ഇന്‍ കോണ്വര്സേഷന്നിലവാരമുള്ള പുതിയ ചിത്രങ്ങള് ഉണ്ടാകുന്നില്ല: രാഹുല് ബോസ്
എഴുപതുകളിലെ ഇന്ത്യന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഗുണനിലവാരത്തിലും കലാമൂല്യത്തിലും പിന്നിടൂള്ള ചിത്രങ്ങള് പുരോഗമിക്കുന്നില്ലെന്ന് ബംഗാളി സംവിധായകനും നടനുമായ രാഹുല് ബോസ്. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഇന് കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പം മുതല്ക്കേ അഭിനയത്തോട് മറ്റു പഠനങ്ങളേക്കാള്‍ താത്പര്യമുണ്ടായിരുന്നു. നടിക്കുക എന്നത് പ്രത്യേകമായ അധ്വാനം ആവശ്യമില്ലാത്ത ജോലിയായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും രാഹുല് പറഞ്ഞു. ഒരു കഥാപാത്രത്തെ സമീപിക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ തിരക്കഥ പലതവണ വായിക്കാറു്ണ്ട്. അതില്‍ നിന്നും കഥാപാത്രത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ മനഃപാഠമാക്കും. എനിക്ക് നല്ലതെന്ന് തോന്നുന്ന മാറ്റങ്ങളും നിര്ദ്ദേശങ്ങളും സംവിധായകനോട് തുറന്നുപറയാനും മടിക്കാറില്ല. പൂര്ണ്ണമായും കഥാപാത്രത്തിലേക്ക് ലയിക്കാനായി പല പരീക്ഷണങ്ങളും മുന്നൊരുക്കങ്ങളും നടത്താറു്ണ്ട്.
എന്തും തുറന്നടിച്ചു പറയുന്ന പ്രകൃതക്കാരനായ രാഹുല് സംഭാഷണത്തിലുടനീളം രസികത്തം നിലനിര്ത്തി. തന്റെ ചിത്രങ്ങളില്‍ ഏറെ വെല്ലുവിളി നേരിടേണ്ടി വന്ന കഥാപാത്രം ബിഫോര്‍ ദി റെയിനിലെ ടി കെ നീലന്റെതായിരുന്നുവെന്ന് രാഹുല് പറഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങള്ക്ക് പ്രത്യേകമായ ഫോര്മുല ആവശ്യമില്ല. ഭീകരമായ വെല്ലുവിളികളും ഇത്തരം സിനിമകള്ക്കില്ലെന്ന് കൂട്ടിച്ചേര്ത്തു. ആഗസ്റ്റ്, പ്യാര് കീ സൈഡ് ഇഫക്ട്സ്, ഐ ആം തുടങ്ങിയ ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
തിരക്കഥകള്‍ ഇഷ്ടപ്പെടുകയും മികച്ച അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ നിര്‍മ്മാണ ചെലവിന്റെ കാര്യം പറയുമ്പോള്‍ പിന്‍വാങ്ങുന്നു. ആറ് വര്ഷം വരെ ഒരു തിരക്കഥയുമായി ഞാന്‍ കാത്തിരിന്നിട്ടുണ്ടെന്നും രാഹുല് .
സംവിധായകന്റെ സമീപനം എങ്ങനെയുള്ളതായിരിക്കണമെന്ന ചോദ്യത്തിന് സംവിധായകന് അഭിനേതാവിനോട് സ്വതന്ത്രമായി ഇടപഴകാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജാപ്പനീസ് വൈഫ് എന്ന തന്റെ ചിത്രത്തില്‍ ഒരു പ്രതിസന്ധിഘട്ടം വരുന്നു്. പലതവണ ഷൂട്ട് ചെയ്തിട്ടും ശരിയാകാതെ വന്നപ്പോള്‍ സംവിധായികയായ അപര്ണ്ണ സെന്നിന്റെ സൗഹൃദപരമായ പെരുമാറ്റവും കഥാപാത്രത്തെ ഒരു സാധാരണ മനുഷ്യനായി സമീപിക്കാന്‍ അവര്‍ നല്കിയ നിര്ദ്ദേശങ്ങളും തന്നെ ചിത്രീകരണ സമയത്ത് വളരെ സഹായിച്ചിരുന്നുവെന്നും രാഹുല് കൂട്ടിച്ചേര്ത്തു. അഭിനേതാവിനെ അവന്റെ കഴിവുകള്‍ തുറന്നുകാട്ടാന്‍ അനുവദിക്കണം. ഞാന്‍ പണത്തിനല്ല മുന്തൂക്കം കൊടുക്കാറുള്ളത്. സംതൃപ്തിക്കാണ് പ്രാധാന്യം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ യുവസംവിധായകരുടെ ചിത്രങ്ങളിലൊന്നും തന്നെ രാഷ്ട്രീയം വിഷയമാക്കാറില്ല. അവര്ക്ക് പറയാനുള്ളത് വളച്ചൊടിക്കാതെ മധ്യവര്ത്തിസമൂഹത്തിന്റെയും ഉന്നതരുടെയും പ്രശ്നങ്ങള്‍ ഒരേ ദിശയിലൂടെ പറയുന്നു.
റഗ്ബി കളിയില്‍ പ്രശസ്തനായ രാഹുല് തന്റെ ഹൃദയം ഒരു ചലച്ചിത്രകാരന്റെയും ആത്മാവ് കായികതാരത്തിന്റെയും ആണെന്ന് അഭിപ്രായപ്പെട്ടു. റഗ്ബി പരിശീലനത്തില്‍ നിന്നും ജീവിതത്തിന്റെ ഒരുപാട് പാഠങ്ങള്‍ പഠിക്കാനായി. ഒരു പക്ഷേ എന്റെ രക്ഷകര്‍ത്താക്കള്‍ പഠിപ്പിച്ചതിനെക്കാളുമധികമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും ര് ബംഗാള്‍ ചിത്രത്തിനും രാഹുല് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മലയാളത്തില്‍ നിന്നും അടൂരിന്റെയും സന്തോഷ് ശിവന്റെയും ചിത്രങ്ങള് കിട്ടുന്നുണ്ടെന്നും രാഹുല് പറഞ്ഞു. ചടങ്ങില്‍ കാസ്റ്റിംഗ് ഡയറക്ടറായ ഉമ ദി കുന്‍ഹ പങ്കെടുത്തു.