15 December 2011

ഓപ്പണ്‍ഫോറംസംവിധായകരെ പരിചയപ്പെടുത്തി അവസാന ഓപ്പണ്‍ ഫോറം


ഓപ്പണ്‍ഫോറംസംവിധായകരെ പരിചയപ്പെടുത്തി അവസാന ഓപ്പണ്‍ ഫോറം
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് അവസാന ഓപ്പണ്‍ ഫോറം ന്യു തിയേറ്ററില്‍ മോഹന്‍ രാഘവന്‍ വേദിയില്‍ നടന്നു. മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ്, ഡല്‍ഹി ഇന്‍ എ ഡേയുടെ സംവിധായകന്‍ പ്രശാന്ത് നായര്‍, ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
എന്റെ ഉദ്ദേശ്യം അഡോള്‍ഫു ഹുവിന്റെ ഇതേ പേരിലുള്ള നോവലിന്റെ മനോഹരമായ കഥാപാത്രങ്ങളെയും ചുറ്റുപാടുകളെയും ഉപയോഗിച്ച് ചിലിയന്‍ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് ദ പെയിന്റിംഗ് ലെസന്റെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ പറഞ്ഞു. ചിലിക്ക് നഷ്ടപ്പെട്ട സര്‍ഗ്ഗാത്മകത തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ദ പെയിന്റിംഗ് ലെസനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ചത് നിര്‍മ്മിക്കാനാണ് ഏറ്റവും പ്രയാസമെന്ന് ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ് അഭിപ്രായപ്പെട്ടു. സിനിമാ നിര്‍മ്മാണത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതെല്ലാം താന്‍ ആസ്വദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ നിന്ന് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം അസാധാരണമായ പ്രേക്ഷക പിന്തുണയാണെന്ന് ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ നിക്ക് റെഡിംഗ് പറഞ്ഞു. തന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇവിടെ നിന്ന് തനിക്ക് ലഭിച്ച പ്രേക്ഷക പ്രശംസയെക്കുറിച്ചും പ്രശാന്ത് നായര്‍ പറഞ്ഞു.


സത്യജിത് റേയുടെ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചിരുന്നു:സെമിഹ് കപ്ലനോഗ്ലൂ
ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ ചിത്രങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് ടര്‍ക്കിഷ് സംവിധായകന്‍ സെമിഹ് കപ്ലനോഗ്ലു. ചലച്ചിത്രമേളയുടെ 'ഇന്‍കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ 'കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ കപ്ലനോഗ്ലുവിന്റെ 4 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു്. റേയുടെ 'അപ്പു ട്രിലോജി'യാണ് ആകര്‍ഷണീയമായി തോന്നിയിട്ടുള്ളത് . അതിലെ ഓരോ ചിത്രവും ഇന്ത്യയുടെ നൂറ് വര്‍ഷത്തെ ചരിത്രം വരച്ചുകാട്ടിയിരുന്നു. ലോകത്തില്‍ നിന്നും അന്യം നിന്നുപോകുന്ന പുരാതനവും മൂല്യവത്തുമായ സംസ്കാരത്തെയും നാഗരികതയേയുമാണ് ഓസൂസും( ജപ്പാന്‍ ) റേയും തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ചതെന്ന് കപ്ലാനോഗ്ലു കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ യൂസഫ് ട്രിലോജി റേയുടെ സിനിമകള്‍ക്കുള്ള സ്മരണാഞ്ജലിയാണെന്നും ചിത്രത്തില്‍ റിവേഴ്‌സ് ട്രിലോജിയാണ് താന്‍ ഉപയോഗദിച്ചിരിക്കുന്നതെന്നും കപ്ലാനോഗ്ലു. പ്രായം ചെന്ന വ്യക്തിയില്‍ നിന്നും അയാളുടെ ചെറുപ്പത്തിലേക്കുള്ള യാത്രയാണ് മൂന്ന് ഭാഗങ്ങളിലായി കാണിക്കുന്നത്. പ്രപഞ്ചതാളം ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകന്‍ ജീവിതത്തിന്റെ നിലനില്‍പ്പും ഐക്യവും തങ്ങളുടെ ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കണം. സിനിമാ സംവിധാനമെന്നാല്‍ അത് പ്രാര്‍ത്ഥന പോലെയാകണം. എന്റെ ചിത്രങ്ങളാണ് എന്റെ പ്രാര്‍ത്ഥനയെന്നും കപ്ലാനോഗ്ലു അഭിപ്രായപ്പെട്ടു.
സംവിധായകനും അഭിനേതാവും എപ്രകാരം ബന്ധപ്പെട്ടിരിക്കണമെന്ന ചോദ്യത്തിന് അഭിനേതാവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താനും അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച് ആഴത്തിലുള്ള സൗഹൃദബന്ധം സ്ഥാപിക്കാനും സംവിധായകന്‍ എന്ന നിലയ്ക്ക് ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കുന്നു. ഹണി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു ബാലനാണ്. 450ഓളം കുട്ടികളില്‍ നിന്നാണ് അവനെ തെരഞ്ഞെടുത്തത്. അവന്‍ കുട്ടിയായത് കൊണ്ടും അവനിലെ അഭിനയത്തില്‍ കൃത്രിമത്വം കലരാതിരിക്കാനുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് അവന്റെ ഗ്രാമത്തില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് ചിത്രീകരിച്ചത്. അതുകൊ് തന്നെ സന്തോഷവാനായി അവന് അഭിനയത്തില്‍ മുഴുകാന്‍ സാധിച്ചു.
തിരക്കഥയ്ക്ക് അല്ല താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നതെന്നും മറിച്ച് വികാരങ്ങളിലും അനുഭവങ്ങളിലുമാണ് ശ്രദ്ധയൂന്നുന്നതെന്നും കപ്ലാനോഗ്ലു. തിരക്കഥയില്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ നേരിട്ട് പോയി സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താറാണ് പതിവ്. ചിത്രീകരണവേളയില്‍ സാഹചര്യത്തിനനുസരിച്ച് തിരക്കഥയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിം ക്രിട്ടിക് നന്ദിനി രാംനാഥ് ചടങ്ങില്‍ സംബന്ധിച്ചു.

