8 December 2011
തിരശ്ശീലക്കാഴ്ച്ചകള്‍ക്ക് ഇന്ന് (9.12.11) തിരിതെളിയും
ഭൂത-വര്‍ത്തമാനങ്ങള്‍ സമന്വയിക്കുന്ന മേള
പതിനാറാമത് തിരശ്ശീലക്കാഴ്ചകള്‍ക്ക് ഇന്ന് തിരിതെളിയും. ചലച്ചിത്ര പഠിതാക്കള്‍ക്കും സാധാരണ ആസ്വാദകര്‍ക്കും തെരഞ്ഞെടുപ്പിന് അവസരമൊരുക്കുന്ന ചിത്രങ്ങള്‍ മേളയിലു്ണ്ട്.
ഏറ്റവും സമകാലീനമായ സാമൂഹിക സംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ച അറബ് സിനിമകള്‍ വായിച്ചറിഞ്ഞ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കും.
നീണ്ട കാലത്തെ കോളനി വാഴ്ചയുടെ ചരിത്രമുള്ള ഫിലിപ്പൈന്‍ ജീവിതത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ മേളയില്‍ ആദ്യമായെത്തുമ്പോള്‍ നാമറിയുന്നത് പുതിയൊരു ജീവിത പരിസരത്തെയാണ്.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തുറന്നുപിടിച്ച കാഴ്ചകള്‍, സമകാലീന ഇന്ത്യന്‍ അവസ്ഥകള്‍ തിരശീലയെ അസ്വസ്ഥമാക്കുന്നു.
മലയാളം സിനിമാ കാഴ്ചകള്‍ മുന്നിലെത്തിക്കുന്നതും സമകാലികമായ ജീവിത പരിസരങ്ങളാണ്.
പുതിയ പരീക്ഷണവും ശൈലികളുമായി ലോക സിനിമയെത്തും. വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാകുന്ന ദൃശ്യങ്ങള്‍ണ്ട്.
ജര്‍മ്മനിയിലെ ഡെഫ ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള യാത്രയായിരിക്കും.
പ്രതിഭാ ശാലികളുടെ വ്യത്യസ്ത കാഴ്ചകളുമായാണ് ജപ്പാന്‍ പ്രേതകഥകള്‍
എത്തുന്നത്.
സര്‍ഗ്ഗാത്മകതയുടെ കയ്യൊപ്പുമായെത്തുന്ന റിട്രോസ്‌പെക്ടീവുകള്‍ പുതിയ തലമുറയ്ക്ക് പാഠപുസ്തകങ്ങളാകും.
പതിനാറാമത് മേള ഭൂത-വര്‍ത്തമാനങ്ങളുടെ സമന്വയമാവുകയാണ്. കാഴ്ചകളുടെ വസന്തമാസ്വദിക്കാന്‍ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം 10,000ത്തിലധികം പ്രതിനിധികള്‍, വിദേശികള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രതിഭകള്‍ . ഒരാഴ്ചക്കാലം അനന്തപുരി കാഴ്ചകള്‍ ആസ്വദിക്കുന്നവരുടെ നഗരമാകും. തെരുവുകള്‍ തോറും സഞ്ചിയും തൂക്കി ചര്‍ച്ചകള്‍ ചെയ്തു നീങ്ങുന്ന പ്രതിനിധികള്‍ .
വിസ്മയങ്ങളുടെ കാണാക്കാഴ്ചകള്‍ തേടിയെത്തുന്ന പുതുതലമുറയുടെ മേളയാണിത്. അറിയുവാനും പഠിക്കുവാനുമുള്ള ആകാംക്ഷയോടെയെത്തുന്ന പുതുതലമുറയും അറിഞ്ഞ് ഇരുത്തം വന്ന മുതിര്‍ന്ന തലമുറയും തിരശ്ശീലയ്ക്ക് മുന്നില്‍ ധ്യാനനിരതമാകുന്ന എഴ് രാപകലുകള്‍ അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ നഗരിയാക്കും.
SHOW WILL BEGIN TOMMOROW (09.12.2011)
Distributed at the Press Conference held on 08.12.2011
One hundred and Ninety Six Films from Sixty Five Countries will be exhibited in fifteen different Sections. One Hundred and Twenty Invitees, including seventy dignitaries from abroad, will participate.
`Competition Section’ comprises of eleven films, from Asia, Africa and Latin America. Four of them are from Latin America itself. Two Indian Films are also in the list.
