16 December 2011

മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് മെട്രോ വാര്‍ത്തയിലെ റിന്‍സും മാതൃഭൂമിയിലെ ജയന്‍ പി എസും തുല്യമായി പങ്കിട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിബു പി എസ് പ്രത്യേക പരാമര്‍ശം നേടി.
ശ്രവ്യ മാധ്യമത്തിനുള്ള അവാര്‍ഡ് ആകാശവാണി നേടി.
ചാനല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ഇന്ത്യാവിഷനിലെ ശ്രീജയും, റിപ്പോര്‍ട്ടര്‍ ചാനലിലെ അഗസ്റ്റിന്‍ സെബാസ്റ്റ്യനും പങ്കിട്ടു. ഇന്ത്യാവിഷനിലെ സമീര്‍ സലാം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
ആദ്യമായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ് എന്താ. കോം, മെട്രോ മാറ്റിനി.കോം എന്നീ ഓണ്‍ലൈന്‍ മാഗസിനുകള്‍ പങ്കിട്ടു.
കെ എ ബീന, സുധക്കുട്ടി (ദൃശ്യം-ശ്രാവ്യം), ജോര്‍ജ് ഓണക്കൂര്‍, വിനു എബ്രഹാം (പത്രം),ശശി മോഹന്‍, മുരളീധരന്‍ നായര്‍ (ഓണ്‍ലൈന്‍) എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .