Showing posts with label iffk16. Show all posts
Showing posts with label iffk16. Show all posts

10 December 2011

ലളിതമായ സിനിമാഖ്യാനം ലക്ഷ്യം: ബ്രൂസ്

      ഏറ്റവും ലളിതമായ രീതിയിലുള്ള സിനിമാഖ്യാനമാണ് ത ന്റെ ലക്ഷ്യമെന്ന് ജൂറി ചെയര്‍മാനും പ്രശസ്ത ഓസ്‌ട്രേലിയന്‍ ന്യുവേവ് സംവിധായകനുമായ ബ്രൂസ് ബെറസ് ഫോര്‍ഡ് പറഞ്ഞു. ചലച്ചിത്രമേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ തിരക്കഥയാണെങ്കില്‍ ദൃശ്യാവിഷ്കാരം നടത്തേണ്ട ചുമതല മാത്രമേ സംവിധായകനുള്ളു. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ തിരക്കഥയ്ക്ക് വലിയ പങ്കു്. ആവര്‍ത്തന വിരസത സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി എഴുത്തുകാരനും കലാ നിരൂപകനുമായ പ്രൊഫ. പ്രബോധ് പാരിഖായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍ . സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , മാക്ട ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ഹരികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും വഴിയൊരുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' ശ്രീതിയേറ്ററില്‍ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
ഇന്നത്തെ (11.12.11) സിനിമ
കൈരളി

രാവിലെ  8.45ന് ബ്ലാക്ക് ബ്ലഡ്/123മി/മത്സരവിഭാഗം/ ചൈന/മിയോയാന്‍ സാങ്
11.00ന് ബോഡി/104മി/മത്സരവിഭാഗം/തുര്‍ക്കി/മുസ്തഫ നൂറി
ഉച്ചയ്ക്ക്  2.45ന് കര്‍മ്മയോഗി/110മി/മലയാളം സിനിമ/ഇന്ത്യ/വി കെ പ്രകാശ്
വൈകീട്ട് 6.00ന് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍/ 87മി/ ലോകസിനിമ/ചൈന/ കാസ്കായ്
രാത്രി 8.30ന് ദി സണ്‍സ് ഓഫ് ഗ്രേറ്റ് ബിയര്‍/ 98മി/ഈസ്റ്റ് ജര്‍മ്മനി/ഡെഫ ഫിലിംസ്/ജോസഫ് മഘ്

ശ്രീ

രാവിലെ  9.00ന് ബെല്‍വെദെരെ/90മി/ലോകസിനിമ/ബോസ്‌നിയ/അഹ്മദ്ഇമാമോവിക്
11.15ന് ദി ഡ്രീംസ് ഓഫ് എലിബഡി/72മി/മത്സരവിഭാഗം/കെനിയ/നിക്ക് റെഡ്ഡിങ്
ഉച്ചയ്ക്ക്   3.15ന് ടു എസ്‌കോബാര്‍സ്/100മി/ഫുട്‌ബോള്‍ ഫിലിംസ്/യു എസ് എ/ മൈക്കിള്‍ സിംബലിസ്റ്റ്
വൈകീട്ട് 6.15ന് എ സ്റ്റോണ്‍സ് ത്രോ എവേ/118മി/മത്സരവിഭാഗം/മെക്‌സിക്കോ/ സെബാസ്റ്റ്യന്‍ ഹിറിയാറ്റ്
രാത്രി  8.45ന് ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് ?/131/ഹോമേജ്/യു എസ് എ/ മൈക്ക് നിക്കോള്‍സ് 

അജന്ത

രാവിലെ 9.15ന് ഇന്‍ഡിപെന്‍ഡന്‍സിയ/77മി/ഫിലിപ്പൈന്‍ സിനിമ/ ഫ്രാന്‍സ്/റായാ മാര്‍ട്ടിന്‍
11.30ന് ഐ വാന്റ് ടു ബി എ മദര്‍/115മി/ഇന്ത്യന്‍ സിനിമ/ ഇന്ത്യ/സഞ്ജയ് പുരെയ്
ഉച്ചയ്ക്ക് 3.15ന് ചോങ് കിങ് ബ്ലൂസ്/110മി/ലോകസിനിമ/ചൈന/ക്‌സിയോ ഷുവായ് വാങ്
വൈകീട്ട് 6.15ന് എലീന/109മി/ലോകസിനിമ/റഷ്യ/ ആന്‍ഡ്രി സ്വായാങിന്റ് സെവ്
രാത്രി 9.15ന് നോര്‍വീജിയന്‍ വുഡ്/133മി/ലോകസിനിമ/ജപ്പാന്‍/ആന്‍ഹ് ഹങ് ട്രാന്‍