Great Film personalities including, veteran Malayalam Actor Madhu, are admired in the `Retrospective Section’. Films of French Director Robert Bresson, Nagisa Oshima, Yasuzo Masumura (Japanese Directors) , Greek Filmmaker Theodoros Angelopoulos, Sinegalese Filmmaker Djibril Diop Mambety, , American (Lithuanian- born) Film Director Adolfas Mekas are screened in this section.
Four films made in between 2005-10, by Turkish Filmmaker Semih Kaplanoglu, will be exhibited in the `Contemporary Master in Focus’ section of the Festival.Eight movies from Arab countries like Egypt, Tunisia, Morocco, Syria, and Lebanon are included in the `Arab Cinema Section’. Six of them are 2011 production and reflects the latest political development in Middle East.
`Horror Classic Section’ includes four films of the renowned Kaidan Horror Classics. Seven Soccor Films are included in the `Kicking and Screening Section’.A package of eight films from the first film production house of post war (east) Germany named as DEFA will be screened in the `Defa Section’.
Seven films are exhibited in `Homage Section’. Mani Kaul, Raoul Ruiz, Tareeque Masud and Elzabeth Tailor are rememberd in this section. Film `T D Dasan Std.VI’, by late Malayalam Director Mohan Raghavan, will also be screened in this section.
Indian Film Section and Malayalam Film Section include seven films each. Seven Films will be screened in the Philippini Cinema Section and Eight films, nominated for FIPRESCI awards, in the `Best of FIPRESCI Section’. Seventy three films from different part of the world will be screened in `World Cinema Section’. Films by Masters like Aleksander Sukrov, Andrei Zvyagintsev(Russia), Wim Wenders (Germany), Julia Murat, to satisfy world cinema lovers, are in this section.
Events
Inauguration:
On 09th Friday at 06.00 pm at Nishagandhy , by H’ble Chief Minister Ommen Chandy. Minister for Cinema, Forest, Wildlife and Sports K B GaneshKumar will preside the meeting and Bollywood Actress Jaya Bachan will be the chief guest.
Function will be followed by a 23 minutes cultural show named as Destiny’s Dice, directed by renowned film director T K Rajivkumar and there after the opening film ` Under the Hawthron Tree’, directed by Chinese Filmmaker Zhang YiMou.
On 14th Wednesday at Hotel Horizon, renowned football historian and writer Jan Tilman, will render a lecture on the political as well as cultural impact of the game.
On 14th Wednesday at Sree Theatre, Aravindan Memorial Lecture will be delivered by Tunisian Director Elyes Baccar. Subject: Role of Filmmakers in Arab social upheaval.
Meet the Press with participating Filmmakers, Channel Discussion at Hotel Horizon, Open Forum at New Theatre (05.00 pm), In Conversation with Celebrities at at Sree Theatre(02.00 pm), are the every day events.
`Trigger Pitch’, a programme to promote IDFSK awarded Documentaries will be conducted. A project to promote Malayalam cinema exclusively, named as` Marketing Malayalam Cinema’ will be conducted as a part of the festival, under the coordination of Ravindran, film actor.
As an act of homage to Aranmula Ponnamma, Sarangapani, Johnson, Mullanezhi, Kakkanadan, MT Abu, Machaan Varghese,the recently departed Malayalam film personalities, touring talkies will exhibit their films from 09th to 14th.
Kairali, Sree, Kalabhavan, New, Sreekumar, Sreevisakh, Ajantha, SreePadmanabha, Dhanya, Remya are the theatres where the films are screened for delegates and participants. Screening will be done at Nishagandhi, for public.
JURY
Renowned Australian Director Bruce Beresford is the Jury Chairman for Competative Section. French filmmaker, writer and photographer Laurence Gavron, Philippine Director Jeffry Juttrian, Turkish Director Semih Kaplanogolu, Actor and Director Rahul Bose are the other Jury Members of Competative Section.French Writer and Journalist Defne Gursoy, Philipine filmmaker and Director of the Cinemalaya Independent Film Festival Nestor o Jardin, Indian Filmmaker Sunil Doshi, are the members for NETPAC Jury.FIPROSI jury consists of Pakistani Writer and Film Critic Aljaz Gul, Italian Film critic Robert Donati and Indian Film Critic Vidya Sanker Doshi. Romanian Filmmaker Adrian Sitaru, Writer cum Teacher Rachel Dwyer and Director Dr. Biju are the jury members of Hassankutty Award.
