓറിയോ സൊളിറ്റോ


ജനപ്രിയ വിഷയങ്ങളാണ് നിര്‍മ്മാതാക്കള്‍ക്കുംപ്രിയം: ഓറിയോ സൊളിറ്റോ



ജനപ്രിയ വിഷയങ്ങളാണ് നിര്‍മ്മാതാക്കള്‍ക്കുംപ്രിയം: ഓറിയോ സൊളിറ്റോ 


ആദിവാസി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിര്‍മ്മാതാക്കളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഫിലിപ്പൈന്‍ സംവിധായകനായ ഓറിയോ സൊളിറ്റോ അഭിപ്രായപ്പെട്ടു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചോ നഗരജീവിതത്തെക്കുറിച്ചോ ആണ് സിനിമയെങ്കില്‍ നിര്‍മ്മാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വീടിന് ചുറ്റുമുള്ള ചേരിയുടെ കഥയാണ് പലവന്‍ ഫെയ്റ്റ് എന്ന ചിത്രമെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഓറിയോ സൊളിറ്റോ പറഞ്ഞു.
ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന വൈകാരിക അവസ്ഥകളാണ് തന്റെ ചിത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്ന് മാഴ്‌സിഡോണിയന്‍ സംവിധായകനായ മില്‍ചോ മഞ്ചോവിസ്കി അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ അടിയൊഴുക്കുകള്‍ തന്റെ ചിത്രത്തിലു്ണ്ട്. 20 ലക്ഷം ജനങ്ങള്‍ മാത്രമുള്ള തന്റെ രാജ്യത്ത് വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി നഗരജീവിതം കറുത്ത ഫലിതത്തില്‍ അവതരിപ്പിക്കുന്നതാണ് 'ഡല്‍ഹി ഇന്‍ എ ഡേ' എന്ന ചിത്രമെന്ന് സംവിധായകന്‍ മലയാളി കൂടിയായ പ്രശാന്ത് നായര്‍ പറഞ്ഞു.

Meet the Press - Auraeus Solito, Prasanth Nair...



Prasanth Nair




Auraeus Solito

In Conversation : Prakash Raj

അറബ് വസന്തവുമായി നാലാം ദിവസം


അറബ് വസന്തവുമായി നാലാം ദിവസം

അറബ് വസന്തത്തിന്റെ നേര്‍ക്കാഴ്ചകളുമായി എത്തുന്ന 'താഹിര്‍ 2011' ഉള്‍പ്പെടെ 51 ചലച്ചിത്രങ്ങള്‍ നാലാം ദിവസം പ്രദര്‍ശിപ്പിക്കും. ഇതില്‍ 24 ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനമാണ് നടക്കുക. ഈജിപ്തിലെ ഹോസ്‌നി മുബാറക്കിന്റെ വാഴ്ച അവസാനിപ്പിച്ച ജനകീയ പട്ടാള മുന്നേറ്റത്തിന്റെ നേരിട്ടുള്ള ചിത്രീകരണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച താഹിര്‍ 2011 പുതിയ ദൃശ്യാനുഭവമാകും.
റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മധുവിന്റെ 'ഓളവും തീരവും' ഇന്ന് പ്രദര്‍ശിപ്പിക്കും. വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ആടുകളം', ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ' ഐ വാണ്ട് ടു ബി എ മദര്‍ ' മലയാള ചിത്രങ്ങളായ ഗദ്ദാമ, ട്രാഫിക്ക് എന്നിവ മേളയിലെ ഇന്ത്യന്‍ സാന്നിധ്യം വിളിച്ചറിയിക്കും.
മത്സര വിഭാഗത്തില്‍ ജര്‍മ്മന്‍ ചിത്രമായ 'ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ ', മെക്‌സിക്കന്‍ ചിത്രം ' പെയിന്റിങ് ലെസ്സണ്‍സ് ', എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്.
ബെസ്റ്റ് ഓഫ് ഫിപ്രസ്സി ചിത്രങ്ങളായ ' ദ മില്‍ക്ക് ഓഫ് സോറോ ', ' ദ സെയില്‍സ് മാന്‍ ' എന്നിവയും, അറബ് വിഭാഗത്തില്‍ നിന്ന് 'ദി എന്‍ഡ്' എന്ന ചിത്രവും ഡെഫ വിഭാഗത്തില്‍ നിന്ന് 'ദ എസ്‌ക്കേപ്പും' നാലാം ദിവസത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടു്ണ്ട്.
കംണ്ടെപെററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ജൂറി അംഗം കൂടിയായ സെമിഹ് കപ്ലാനൊഗ്ലുവിന്റെ യൂസുഫ് ട്രിലോജിയില്‍ ഉള്‍പ്പെടുന്ന 'എഗ്ഗ്', 'ഹണി' എന്നീ ചിത്രങ്ങളും, ഫിലിപ്പൈന്‍ വിഭാഗത്തില്‍ നിന്നും രണ്ടു ചിത്രങ്ങളും, ഹോമേജ് വിഭാഗത്തില്‍ മണി കൗളിന്റെ 'ഉസ്കി റൊട്ടി'യും പ്രദര്‍ശിപ്പിക്കും.
ജാപ്പനീസ് ഐതിഹ്യങ്ങളിലെ പ്രേതകഥകളുടെ ചിത്രീകരണമായ കൈദാന്‍ ഹൊറര്‍ ക്ലാസിക്ക് ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും നാളെ നടക്കും.