ന്യൂ
രാവിലെ 9.15ന് ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാറ്റോലിയ/157മി/
ലോകസിനിമ/ടര്‍ക്കി/നൂറി ബില്‍ജ് സിയാന്‍
11.30ന് ഓഫ് ഗോഡ്‌സ് ആന്റ് മെഏന്‍/122മി/ബെസ്റ്റ് ഓഫ് ഫിപ്രസി/
സേവിയര്‍ ബിയാവോയിസ്
ഉച്ചയ്ക്ക് 3.15ന് എ സെപ്പറേഷന്‍/123മി/ലോകസിനിമ/ഇറാന്‍/അസ്ഗര്‍ ഫര്‍ഹാദി
6.15ന് ദി ടെഡ് സീ/100മി/ലോകസിനിമ/ഇന്ത്യ/ലീന മണിമേഖല
രാത്രി   9.00ന് എഗ്ഗ്/97മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/തുര്‍ക്കി/സെമിഹ് കപ്ലാനോഗ്ലു

ശ്രീകുമാര്‍

രാവിലെ  9.15ന് ഫ്രീ ഹാന്‍സ്/100മി/ലോകസിനിമ/ഫ്രാന്‍സ്/ബ്രിഗിറ്റി സൈ
11.30ന് ഡാഡി/70മി/ലോകസിനിമ/ക്രൊയേഷ്യ/ഡാലിബോര്‍ മെറ്റാനിക്
ഉച്ചയ്ക്ക് 3.15ന് റോഗ് പരോള്‍/94മി/ആന്‍ അറബ് സ്പ്രിംഗ്/ടുണീഷ്യ/ഇല്യാസ് ബക്കാര്‍
വൈകീട്ട് 6.15ന് ടോംബോയ്/84മി/ലോകസിനിമ/ഫ്രാന്‍സ്/സെലിനി സ്കിയാമ്മാ
രാത്രി 9.00ന് അല്‍മെയേഴ്‌സ് ഫൊള്ളി/127മി/ലോകസിനിമ/ഫ്രാന്‍സ്/
ചന്ദാല്‍ അകെര്‍മെന്‍

ശ്രീവിശാഖ് 

രാവിലെ 9.30ന് എറ്റേര്‍നിറ്റി/105മി/ ലോകസിനിമ/തായ്‌ലന്റ്/സിവാരോജ് കൊങ്‌സാകുള്‍
11.45ന് ഹനേസു/91മി/ലോകസിനിമ/ജപ്പാന്‍/നവോമി കവാസെ
ഉച്ചയ്ക്ക്    3.30ന് എഞ്ചല്‍സ് ഫാള്‍ /90മി/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്/ഗ്രീസ്/ സെമിഹ് കപ്ലാനോഗ്ലു
വൈകീട്ട് 6.30ന് ദി മോന്‍ക്/102മി/ലോകസിനിമ/ഫ്രാന്‍സ്/ഡൊമിനിക് മോള്‍
രാത്രി 9.15ന് ഭാര്‍ഗ്ഗവി നിലയം/175മി/റിട്രോ മധു/ഇന്ത്യ/എ വിന്‍സെന്റ്

ശ്രീ പത്മനാഭ

രാവിലെ 9.00ന് ത്രീ/119മി/വേള്‍ഡ്‌സിനിമ/ജര്‍മ്മനി/ടോം തൈക്വര്‍
11.15ന് കം അസ് യു ആര്‍/115മി/ലോകസിനിമ/ബെല്‍ജിയം/ജിയോഫറി എന്‍തോവെന്‍
ഉച്ചയ്ക്ക് 3.00ന് ഡെല്‍ഹി ഇന്‍ എ ഡേ/88മി/മത്സരവിഭാഗം/ഇന്ത്യ/പ്രശാന്ത് നായര്‍
വൈകീട്ട് 6.00ന് ഉറുമി/110/ലോകസിനിമ/ഇന്ത്യ/സന്തോഷ് ശിവന്‍
രാത്രി 9.00ന് ദി മിനിസ്റ്റര്‍/115മി/ലോകസിനിമ/ഫ്രാന്‍സ്/പിയറി സ്‌കോളര്‍

ധന്യ

രാവിലെ  9.00ന് ദാറ്റ് ഡേ/105മി/ഹോമേജ്/ഫ്രാന്‍സ്/റൗള്‍ റൂയീസ്
11.15ന് മൈക്കള്‍ /96മി/ലോകസിനിമ/ഓസ്ട്രിയ/മാര്‍ക്കസ് സ്ക്ലിന്‍സെര്‍
ഉച്ചയ്ക്ക് 3.00ന് ഹാരൂസ് ജേര്‍ണി/134മി/ലോകസിനിമ/ജപ്പാന്‍/
മസാഹിരോ കോബായഷി
വൈകീട്ട് 6.00ന് ഗേള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്/19മി/ഡെഫ ഫിലിംസ്/ ഈസ്റ്റ് ജര്‍മ്മനി/ ഫ്രാന്‍സ് ബുയെന്‍സ്
രാത്രി 9.00ന് ഇന്‍ ദി നെയിം ഓഫ് ദി ഡെവിള്‍/115മി/ലോകസിനിമ/പോള്/ ബാര്‍ബറസാസ് 