AWARDS
Golden Crow Pheasant Award- Suvarna Chakoram- and cash prize of Rs. Fifteen lakhs, which will be shared equally to the Director and Producer of the Best Film. The Best Director will be awarded with Silver Crow Pheasant Award- Rajatha Chakoram - and a cash prize of Rs. Four lakhs. Best Debut Director will be awarded with Silver Crow Pheasant Award- RajathaChakoram- and a cash prize of Rs. Two lakhs.
FIPRESCI Award, award endowed by the society of international film critics –FIPRESCI- will be given to best Malayalam movie. Award endowed by the Network for promotion of Asian Cinema – NETPAC Award will be given to best Asian film in Competition Section. Award endowed by Mira Nair - Hassankutty Award with a cash prize worth Rs. Fifty thousand, is for the best Indian debut Director. An award for Best Festival Reporting will also be given to print, audio, visual and online media.
Ten thousand film lovers, including One thousand and Three hundred women and Two thousand Students, had registered. Like early festivals, Delegates can book their seats well in advance.
തിരശ്ശീലക്കാഴ്ചകള്‍ക്ക് നാളെ (9.12.11) തിരിതെളിയും
വ്യത്യസ്ത ജീവിതരീതികളും ആചാരങ്ങളും സംസ്കാരങ്ങളും ആവിഷ്കാര രീതികളും സംഗമിക്കുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ നടക്കും.
1300 വനിതാ പ്രതിനിധികളും 2400 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 10,000ഓളം പ്രതിനിധികള്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടു്.
300ഓളം വരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 2200ഓളം മാധ്യമപ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തു.
65 രാജ്യങ്ങളില്‍ നിന്ന് 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
വിദേശത്ത് നിന്ന് 50 പ്രതിഭകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ അതിഥികളായെത്തും.
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 11 ചിത്രങ്ങള്‍ മത്സരിക്കും. ഇതില്‍ 4 ചിത്രങ്ങള്‍ ലാറ്റിനമേരിക്കയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് ര് ചിത്രങ്ങളും മത്സരത്തിനു്.
റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായകന്‍ റോബര്‍ട്ട് ബ്രസന്‍, ജപ്പാനില്‍ നിന്നുള്ള നാഗിസ ഓഷിമ, യാസു മസുമു, ഗ്രീക്ക് സംവിധായകന്‍ തിയോ ആഞ്ചലോ പൗലോസ്, അമേരിക്കയില്‍ നിന്നുള്ള അഡോള്‍ഫാന്‍ മേക്കാസ്, സെനഗല്‍ സംവിധായകന്‍ ജിബ്രില്‍ ഡിയോപ് മാമ്പട്ടി എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
കൂടാതെ മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന്റെ ഏഴ് ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സമകാലീന പ്രതിഭാ വിഭാഗത്തില്‍ പ്രമുഖ ടര്‍ക്കി സംവിധായകനായ സെമിഹ് കപ്ലാനോഗ്ലുവിന്റെ നാല് ചിത്രങ്ങള്‍ ഉ്.
അറബ് സിനിമാ വിഭാഗത്തില്‍ ടുണീഷ്യ, ഈജിപ്ത്, മൊറോക്കോ, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ മുല്ലപ്പു വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തും.
ജപ്പാനിലെ പ്രസിദ്ധമായ പ്രേതകഥയുടെ ദൃശ്യാവിഷ്കാരങ്ങളായ കെയ്ദാന്‍ ഹൊറര്‍ ക്ലാസിക് വിഭാഗത്തില്‍ നാല് ചിത്രങ്ങളു്.
കാണികളില്‍ ഫുട്‌ബോളിന്റെ ആവേശം നിറയ്ക്കുന്ന 7 ഫുട്‌ബോള്‍ ചിത്രങ്ങള്‍ കിക്കിംഗ് ആന്റ് സ്ക്രീനിംഗ് ഫെസ്റ്റിവലിന്റെ പാക്കേജില്‍ പ്രദര്‍ശിപ്പിക്കും.
യുദ്ധാനന്തര ജര്‍മ്മനിയിലെ ആദ്യ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ഡെഫ(DEFA) ഫിലിംസിന്റെ എട്ട് ചിത്രങ്ങളും ഉ്.
ലോക സിനിമാ ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഏഴ് ചിത്രങ്ങള്‍ മേളയെ കൂടുതല്‍ സമകാലീനമാക്കും.
ഫിപ്രസി അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ എട്ട് ചിത്രങ്ങള്‍ മേളയിലു്.