ബെല്‍വഡെയറും ബോഡിയും കാണികളെ കീഴടക്കി


ബെല്‍വഡെയറും ബോഡിയും കാണികളെ കീഴടക്കി
ഞായറാഴ്ച മുസ്തഫ നൂറിയുടെ 'ബോഡി' പ്രേക്ഷകരുടെ മുഴുവന്‍ ശ്രദ്ധയും കൈയടക്കി. കൈരളിയുടെ തിങ്ങി നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം നടന്നത്. ലൈലയും മാസും തമ്മിലുള്ള പ്രണയബന്ധവും അതിന്റെ തകര്‍ച്ചയും വെളിപ്പെടുത്തുന്ന സിനിമയില്‍ രതിചിത്രങ്ങളുടെ ഭാഷയും വ്യാകരണവും ആന്തരിക വ്യഥകളും ചിത്രീകരിക്കുന്നു. ശരീരം, മനുഷ്യബന്ധങ്ങള്‍ ഇവ തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ വിഷയം. പാശ്ചാത്യലോകത്ത് ഫെമിനിസത്തിനുണ്ടായ മാറ്റത്തെയും ചിത്രം അടയാളപ്പെടുത്തുന്നു. പുരുഷന്റെ വികാര വിക്ഷേപങ്ങളിലൂടെ ഉടലെടുക്കുന്ന രതി ചിത്രങ്ങളില്‍ സ്ത്രീക്ക് എന്താണ് പങ്കെന്ന് മാനസികഘാതത്തിനിരയായ ലൈല ഉന്നയിക്കുന്നു്. ലോകത്തിന്റെ സങ്കീര്‍ണ്ണത, കുടുംബത്തിലെ അസ്വാരസ്യം, സമൂഹത്തിലെ അനിശ്ചിതത്വം എന്നിങ്ങനെ വിവിധ മേഖലകളുടെ അടയാളപ്പെടുത്തലും ഈ തുര്‍ക്കി സിനിമയുടെ അന്തര്‍ധാരയാണ്. ലളിതമായ ആഖ്യാനം കൊണ്ട്  ശ്രദ്ധേയമാണ് ബോഡി.
പ്രേക്ഷക മനം കവര്‍ന്ന വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെ ചലച്ചിത്രമേളയുടെ മൂന്നാം ദിനം സജീവമായി. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍, നാദിര്‍ ആന്റ് സിമന്‍ : എ സെപ്പറേഷന്‍ . മത്സരവിഭാഗത്തില്‍പ്പെട്ട ബോഡി, ഡല്‍ഹി ഇന്‍ എ ഡേ, എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. അടുത്തിടെ അന്തരിച്ച സംവിധായകന്‍ മോഹന്‍ രാഘവന്റെ ഓര്‍മ്മപുതുക്കലായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച 'ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി'.
ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബെല്‍വഡെയര്‍ ബ്ലാക്ക് ആന്റ് വൈറ്റിന്റെയും കളറിന്റെയും വ്യത്യസ്ത തലങ്ങളിലൂടെ കഥയെ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചുവെന്നാണ് പ്രേക്ഷകാഭിപ്രായം. വംശഹത്യയെ അതിജീവിച്ച ബോസ്‌നിയക്കാര്‍ അധിവസിക്കുന്ന ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെയും ഒരു ടി വി റിയാലിറ്റി ഷോയുടെയും സമാന്തരമായ അവതരണം ഈ ചിത്രത്തെ ഒരു കവിത പോലെ മനോഹരമായി.