രമ്യ

രാവിലെ 9.15ന് ദി ഹെറിറ്റേജ്/115മി/ലോകസിനിമ/പോള്/
ആന്‍ഡ്രെസെജ് ബറാന്‍സ്കി
11.30ന് ക്ലേ ബേര്‍ഡ്/90മി/ബെസ്റ്റ് ഓഫ് ഫിപ്രസി/ഫ്രാന്‍സ്/താരിഖ് മസൂദ്
ഉച്ചയ്ക്ക് 3.15ന് ഫെയ്‌സിങ് മിറേഴ്‌സ്/102മി/ലോകസിനിമ/ഇറാന്‍/
നെഗര്‍ അസര്‍ബയ്ജാനി
വൈകീട്ട് 6.15 ദി പസ്സില്‍/87മി/ലോകസിനിമ/ഫ്രാന്‍സ്/നടാലിയ സ്മിര്‍നോഫ്
രാത്രി 9.15ന് റിട്ടേണ്‍ ടിക്കറ്റ്/88മി/ലോകസിനിമ/ചൈന/യങ് ഷിങ്

കലാഭവന്‍

രാവിലെ 9.00ന് ലേഡീസ് ഓഫ് ദ ബോയിസ് ഡി ബോലോഞ്ച്/റിട്രോ ബ്രസണ്‍/ 86മി/ഫ്രാന്‍സ്/റോബര്‍ട്ട് ബ്രസണ്‍
11.15ന് മദേഴ്‌സ്/123മി/മാസിഡോണിയന്‍/മജ്കി
ഉച്ചയ്ക്ക് 3.00ന് എ വുമന്‍സ് ടെസ്റ്റമെന്റ്/റിട്രോ മസുമുറ/ 100മി/ ജപ്പാന്‍/ മസുമുറ
വൈകീട്ട് 6.00ന് ദി ബ്രിഗ്/ റിട്രോ അഡോഫാസ് മേക്കാസ്/68മി/ യു എസ് എ/ ജോനാസ് മേക്കാസ്
രാത്രി 9.00ന് സിന്നര്‍ ഇന്‍ പാരഡൈസ്/റിട്രോ നഗിസ ഒഷിമ/80മി/ജപ്പാന്‍/ നഗിസ ഒഷിമ

യഥാര്‍ത്ഥലോകത്തെ പരിചയപ്പെടുത്തലാണ് കലാസംവിധാനം: ഓംപുരി



                          യഥാര്‍ത്ഥ ലോകത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നവരാണ് കലാസംവിധായകരെന്നും കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ ഇവര്‍ക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും  ചലച്ചിത്രതാരം ഓംപുരി പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ച 'ലാന്‍സ്‌കേപ്‌സ് ഇന്‍ സിനിമ (LANDSCAPES IN CINEMA)' എന്ന ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
         ഓംപുരി, കലാസംവിധായകന്‍ എസ് രാധാകൃഷ്ണന്‍ എന്നിവരെ അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സജിതാ മഠത്തില്‍ , സാബു ചെറിയാന്‍ , ഗാന്ധിമതി ബാലന്‍ ചടങ്ങില്‍ സന്നിഹിതരായി.
     മലയാള സിനിമയിലെ പഴയ-പുതിയ തലമുറയിലെ കലാസംവിധായകരുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ ചിത്രങ്ങളും സെറ്റുകളുടെ നിശ്ചല ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കലാസംവിധാനം എന്താണെന്ന് അടുത്തറിയാന്‍ അവസരം നല്‍കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ കലാസംവിധായകരായ പി എന്‍ മേനോന്‍ , സാബു സിറിള്‍, ജോസഫ് നെല്ലിക്കല്‍, മണി സുചിത്ര, ബോബന്‍, പ്രശാന്ത് മാധവ്, ഗിരീഷ് മേനോന്‍, മനുജഗദ്, സാബു പ്രാവ്ദ, സന്തോഷ് രാമന്‍, സുരേഷ് കൊല്ലം എന്നിവര്‍ പകര്‍ത്തിയ ലൊക്കേഷന്‍ ദൃശ്യങ്ങളും പ്രദര്‍ശനത്തിലു്ണ്ട്. ഡിസംബര്‍ 16 വരെയാണ് പ്രദര്‍ശനം.