ഹോമേജ് വിഭാഗത്തില്‍ 2011ല്‍ അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ റൗള്‍ റൂയീസ്, മണി കൗള്‍, താരിഖ് മസൂദ്, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ എഴ് ചിത്രങ്ങള്‍ ഉ്.
അകാലത്തില്‍ അന്തരിച്ച യുവ സംവിധായകന്‍ മോഹന്‍ രാഘവന്റെ ചിത്രം പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമ, മലയാളം സിനിമ വിഭാഗങ്ങളില്‍ ഏഴ് ചിത്രങ്ങള്‍ വീതം പതിനാല് ചിത്രങ്ങളു്.
സംസ്കാരങ്ങളുടെ സംഗമമായ ലോകസിനിമാ വിഭാഗത്തില്‍ 73 ചിത്രങ്ങളു്.
അലക്‌സാര്‍ സുഖറോവ്, വിം വെന്‍ഡേഴ്‌സ്, ആന്ദ്രേ ന്യുഗിന്‍സ്റ്റോവ്, ജൂലിയ മുറാത്ത് എന്നീ പ്രതിഭകളുടെ ചിത്രങ്ങള്‍ ആസ്വാദനത്തിന് കൂടുതല്‍ മാനങ്ങള്‍ നല്‍കും.
അരവിന്ദന്‍ സ്മാരക പ്രഭാഷണം 14-ാം തീയതി വൈകീട്ട് 6ന് ശ്രീ തിയേറ്ററില്‍ ടുണീഷ്യന്‍ സംവിധായകന്‍ എലിസ ബക്കര്‍ (ELYES BACCAR) നിര്‍വ്വഹിക്കും. അറബ് രാജ്യങ്ങളിലെ സാമൂഹിക ചലനങ്ങളില്‍ കലാകാരന്മാരുടെ പങ്ക് എന്ന വിഷയത്തിലായിരിക്കും പ്രഭാഷണം. 14-ാം തീയതി 3.00 മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍ ലോകപ്രശസ്ത ഫുട്‌ബോള്‍ ചരിത്രകാരനായ ഴാങ് ടില്‍മാന്‍ (JAN TILMAN) ഫുട്‌ബോളിന്റെ സാമൂഹ്യ-രാഷ്ട്രീയ സമസ്യകളെക്കുറിച്ച് പ്രഭാഷണം നടത്തും.
എല്ലാ ദിവസവും 5 മണിക്ക് ന്യൂ തിയേറ്ററില്‍ ഓപ്പണ്‍ ഫോറം നടക്കും.
ശ്രീ തിയേറ്ററില്‍ ഉച്ചയ്ക്ക് 2 മണിക്ക് വിശിഷ്ട വ്യക്തികളുമായി IN CONVERSATION നടക്കും.
എല്ലാ ദിവസവും സംവിധായകരുമായി മീറ്റ് ദ പ്രസ് ഉായിരിക്കും.
എല്ലാ ദിവസവും പാനല്‍ ചര്‍ച്ചകള്‍ ഹൊറൈസണ്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്നു.
IDSFFK യില്‍ അവാര്‍ഡ് നേടിയ ഡോക്യുമെന്ററികളുടെ വിതരണത്തിന് വ്യത്യസ്ത വഴികള്‍ തേടുന്ന TRIGGER PITCH എന്ന പരിപാടി ഉായിരിക്കും.
മലയാള സിനിമയുടെ മാര്‍ക്കറ്റിംഗിനായി മാര്‍ക്കറ്റിംഗ് മലയാളം സിനിമ എന്ന പരിപാടി മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
കൂടാതെ അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ആറന്മുള പൊന്നമ്മ, ശാരംഗപാണി, ജോണ്‍സണ്‍, മുല്ലനേഴി, കാക്കനാടന്‍, എ ടി അബു, മച്ചാന്‍ വര്‍ഗ്ഗീസ് എന്നിവരെ സ്മരിച്ചുകൊ് 9 മുതല്‍ 14 വരെ സഞ്ചരിക്കുന്ന ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നു.
കൈരളി, ശ്രീ, കലാഭവന്‍, ന്യു, ശ്രീകുമാര്‍, ശ്രീവിശാഖ്, അജന്ത, ശ്രീ പത്മനാഭ, ധന്യ, രമ്യ എന്നീ തിയേറ്ററുകളിലും പൊതുജനങ്ങള്‍ക്കായി നിശാഗന്ധിയിലും പ്രദര്‍ശനം നടക്കും.