Meet the Press (15.12.11) - Shalini Usha Nair , Nick Reding and Rajesh Pinjani...












Open Forum - 15.12.11


ഇന്നത്തെ സിനിമ (16.12.11)


ഇന്നത്തെ സിനിമ (16.12.11)
കൈരളി
രാവിലെ 8.45ന് ഓള്‍ഡ് ഡോഗ്/88/ലോകസിനിമ/ചൈന/പെമ സെഡന്‍
11.00ന് ദ കളേഴ്‌സ് ഓഫ് ദ മൗന്‍സ്/90/മത്സരവിഭാഗം/കൊളംബിയ/ കാര്‍ലോസ് സീസര്‍ അര്‍ബേലാസ്
ഉച്ചയ്ക്ക് 2.45ന് ദിസ് ഈസ് നോട്ട് എ ഫിലിം/75/ലോകസിനിമ/ഇറാന്‍/
ജാഫര്‍ പനാഹി
ശ്രീ
രാവിലെ 9.00ന് ഓഫ് സൈഡ്/106/ഫുട്‌ബോള്‍ ഫിലിംസ്/സ്‌പെയിന്‍/
ഡേവിഡ് മര്‍ക്കസ്
11.15ന് ഹാന്‍ഡ് ഓവര്‍/73/ഇന്ത്യന്‍ സിനിമ/ഇന്ത്യ/സൗരഭ് കുമാര്‍
ഉച്ചയ്ക്ക് 3.15ന് സോക്ക ആഫ്രിക്ക/74/ഫുട്‌ബോള്‍ ഫിലിംസ്/യു കെ/സുരീദ് ഹസ്സന്‍
ശ്രീ പത്മനാഭ
രാവിലെ 9.00ന് പിന/106/ലോകസിനിമ/ജര്‍മ്മനി/വിം വെന്‍ഡേഴ്‌സ്
11.15ന് ട്രെയ്‌സസ് ഓഫ് സ്റ്റോണ്‍സ്/134/ഡെഫ ഫിലിംസ്/ഈസ്റ്റ് ജര്‍മ്മനി/ ഫ്രാങ്ക് ബെയര്‍
ഉച്ചയ്ക്ക് 3.00ന് ദ വീപ്പിംഗ് മെഡോ/185/റെട്രോ ആഞ്ചലോ പൊലിസ്/ഗ്രീസ്/ ആഞ്ചലോ പൊലിസ്
കലാഭവന്‍
രാവിലെ 9.00ന് ഒവര്‍ ഡെയ്‌ലി ബ്രെഡ്/110/ഹോമേജ്/ഇന്ത്യന്‍ സിനിമ/മണി കൗള്‍
12.30 ന് സെഞ്ച്വറി ഓഫ് ബര്‍ത്തിംഗ്/360/ ഫിലിപ്പൈന്‍ സിനിമ/
ഫിലിപ്പൈന്‍സ്/ലാവ് ഡയസ്
നിശാഗന്ധി
വൈകീട്ട് 6.00ന് അവാര്‍ഡ് ദാന ചടങ്ങ്

In Conversation - Semih Kaplanoglu, Nandini Ramnath







Marketing Malayalam Cinema - 15.12.11








Book Release: Adoor Gopalakrishnan