FEST VIEWS







JURY MEMBERS












9 December 2011

സിനിമയുടെ വിജയം കൂട്ടായ്മയില്‍ : മുഖ്യമന്ത്രി



       സിനിമയുടെ വിജയം ശരിയായ കൂട്ടായ്മയിലാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിശാഗന്ധിയുടെ നിറഞ്ഞ സദസ്സില്‍ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൂട്ടായ്മകളാണ് വിജയം പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ, സ്‌പോര്‍ട്‌സ് , വനം വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ചടങ്ങിലെ മുഖ്യാതിഥി ജയാബച്ചന്‍ പറഞ്ഞു. കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുവാനെത്തിയപ്പോള്‍ ചലച്ചിത്രമേളയോടുള്ള മലയാളിയുടെ താത്പര്യം തിരിച്ചറിയാനായതായും അവര്‍ സൂചിപ്പിച്ചു.
സാംസ്കാരിക മന്ത്രി കെ സി ജോസഫ് പ്രശസ്ത നടന്‍ ഓംപുരിക്ക് ഹാന്റ് ബുക്ക് നല്‍കിക്കൊ് പ്രകാശനം നിര്‍വ്വഹിച്ചു. മേളയോടുള്ള മലയാളിയുടെ താത്പര്യം ബംഗാളികളുടേതിന് തുല്യമാണെന്ന് ഓംപുരി പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്ര ജനപങ്കാളിത്തം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ദേവസ്വം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. ശശി തരൂര്‍ എം പി ഏറ്റുവാങ്ങി.
ജൂറി ചെയര്‍പേഴ്‌സണ്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ബി ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
          കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ 'അര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.