പ്രമുഖ ആസ്‌ട്രേലിയന്‍ സംവിധായകനായ ബ്രൂസ് ബെറെസ്‌ഫോഡ് ആണ് ജൂറി ചെയര്‍പേഴ്‌സണ്‍. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം ഓസ്‌ട്രേലിയയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ്.
ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവും ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ ലോറന്‍സ് ഗാവ്‌റോണ്‍(LAURENCE GAVRON), ഫിലിപ്പൈന്‍സിലെ പ്രശസ്ത സംവിധായകനായ ജെഫ്രി ജെട്ടൂറിയന്‍(JEFFREY JETTURIAN), ടര്‍ക്കി സംവിധായകനായ സെമിഹ് കപ്ലാനാഗ്ലു(SEMIH KAPLANAGOLU), നടനും സംവിധായകനുമായ രാഹുല്‍ ബോസ് എന്നിവരാണ് പ്രധാന മത്സരവിഭാഗത്തിലെ ജൂറി അംഗങ്ങള്‍
നെറ്റ്പാക് (NETPAC)ജൂറിയില്‍ ഫ്രഞ്ച് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഡെഫിനേ ഗര്‍സോയ്(DEFNE GURSOY) ഫിലിപ്പൈന്‍ സിനിമാ നിര്‍മ്മാതാവും സിനിമാലയ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറുമായ നെസ്റ്റര്‍ ഒ ജാര്‍ഡിന്‍(NESTOR O JARDIN), ഇന്ത്യന്‍ സിനിമാ നിര്‍മാതാവായ സുനില്‍ ദോഷി എന്നിവരാണ് അംഗങ്ങള്‍.
പാകിസ്ഥാനി ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഇജാസ് ഗുല്‍(AIJAZ GUL), ഇറ്റാലിയന്‍ സിനിമാ നിരൂപകനായ റോബര്‍ട്ടോ ഡൊനാടി(ROBERTO DONATI), ഇന്ത്യന്‍ സിനിമാ നിരൂപകനായ വിദ്യാശങ്കര്‍ ദോഷി എന്നിവരാണ് ഫിപ്രസി അവാര്‍ഡിനായുള്ള സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങള്‍
റൊമാനിയന്‍ സംവിധായകനായ അഡ്രിയാന്‍ സിതാരു (ADRIAN SITARU) എഴുത്തുകാരിയും അധ്യാപികയുമായ റേച്ചല്‍ ഡയര്‍(RACHEL DWYER), സംവിധായകനായ ഡോ. ബിജു(DR. BIJU) എന്നിവരാണ് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡിലെ ജൂറി അംഗങ്ങള്‍
സുവര്‍ണ്ണ ചകോരം നേടുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും 15 ലക്ഷം രൂപ തുല്യമായി പങ്കിടും.
മികച്ച സംവിധായകന് രജതചകോരവും നാല് ലക്ഷം രൂപയും ലഭിക്കും.
നവാഗത സംവിധായകന് രജതചകോരവും 2 ലക്ഷം രൂപയുമാണ് സമ്മാനം.
മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് ര് ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി മികച്ച ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും അവാര്‍ഡ് നല്‍കും.
മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് അവാര്‍ഡ് നല്‍കും.
മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന് ലഭിക്കും. 50,000 രൂപയാണ് അവാര്‍ഡ് തുക,
മികച്ച ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിംഗിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമത്തിന് പുരസ്കാരം നല്‍കും.
പ്രതിനിധികള്‍ക്ക് മുന്‍ വര്‍ഷങ്ങളിലെപ്പോലെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യാന്‍ സൗകര്യം ഉായിരിക്കും.
മേള ഡിസംബര്‍ 9ന് വൈകുന്നേരം ആറിന് നിശാഗന്ധിയില്‍ സിനിമാ മന്ത്രി കെ ബി ഗണേഷ്് കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാി ഉദ്ഘാടനം ചെയ്യും.
ഹിന്ദി സിനിമാതാരം ജയാബച്ചന്‍ മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വയസ്കര മൂസിന്റെ മഹാഭാരതം ആട്ടക്കഥയെ ഉപജീവിച്ച് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ തയ്യാറാക്കിയ 'നിയതിയുടെ ചതുരംഗം' എന്ന പരിപാടി നടക്കും.
പ്രശസ്ത ചൈനീസ് സംവിധായകന്‍ സാങ് യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'അര്‍ ദി ഹോത്രോണ്‍ ട്രീ' ആണ് ഉദ്ഘാടനം ചിത്രം. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്.
Labels:
08/12/2011
Subscribe to:
Posts (Atom)