ഇറാനിയന്‍ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ നാദിര്‍ ആന്റ് സിമിന്‍ : എ സെപ്പറേഷന്‍ ആണ് കാണികളുടെ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ചിത്രം. മേളയുടെ തുടക്കത്തില്‍ തന്നെ ചര്‍ച്ചാവിഷയമായിരുന്ന ഈ ചിത്രത്തിന്റെ അവസാന പ്രദര്‍ശനമായിരുന്നു ഇന്ന്. കുടുംബജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലൂടെ വികസിക്കുന്ന കഥയില്‍ നാദെറും സിമിനും തെര്‍മയും നാദിറിന്റെ അച്ഛനും അടങ്ങുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഐ വാണ്ട് ടു ബി എ മദര്‍ , ഫിപ്രസി വിഭാഗത്തില്‍പ്പെട്ട ഓഫ് ഗോഡ്‌സ് ആന്റ് മെന്‍ എന്നീ ചിത്രങ്ങള്‍ നല്ല പ്രതികരണമാണ് സൃഷ്ടിച്ചത്. ഇവ കൂടാതെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ മധുവിന്റെ ഭാര്‍ഗ്ഗവി നിലയം, ഹോമേജ് വിഭാഗത്തില്‍ ത്രീ ലൈവ്‌സ് ആന്റ് എ ഡെത്ത്, ഡെഫ വിഭാഗത്തില്‍ ദി സണ്‍സ് ഓഫ് ഗ്രേറ്റ ബിയര്‍ , ഗേള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക് , ജര്‍മ്മനി-ടെര്‍മിനസ് ഈസ്റ്റ് തുടങ്ങി 51 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിച്ചു.

Meet the Press(12.12.2011)


Meet the Press

French director Miaoyan Zhang, Indian directors Sanjay Porey and V.K Prakash will attend today’s (Dec 12) Meet the Press programme to be held in the festival office, Kairali theatre at 1.30PM. 

Open Forum(12.12.2011)


Open Forum

Today’s (Dec 12) Open Forum will be held at the Mohan Raghavan Pavilion, New Theatre at 5PM

In-Conversation(12.12.2011)


In-conversation with Wasis Diop

Renowned Musician Wasis Diop(Brother of director Djibril Diop Mambety) will attend the In-conversation programme with June Givanni the film curator from England, today (Dec 12), at Sree theatre at 2.00PM.