8 December 2011

IFFK Office Inaugural Function Photos


Inauguration



























Priyadarshan and Bina Paul





Gandhimathi Balan and Ganesh Kumar

















..
Chairman Priyadarshan
Screening of the signature film




Festival Office

28 November 2011

അറബ് വസന്തം വര്‍ണം വിതറും


അറബ് വസന്തം വര്‍ണം വിതറും


വര്‍ത്തമാന ലോകത്തെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ മുന്നേറ്റമായ അറബ് വസന്തത്തിന്റെ അലയൊലികള്‍ 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിദ്ധ്വനിക്കും. പതിറ്റാണ്ടുകളോളം ചാരം മൂടി കിടന്ന ജനകീയ രോഷത്തിന്റെ ബഹിസ്ഫുരണങ്ങള്‍ ഒപ്പിയെടുത്ത എട്ടു ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. നാവും ചിന്തകളും ചങ്ങലക്കിടപ്പെട്ട ഒരു ജനത എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യ പോരാളികളായി തെരുവിലേക്കിറങ്ങിയതെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും കടുത്ത ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറക്കിനെതിരെ ഈജിപ്ത ജനത മൗനംഭജ്ഞിച്ച് ഉയര്‍ത്തെഴുന്നേറ്റ കഥ പറയുന്ന തഹ്‌രീര്‍ 2011: നന്മ, തിന്മ, രാഷ്ട്രീയക്കാരന്‍ (Tahrir 2011: The Good, The Bad and The Politician)  എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കു മാത്രമല്ല, ജനധീപത്യ വിശ്വാസികള്‍ക്കും ആവേശം പകരും. എയ്തന്‍ അമീ (Aten Amin) , താമര്‍ ഇസ്സത്ത (Tamer Ezzat), ആമിര്‍ സലാമ (Amr Salama) എന്നീ മൂന്നു സംവിധാകര്‍ ചേര്‍ന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സിനിമയില്‍ നന്മ എന്ന തലക്കെട്ടില്‍ വിപ്ലവകാരികളെ വരച്ചു കാട്ടുന്ന ഭാഗം താമര്‍ ഇസ്സത്തും വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട നാലു സുരക്ഷാ മേധാവികളുടെ കഥ പറയുന്ന തിന്മ എന്ന ഭാഗം എയ്തന്‍ അമീനും മുബാറക്കിന്റെ മുപ്പതു വര്‍ഷത്തെ സ്വേഛാവാഴ്ച വിവരിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന ഭാഗം ആമിര്‍ സലാമയും സംവിധാനം ചെയ്തിരിക്കുന്നു. വ്യത്യസ്ത സംവിധായകരുടെ കൈയ്യടക്കവും തനിമയും നിലനിര്‍ത്തുന്നതോടൊപ്പം കൂട്ടായ്മയുടെ കരുത്തും പ്രകടിപ്പിക്കുന്നതാണ് ഈ ചിത്രം. ഈജിപ്ത ജനത മുബാറക്കിനെതിരെ ഒഴുകിയെത്തിയ തഹ്‌രീര്‍ ചത്വരത്തിലെ ദൃശ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ വിപ്ലവത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കും.
ആമിര്‍ സലാമയുടെ അസ്മ(Asma), എച്ച്.ഐ.വി ബാധിതയായി വനിതയുടെ ഒറ്റപ്പെടലും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അവര്‍ നടത്തുന്ന ധീരമായ ശ്രമങ്ങളും വരച്ചിടുന്ന ഈ സിനിമ ഹൃദയഹാരിയായ ശൈലിയിലാണ് ആമിര്‍ ഒരുക്കിയിരിക്കുന്നത്.
അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട തുനീഷ്യയിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രമാണ് റഫ് പരോള്‍(Rough Parole). ലോകശ്രദ്ധ നേടിയ ഡോക്യുമെന്ററികളിലൂടെ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ എലീസ് ബക്കറിന്റെ (Elyes Baccar) ഈ സിനിമ മേളയുടെ ശ്രദ്ധാകേന്ദ്രമാകും. ബെന്‍ അലി എന്ന ഏകാധിപതിക്കെതിരെ തുനീഷ്യ ജനത നടത്തിയ പ്രവചനാതീതമായ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കാണ് ബക്കര്‍ കാമറ ചലിപ്പിക്കുന്നത്. തുനീഷ്യയുടെ മൂന്നു പതിറ്റാണ്ടിന്റെ  മൗനവും വിലാപങ്ങളും ഒടുവില്‍ അവരുടെ പൊട്ടിത്തെറിയും ചിത്രത്തില്‍ അനുഭവവേദ്യമാവും.