ഇന്നത്തെ (12.12.11) സിനിമ


ഇന്നത്തെ (1212.11) സിനിമ
കൈരളി
രാവിലെ 8.45ന് ദി എന്റ്/105മി/ ആന്‍ അറബ് സ്പ്രിങ്/ മൊറോക്കോ/ഹിച്ചാം ലാസ്രി
11.00ന് എക്‌സ്പാട്രിയേറ്റ് ഹൗസ് മെയ്ഡ്/107മി/ഇന്ത്യ/കമല്‍
ഉച്ചയ്ക്ക് 2.45ന് ഫ്രീഹാന്‍ഡ്/100മി/ലോകസിനിമ/ഫ്രാന്‍സ്/ബ്രിഗറ്റ് സെ
വൈകീട്ട് 6.00ന് യു ആര്‍ ഹിയര്‍/78മി/ലോകസിനിമ/കാനഡ/
ഡാനിയേല്‍ കോക്ക് ബേണ്‍
രാത്രി 8.30ന് ബിലൗഡ്/139മി/ലോകസിനിമ/ഫ്രാന്‍സ്/ക്രിസ്റ്റഫ് ഓണര്‍
ശ്രീ
രാവിലെ 9.00ന് ഗെയിം ഓഫ് ദെയര്‍ ലൈവ്‌സ്/80മി/ഫുട്‌ബോള്‍ ഫിലിംസ്/യു കെ/ ഡാനിയേല്‍ ഗോര്‍ദാന്‍
11.15ന് ദി സെയില്‍സ്മാന്‍/107മി/ബെസ്റ്റ് ഓഫ് ഫിപ്രസി/കാനഡ/
സെബാസ്റ്റ്യന്‍ പൈലറ്റ്
ഉച്ചയ്ക്ക് 3.15ന് ഗരൂദ ഡിദഢാകു/90മി/ഫുട്‌ബോള്‍ ഫിലിംസ്/ഇന്തോനേഷ്യ/
ഇഫ ഇസ്ഫന്‍സ്യഹ്
വൈകീട്ട് 6.15ന് ഡെലിബ്രന്‍-ബീറ്റ്‌സ് ബീയിങ് ഡെഡ്/88മി/ലോകസിനിമ/ജര്‍മ്മനി/ ക്രിസ്റ്റ്യന്‍ പെറ്റ്‌സോള്‍ഡ്
രാത്രി 8.45ന് ദി ഡെയ്‌സ് ആഫ്റ്റര്‍, ദി നോസ്, ദി ആം, ദി വിസ്റ്റലര്‍/#ോ
കെയ്ത്താന്‍ ഖൊറര്‍ ക്ലാസിക്‌സ്/ജപ്പാന്‍
അജന്ത
രാവിലെ 9.15ന് ഫസ്റ്റ് ഗ്രേഡര്‍/103/കെനിയ/ജസ്റ്റിന്‍ ചാഡ്‌വിക്ക്
11.30ന് ദാറ്റ് ഡേ/105മി/ഹോമേജ്/ഫ്രാന്‍സ്/റൗള്‍ റ്റിയൂസ്
ഉച്ചയ്ക്ക് 3.15ന് ഹൈ സോ/102മി/ലോകസിനിമ/തായ്‌ലന്റ്/ആദിത്യ അസ്സറത്ത്
വൈകീട്ട് 6.15ന് ഇന്‍ഡിപെന്‍ഡന്‍സിയ/77 മി/ഫിലിപ്പൈന്‍ സിനിമ/ഫ്രാന്‍സ്/
റായ് മാര്‍ട്ടിന്‍
രാത്രി 9.15ന് ജീനിയലോജിസ് ഓഫ് എ ക്രൈം/113മി/ഹോമേജ്/ഫ്രാന്‍സ്/
റൗള്‍ റ്റിയൂസ്
ന്യൂ
രാവിലെ 9.15ന് എലീന/109മി/ലോകസിനിമ/റഷ്യ/ആന്‍ട്രി വ്യാഗിന്റസെപ്
11.30ന് വില്‍/102മി/ഫുട്‌ബോള്‍ ഫിലിംസ്/യു കെ/എലന്‍ പെറി
ഉച്ചയ്ക്ക് 3.15ന് ഫ്യൂച്ചര്‍ ലാസ്റ്റ്‌സ് ഫോര്‍ എവര്‍/108മി/മത്സരവിഭാഗം/ജര്‍മ്മനി/ ഒസ്കാന്‍ അല്‍പെര്‍
6.15ന് അരീന/120മി/ഇന്ത്യന്‍ സിനിമ/വെട്രിമാരന്‍/ഇന്ത്യ