സിറിയന്‍ ചലച്ചിത്രകാരന്‍ മുഹമ്മദ് അബ്ദുല്‍ അസീസിന്റെ (Muhammed Abdulaziz) സ്‌നേഹപൂര്‍വ്വം ദമാസ്കസ്(Damascus With Love) എന്ന ചിത്രം മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കും. ദമാസ്കസിനോട് വിട പറഞ്ഞ് പിരിയാനൊരുങ്ങുന്ന ജൂത പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ അവളുടെ പൂര്‍വ്വപിതാക്കള്‍ അങ്ങേയറ്റം പ്രണയിച്ച സിറിയയുടെ മുഖം സംവിധായകന്‍ അനാവരണം ചെയ്യുന്നു. തന്റെ തലമുറകള്‍ അധിവസിച്ച ദമാസ്കസ് എന്ന ചരിത്രനഗഗരത്തെ ഒടുവില്‍ അവള്‍ കണ്ടെത്തുന്നു. അറബ്-ഇസ്രായില്‍ പ്രശ്‌നത്തിനപ്പുറം ഇരു ജനതകള്‍ക്കുമിടയിലെ സ്‌നേഹത്തിന്റെയും സാഹോദരത്തിന്റെയും പൈതൃകങ്ങള്‍ കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ചിത്രം.
ലബനോന്‍ സംവിധായകനായ ബെഹ്ജി ഹൊജേജിയുടെ(Bahij Hojeij) മഴ പെയ്യുമ്പോള്‍(Here Comes The Rain) എന്ന ചിത്രവും 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു മനുഷ്യന്റെ കഥയിലൂടെ അറബ് ലോകത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ വ്യക്തികളുടെ ജീവിതത്തില്‍ അഗാധ മുറിവുകള്‍ ഏല്‍പ്പിക്കുന്നുവെന്ന് പറയുന്നു. പതിറ്റാണ്ടുകളോളം പീഡിപ്പിക്കപ്പട്ട മനുഷ്യന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമാകുമോ എന്ന ചോദ്യം ഏകാധിപത്യ ഭരണകൂടങ്ങളുടെ ക്രൂരകതളില്‍ പൊലിഞ്ഞു പോയ എത്രയോ മനുഷ്യജന്‍മങ്ങളുടെ നിസ്സഹായത പങ്കുവയ്ക്കുന്നു.
പ്രമുഖ മൊറോക്കന്‍ സംവിധായകന്‍ മുഹമ്മദ് അസ്‌ലിയുടെ(Mohamed Asli) റഫ് ഹാന്‍ഡ്‌സ് (Rough Hands)  സ്‌പെയിനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് മാര്‍ഗ്ഗമൊരുക്കുന്ന ബാര്‍ബറുടെ കഥ പറയുന്നു . അറബ് ലോകത്തിന്റെ സങ്കീര്‍ണമായ ഒട്ടേറെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ചിത്രം. മൊറോ ക്കോയില്‍ നിന്നു തന്നെയുള്ള ഹിഷാം ലാസ്‌രിയുടെ(Hicham Lasri) 'ദി എന്‍ഡ്'(The End) എന്ന ചിത്രവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടു്. ഒരു പ്രണയ കഥയിലൂടെ രാഷ്ട്രീയ സമൂഹിക മാറ്റത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം.
സംഗീത ആല്‍ബങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ലബനീസ് നടിയും സംവിധായികയുമായ നദീന്‍ ലബാക്കിയുടെ(Nadine Labaki) 'ഇനി നാം എവിടെ പോകും?' (Where Do We Go Now?) എന്ന ചിത്രം യുദ്ധങ്ങള്‍ കൊണ്ട് ദുരിതമയമായ ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജീവിക്കുന്ന ഗ്രാമത്തില്‍ യുദ്ധകാലത്ത് പാകിയ കുഴിബോംബുകള്‍ മൂലം ജനങള്‍ക്ക് ഏത് നിമിഷവും ജീവന്‍ നഷ്ടമാവുന്ന അവസ്ഥയാണ്. അതിനിടെ നിസാര കാരണങ്ങളാല്‍ ഉണ്ടാകുന്ന വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ കൂടിയാവുമ്പോള്‍ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്നു.
ഇരുളടഞ്ഞതും ക്രൂരവുമായ യാഥാര്‍ഥ്യങ്ങളിലേക്ക് പ്രക്ഷേകരെ നയിക്കുന്ന ഈ ചിത്രങ്ങള്‍ അറബ് സിനിമ എന്ന പ്രത്യേക പാക്കേജിലാണ് മേളയില്‍ എത്തിയിരിക്കുന്നത്.