രാത്രി 9.00ന് ഇന്‍വിസിബിള്‍/90മി/ലോകസിനിമ/ജര്‍മ്മനി/മൈക്കല്‍ അവിയദ്
ശ്രീകുമാര്‍
രാവിലെ 9.15ന് ദി സ്ലീപ്പിങ് ബ്യൂട്ടി/82മി/ലോകസിനിമ/ഫ്രാന്‍സ്/
കാതറിന്‍ ബ്രയിലത്ത്
11.30ന് ബെസ്റ്റ് ഇന്റെന്‍ഷന്‍സ്/102മി/ലോകസിനിമ/റൊമാനിയ/
അദ്രിയന്‍ സിതാരു
ഉച്ചയ്ക്ക് 3.15ന് പി 047/98മി/ലോകസിനിമ/തായ്‌ലന്റ്/ജാതുറാന്‍ രാസാമി
വൈകീട്ട് 6.15ന് താഹ്‌റിര്‍ 2011: ദി ഗുഡ്, ദി ബാഡ്, ദി പൊളിറ്റീഷ്യന്‍/90മി/
ആന്‍ അറബ് സ്പ്രിങ്/ഈജിപ്ത് അയ്‌റ്റെന്‍ അമിന്‍
രാത്രി 9.00ന് ടോംബോയ്/84മി/ലോകസിനിമ/ഫ്രാന്‍സ്/സെലിന്‍ സ്കിയാമ
ശ്രീവിശാഖ്
രാവിലെ 9.30ന് തെഹ്‌രാന്‍ തെഹ്‌രാന്‍/109മി/ലോകസിനിമ/ഇറാന്‍/മെഹ്ദി കരംപൂര്‍
11.45ന് എ സെപ്പറേഷന്‍/123/ഇറാന്‍/അസ്ഗര്‍ ഫര്‍ഹാദി
ഉച്ചയ്ക്ക് 3.30ന് ജീന്‍ ജെന്റില്‍/84മി/മെക്‌സിക്കോ/ലോറ അമേലിയ
വൈകീട്ട് 6.30ന് ലക്കി/100/സൗത്ത് ആഫ്രിക്ക/ അലി ലൂത്ര
രാത്രി 9.15ന് ലാന്‍സ്‌കേപ്പ് ഇന്‍ ദി മിസ്റ്റ്/127മി/റിട്രോ:ആഞ്ചലോ പൗലോസ്/ ഫ്രാന്‍സ്/ആഞ്ചലോ പൗലോസ്
ശ്രീ പത്മനാഭ
രാവിലെ 9.00ന് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്/100മി/ലോകസിനിമ/ജര്‍മ്മനി/പൗല വാന്‍ ദെയര്‍ ഓയെസ്റ്റ്
11.15ന് ദി പെയിന്റിംഗ് ലെസ്സണ്‍/85മി/മത്സരവിഭാഗം/മെക്‌സിക്കോ/
പാബ്ലോ പെറില്‍മാന്‍
ഉച്ചയ്ക്ക് 3.30ന് ട്രാഫിക്ക്/116മി/മലയാളം സിനിമ/ഇന്ത്യ/രാജേഷ് പിള്ള
വൈകീട്ട് 6.00ന് പലവന്‍ ഫെയ്റ്റ്/93മി/ ലോകസിനിമ/ഫിലിപ്പൈന്‍സ്/
ഓറേയസ് സോലിറ്റോ
രാത്രി 9.00ന് ഫോസ്റ്റ്/134മി/ലോകസിനിമ/റഷ്യ/അലക്‌സാര്‍ സെക്കുറോവ്
ധന്യ
രാവിലെ 9.00ന് എഗ്ഗ്/97മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/ടര്‍ക്കി/
സെമിഹ് കപ്ലാനൊഗ്ലു
11.15ന് നൊര്‍വീജിയന്‍ വുഡ്/133മി/ലോകസിനിമ/ജപ്പാന്‍/ആന്‍ഹങ് ട്രാന്‍
ഉച്ചയ്ക്ക് 3.00ന് ഓളവും തീരവും/റെട്രോ മധു/ഇന്ത്യ/പി എന്‍ മേനോന്‍