26 November 2011

PR : 2
DATE : 25.11.2011




ലോകസിനിമയില്‍ അന്തഃസംഘര്‍ഷങ്ങളുടെ കാഴ്ചാനുഭവം



ഓടിത്തീര്‍ത്ത വഴികളില്‍ എന്നും കാഴ്ചയുടെ വിസ്മയങ്ങളും ആസ്വാദനത്തിന്റെ വെല്ലുവിളികളും സമ്മാനിച്ച സിനിമ പുതുയുഗപ്പിറവിയുടെ ഒരുക്കത്തിലാണ്. 'ഫിലി' എന്ന അസംസ്കൃത വസ്തു ചരിത്രത്തിന്റെ ഭാഗമാകുന്നഈ ദശാസന്ധിയില്‍ ലോക സിനിമയില്‍ എന്ത് സംഭവിക്കുന്നുവെന്നതിന്റെ പരിഛേദമാണ് 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗം.
പ്രണയം, വിരഹം, വ്യക്തിസംഘര്‍ഷം, മൂല്യങ്ങളുടെ ഏറ്റുമുട്ടല്‍, പാരമ്പര്യങ്ങളെ നിഷേധിക്കല്‍, പ്രവാസം - സ്വാതന്ത്ര്യം ലോകസിനിമയുടെ തിരശ്ശീല കാഴ്ച വെയ്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്.
വിംവെന്‍ഡേഴ്‌സ് (WIM WNDERS), അലക്‌സാര്‍ സുഖറോവ് (ALEKSANDER SOKURAV) ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINTSEV), വുഡി അലന്‍ (WOODY ALLEN), മസാഹിറോ കോബയാഷി (MASAHIRO KOBAYASHI), ബാര്‍ബറ സാസ് (BARBARA SASS), ജൂലിയ മുറാത്ത് (JULIA MURATH) കാതറിന്‍ ബ്രെയിലാത്ത് (CATHERINE BREILLAT) തുടങ്ങിയ പ്രമുഖരുടെ സിനിമകള്‍ ലോകസിനിമാ വിഭാഗം സമ്പന്നമാക്കാന്‍ ഈ മേളയിലു്.
ജര്‍മ്മനിയിലെ നവ സിനിമാ പ്രസ്ഥാനത്തോടൊപ്പമുായിരുന്ന വിം വെന്‍ഡേഴ്‌സിന്റെ (WIM WNDERS)പിന (PINA) പിനബോഷ് (PINA BAUSCH) എന്ന ഡാന്‍സ് തിയേറ്റര്‍ (TANZTHEATRE) കലാകാരിയുടെ കഥ പറയുന്നു. സ്വന്തം ചിത്രം കാണുന്നതിന് മുമ്പ് അന്തരിച്ച ഈ കലാകാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രം അപൂര്‍വ്വമായ ഒരു കാഴ്ചാനുഭവമാകും.
റഷ്യന്‍ ആര്‍ക്ക് (RUSSIAN ARK) എന്ന ഒറ്റ ഷോട്ട് ചിത്രത്തിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തം സ്ഥാനം കെത്തിയ അലക്‌സാര്‍ സുഖറോവിന്റെ (ALEKSANDER SOKURAV) 'ഫൗസ്റ്റ്' (FAUST) മറ്റൊരു കാഴ്ചാനുഭവത്തിന്റെ ആസ്വാദ്യത സമ്മാനിക്കും. തോമസ് മന്നിന്റെ 'ഫൗസ്റ്റിന്റെ' സ്വതന്ത്രാവിഷ്കാരമായ ഈ ചിത്രം വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി.
ദി റിട്ടേണ്‍ (THE RETURN) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകനാണ് ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINSTSEV) പതിവ് പോലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ വിവരിക്കുന്ന പുതിയ ചിത്രമായ ഏലേന (ELENA) കാഴ്ചയെ അശാന്തമാക്കുന്ന അനുഭവമായിരിക്കും.
പ്രമുഖ അമേരിക്കന്‍ സംവിധായകനും നടനുമായ വുഡി അലന്റെ (WOODY ALLEN) മിഡ്‌നൈറ്റ് ഇന്‍ പാരീസ് (MIDNIGHT IN PARIS) രു സുഹൃത്തുക്കളുടെ ജീവിത വിജയം തേടിയുള്ള യാത്രയാണ്.
ജപ്പാനിലെ പ്രമുഖ സംവിധായകനായ മസാഹിറോ കോബാഷി (MASAHIRO KOBAYASHI) യുടെ ഹാരൂസ് ജേര്‍ണി (HARU'S JOURNEY) മറ്റൊരു ദൃശ്യാനുഭവം തന്നെയാകും.
1997ല്‍ പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാണ് ജപ്പാനിലെ നവോമി കവാസേ (NAOMI KAWASE) ഈ വര്‍ഷം കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹനേഷു (HANEZU) ഭൂത- വര്‍ത്തമാനങ്ങളുടെ വസ്തുതാപരമായ പൊരുള്‍ അന്വേഷിക്കുന്ന ചിത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അന്വേഷണം കൂടിയാണിത്.
പ്രമുഖ പോളിഷ് സംവിധായകനായ ആന്ദ്രേ വൈദ (ANDRE WAJDA)യോടൊപ്പം പ്രവര്‍ത്തിച്ച ബാര്‍ബറാ സാസി (BARBARA SASS) ന്റെ ഇന്‍ ദ നെയിം ഓഫ് ഡെവിള്‍ (IN THE NAME OR DEVIL) ഇരുപത്തിയൊന്ന് വയസ്സുള്ള അന്നയുടെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്നു.
ബര്‍ണാഡോ ബെര്‍ട്ടലുച്ചി (BERNARDO BERTOLUCCI) യുടെ വിവാദ ചിത്രമായ 'ലാസ്റ്റ് ടോങ്കോ ഇന്‍പാരീസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും 17-ാം വയസ്സില്‍ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കാതറിന്‍ ബ്രില്ലത്ത (CATHERINE BREILLAT) ര് ഫ്രഞ്ച് സിനിമയിലെ വിവാദ സംവിധായികയാണ്. 23 വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ റിലീസായത്. ലിംഗ പദവികളെക്കുറിച്ചും സ്ത്രീലൈംഗികതയെക്കുറിച്ചുമാണ് അവരുടെ അന്വേഷണം.ദി സ്ലീപ്പിംഗ് ബ്യുട്ടി (THE SLEEPING BEAUTY) അവരുടെ ഏറ്റവും പുതിയ ചിത്രമാണ്.
ബ്രസീലിയന്‍ സംവിധായികയായ ജൂലിയ മുറാത്ത് (JULIA MURAT) ഗ്രാമീണ ജീവിതത്തില്‍ ആധുനികത സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ സ്റ്റോറീസ് ദാറ്റ് എക്‌സിസ്റ്റ് ഒണ്‍ലി വെന്‍ റിമംബേര്‍ഡ് (STORIES THAT EXISTS ONLY WHEN REMEMBERED) ലൂടെ ആവിഷ്ക്കരിക്കുന്നു.
ഇറാനിലെ തടവറയില്‍ കഴിയുന്ന മുഹമ്മദ് റസലോഫിന്റെ (MOHAMMED RASOULOF) ന്റെ ഗുഡ് ബൈ (GOOD BYE), സ്വാതന്ത്ര്യത്തിന്റെ പരിമിതകള്‍ക്കുള്ളില്‍ നിന്ന് തയ്യാറാക്കിയ ഈ ചിത്രം ഇറാനിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ ഗൗരവമായ കാഴ്ച ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലെ നാസിറുദീന്‍ യുസഫന്റെ (NASIRUDDIN YOUSAFF)ന്റെ ഗറില്ല (GUERRILLA) ബംഗ്ലാദേശിലെ സ്വതന്ത്ര്യസമര കഥ പറയുന്നു.
സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ജര്‍മ്മന്‍ ചിത്രമാണ് ഇഫ് നോട്ട് അസ് ഹൂ? (IF NOT US, WHO?) ആന്ദ്രെ വെയില്‍ (ANDRES VEIEL) സംവിധാനം ചെയ്ത ഈ ചിത്രം നാസി ചരിത്രം വേട്ടയാടുന്ന വ്യക്തി സംഘര്‍ഷങ്ങളുടെ ശക്തമായ ചലച്ചിത്രാവിഷ്കാരമാണ്.
സൗത്ത് ആഫ്രിക്കന്‍ കവയത്രിയായ ഇന്‍ഗ്രിഡ് യുംഗ് (INGRID JUNK) ജീവിതത്തെ ആസ്പദമാക്കി പൗള വാറോസ്റ്റ് (PAULA VAN DER OEST) സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് (BLACK BUTTERFLIES)
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ വിഭജിച്ച് മൂന്ന് വനിതാ സംവിധായകര്‍ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രമാണ് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ (BREAKFAST, LUNCH, DINNER).
നദീര്‍ ആന്റ് സിമിന്‍ എ സെപ്പറേഷന്‍ (NADER AND SIMIN, A SEPERATION) ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദി (ASGHAR FARHADI)യുടെ ചിത്രമാണ്.