വൈകീട്ട് 6.00ന് ഐ വാ് ടു ബി എ മദര്‍/115മി/ഇന്ത്യന്‍ സിനിമ/ഇന്ത്യ/
അഡ്വ. സമുറോധി, സഞ്ജയ് പോറെ
രാത്രി 9.00ന് ദ മില്‍ക്ക് ഓഫ് സോറോ/95മി/ബെസ്റ്റ് ഓഫ് ഫിപ്രസി/സ്‌പെയിന്‍/ പെറു/ക്ലോഡിയ ലോസ
രമ്യ
രാവിലെ 9.15ന് കിനാതെ/105മി/ഫിലിപ്പൈന്‍ സിനിമ/ഫ്രാന്‍സ്/ഫിലിപ്പൈന്‍സ്/ ബ്രില്ലിയന്റ് മെന്‍ഡോസ
11.30ന് റിസ്താബാന/ലോകസിനിമ/ഇറ്റലി/ഡാനിയേല്‍ ഡി പ്ലാനോ, ഗിയാനി കാര്‍ഡില്ലോ/
ഉച്ചയ്ക്ക് 3.15ന് ത്രീ/119/ലോകസിനിമ/ജര്‍മ്മനി/ടോംടൈവെര്‍
വൈകീട്ട് 6.15 ഹണി/103മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/ടര്‍ക്കി/ജര്‍മ്മനി/ ഫ്രാന്‍സ്/സെമിഹ് കപ്ലാനൊഗ്ലു
രാത്രി 9.15ന് ഒക്‌ടോബര്‍/83മി/ലോകസിനിമ/പെറു/ഡാനിയേല്‍ വേഗ വിധല്‍/ ഡീഗോ വേഗവിധല്‍
കലാഭവന്‍
രാവിലെ 9.00ന് ദ എസ്‌കേപ്പ്/112മി/ഡെഫ ഫിലിംസ്/ഈസ്റ്റ് ജര്‍മ്മനി/
ഹാജോ ബോംഗാര്‍ട്ട്‌നെര്‍
11.15ന് മൗഷേറ്റ്/78മി/റെട്രോ.ബ്രെസണ്‍/ഫ്രാന്‍സ്/റോബര്‍ട്ട് ബ്രസണ്‍
ഉച്ചയ്ക്ക് 3.00ന് ഗോയിങ് ഹോം/61മി/റെട്രോ. അഡോള്‍ഫസ് മെകാസ്/യു എസ് എ/ അഡോള്‍ഫസ് മെകാസ്
വൈകീട്ട് 6.00ന് ഹൂഡ്‌ലും സോള്‍ജിയര്‍/102 മി/റെട്രോ.മാസുമുറ/ജപ്പാന്‍/മാസുമുറ
രാത്രി 9.00ന് സ്ട്രീറ്റ് ഓഫ് ലൗവ് ആന്റ് ഹോപ്പ്/62മി/റെട്രോ. ഒഷിമ/ജപ്പാന്‍/ നഗിസ ഒഷിമ

ഓപ്പണ്‍ ഫോറം (ഡിസംബര്‍ 12)


ഓപ്പണ്‍ ഫോറം (ഡിസംബര്‍ 12)

ന്യൂ തിയേറ്ററിലെ മോഹന്‍ രാഘവന്‍ പവലിയനില്‍ വൈകീട്ട് 5 മണിക്ക് ഓപ്പണ്‍ ഫോറം നടക്കും.

ഇന്‍ കോണ്‍വര്‍സേഷനില്‍ വാസിസ് ഡയോപ്പ് പങ്കെടുക്കും


ഇന്‍ കോണ്‍വര്‍സേഷനില്‍ വാസിസ് ഡയോപ്പ് പങ്കെടുക്കും

ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ ഇന്ന് (ഡിസംബര്‍ 12) ലോകപ്രശസ്ത സംഗീതജ്ഞന്‍ വാസിസ് ഡയോപുണ്ട്, ഇംഗ്ലില്‍ നിന്നുള്ള ഫിലിം ക്യുറേറ്റര്‍ ജൂണ്‍ ഗിവാനി എന്നിവര്‍ പങ്കെടുക്കും.