അല്‍മായേഴ്‌സ് ഫോളി (ALMAYORS FOLLY) ജോസഫ് കോണ്‍റാഡി(JOSEPH CONRAD)ന്റെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മലേഷ്യയിലേക്ക് നിധി തേടി പോകുന്ന ഡച്ചുകാരന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ കാര്‍ട്ടല്‍ അക്രം (CHARTAL AKERM) ആണ് .
മൂന്ന് യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് കെയ്‌റോ-678 (CAIRO -678) മുഹമ്മദ് ദയാബ് (MOHAMMED DIAB) സംവിധാനം ചെയ്ത ഈ ഈജിപ്ഷ്യന്‍ ചിത്രം ലൈംഗിക ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്ന ഈജിപ്ഷ്യന്‍ സ്ത്രീ സമൂഹത്തിന്റെ കഥ പറയുന്നു.
ബല്‍ജിയന്‍ സംവിധായകനായ ജിയോഫ്രി എന്തോവന്‍ (GEOFFREY ENTHOVEN) സംവിധാനം ചെയ്ത കം ആസ് യു ആര്‍ (COME AS YOU ARE) മൂന്ന് യുവാക്കളുടെ കഥ പറയുന്നു. സ്ത്രീകളേയും മദ്യത്തേയും ഇഷ്ടപ്പെടുന്ന ഇവര്‍ ആഗ്രഹ സഫലീകരണത്തിനായി സ്‌പെയിനിലേക്ക് പോകുന്നു. അന്ധനും വീല്‍ചെയറില്‍ കഴിയുന്നവനും തളര്‍വാതം പിടപ്പെട്ടവരുമാണ് ഈ മൂന്നുപേര്‍.
തോമസ് ഹാര്‍ഡിയുടെ നോവലായ ടെസ് ഓഫ് ദി ഡുബര്‍ വില്ല (TESS OF THE DUBER VILLE) യുടെ ചലച്ചിത്രാവിഷ്കാരമാണ് 'തൃഷ്ണ' (TRISHNA) സമകാലീന രാജസ്ഥാന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ മൈക്കല്‍ വിന്റര്‍ ബോട്ടമാണ് (MICHAEL WINTERBOTTOM)

31 രാജ്യങ്ങളില്‍ നിന്നായി 74 ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തില്‍ ഉ്. ഇതില്‍ 25 സിനിമകള്‍ സംയുക്ത സംരംഭങ്ങളാണ്.
പതിനാല് വനിതാ സംവിധായകര്‍ ഈ മേളയുടെ സവിശേഷ ആകര്‍ഷണമാകും.


RETROSPECTIVE : YASUZO MASUMURA

 


FILM : A Woman's Testament
COUNTRY : Japan
YEAR : 1960
RUNNING TIME : 100'
 



FILM : The Woman Who Touched Legs
COUNTRY : Japan
YEAR : 1960
RUNNING TIME : 85'



FILM : A Wife Confesses
COUNTRY : Japan
YEAR : 1961
RUNNING TIME :  91'














FILM : Hoodlum Soldier
COUNTRY : Japan
YEAR : 1965
RUNNING TIME : 102'





 
FILM : The Precipice
COUNTRY : Japan
YEAR : 1958
RUNNING TIME : 97'

RETROSPECTIVE : ROBERT BRESSON






FILM : By Chance Balthazar
COUNTRY : France|Sweden
YEAR : 1966
RUNNING TIME : 95








 



FILM : Ladies of the Bois de Boulogne
COUNTRY : France
YEAR : 1945
RUNNING TIME : 86







FILM : L'argent
COUNTRY : France
YEAR : 1983
RUNNING TIME : 85





FILM : Mouchette
COUNTRY : France
YEAR : 1967
RUNNING TIME : 78
 




FILM : Pickpocket
COUNTRY : France
YEAR : 1959
RUNNING TIME : 75




 
FILM : The Trial of Joan of Arc
COUNTRY : France
YEAR : 1962
RUNNING TIME : 65