ലോകസിനിമയില്‍ അന്തഃസംഘര്‍ഷങ്ങളുടെ കാഴ്ചാനുഭവം
ഓടിത്തീര്‍ത്ത വഴികളില്‍ എന്നും കാഴ്ചയുടെ വിസ്മയങ്ങളും ആസ്വാദനത്തിന്റെ വെല്ലുവിളികളും സമ്മാനിച്ച സിനിമ പുതുയുഗപ്പിറവിയുടെ ഒരുക്കത്തിലാണ്. 'ഫിലിം ' എന്ന അസംസ്കൃത വസ്തു ചരിത്രത്തിന്റെ ഭാഗമാകുന്നഈ ദശാസന്ധിയില്‍ ലോക സിനിമയില്‍ എന്ത് സംഭവിക്കുന്നുവെന്നതിന്റെ പരിഛേദമാണ് 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗം.
പ്രണയം, വിരഹം, വ്യക്തിസംഘര്‍ഷം, മൂല്യങ്ങളുടെ ഏറ്റുമുട്ടല്‍, പാരമ്പര്യങ്ങളെ നിഷേധിക്കല്‍, പ്രവാസം - സ്വാതന്ത്ര്യം ലോകസിനിമയുടെ തിരശ്ശീല കാഴ്ച വെയ്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്.
വിംവെന്‍ഡേഴ്‌സ് (WIM WNDERS), അലക്‌സാര്‍ സുഖറോവ് (ALEKSANDER SOKURAV) ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINTSEV), വുഡി അലന്‍ (WOODY ALLEN), മസാഹിറോ കോബയാഷി (MASAHIRO KOBAYASHI), ബാര്‍ബറ സാസ് (BARBARA SASS), ജൂലിയ മുറാത്ത് (JULIA MURATH) കാതറിന്‍ ബ്രെയിലാത്ത് (CATHERINE BREILLAT) തുടങ്ങിയ പ്രമുഖരുടെ സിനിമകള്‍ ലോകസിനിമാ വിഭാഗം സമ്പന്നമാക്കാന്‍ ഈ മേളയിലുണ്ട്.
ജര്‍മ്മനിയിലെ നവ സിനിമാ പ്രസ്ഥാനത്തോടൊപ്പമുായിരുന്ന വിം വെന്‍ഡേഴ്‌സിന്റെ (WIM WNDERS)പിന (PINA) പിനബോഷ് (PINA BAUSCH) എന്ന ഡാന്‍സ് തിയേറ്റര്‍ (TANZTHEATRE) കലാകാരിയുടെ കഥ പറയുന്നു. സ്വന്തം ചിത്രം കാണുന്നതിന് മുമ്പ് അന്തരിച്ച ഈ കലാകാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രം അപൂര്‍വ്വമായ ഒരു കാഴ്ചാനുഭവമാകും.
റഷ്യന്‍ ആര്‍ക്ക് (RUSSIAN ARK) എന്ന ഒറ്റ ഷോട്ട് ചിത്രത്തിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തം സ്ഥാനം കെത്തിയ അലക്‌സാര്‍ സുഖറോവിന്റെ (ALEKSANDER SOKURAV) 'ഫൗസ്റ്റ്' (FAUST) മറ്റൊരു കാഴ്ചാനുഭവത്തിന്റെ ആസ്വാദ്യത സമ്മാനിക്കും. തോമസ് മന്നിന്റെ 'ഫൗസ്റ്റിന്റെ' സ്വതന്ത്രാവിഷ്കാരമായ ഈ ചിത്രം വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി.
ദി റിട്ടേണ്‍ (THE RETURN) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകനാണ് ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINSTSEV) പതിവ് പോലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ വിവരിക്കുന്ന പുതിയ ചിത്രമായ ഏലേന (ELENA) കാഴ്ചയെ അശാന്തമാക്കുന്ന അനുഭവമായിരിക്കും.
പ്രമുഖ അമേരിക്കന്‍ സംവിധായകനും നടനുമായ വുഡി അലന്റെ (WOODY ALLEN) മിഡ്‌നൈറ്റ് ഇന്‍ പാരീസ് (MIDNIGHT IN PARIS) രു സുഹൃത്തുക്കളുടെ ജീവിത വിജയം തേടിയുള്ള യാത്രയാണ്.
ജപ്പാനിലെ പ്രമുഖ സംവിധായകനായ മസാഹിറോ കോബാഷി (MASAHIRO KOBAYASHI) യുടെ ഹാരൂസ് ജേര്‍ണി (HARU'S JOURNEY) മറ്റൊരു ദൃശ്യാനുഭവം തന്നെയാകും.
1997ല്‍ പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാണ് ജപ്പാനിലെ നവോമി കവാസേ (NAOMI KAWASE) ഈ വര്‍ഷം കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹനേഷു (HANEZU) ഭൂത- വര്‍ത്തമാനങ്ങളുടെ വസ്തുതാപരമായ പൊരുള്‍ അന്വേഷിക്കുന്ന ചിത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അന്വേഷണം കൂടിയാണിത്.
പ്രമുഖ പോളിഷ് സംവിധായകനായ ആന്ദ്രേ വൈദ (ANDRE WAJDA)യോടൊപ്പം പ്രവര്‍ത്തിച്ച ബാര്‍ബറാ സാസി (BARBARA SASS) ന്റെ ഇന്‍ ദ നെയിം ഓഫ് ഡെവിള്‍ (IN THE NAME OR DEVIL) ഇരുപത്തിയൊന്ന് വയസ്സുള്ള അന്നയുടെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്നു.
ബര്‍ണാഡോ ബെര്‍ട്ടലുച്ചി (BERNARDO BERTOLUCCI) യുടെ വിവാദ ചിത്രമായ 'ലാസ്റ്റ് ടോങ്കോ ഇന്‍പാരീസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും 17-ാം വയസ്സില്‍ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കാതറിന്‍ ബ്രില്ലത്ത (CATHERINE BREILLAT) ര് ഫ്രഞ്ച് സിനിമയിലെ വിവാദ സംവിധായികയാണ്. 23 വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ റിലീസായത്. ലിംഗ പദവികളെക്കുറിച്ചും സ്ത്രീലൈംഗികതയെക്കുറിച്ചുമാണ് അവരുടെ അന്വേഷണം.ദി സ്ലീപ്പിംഗ് ബ്യുട്ടി (THE SLEEPING BEAUTY) അവരുടെ ഏറ്റവും പുതിയ ചിത്രമാണ്.
ബ്രസീലിയന്‍ സംവിധായികയായ ജൂലിയ മുറാത്ത് (JULIA MURAT) ഗ്രാമീണ ജീവിതത്തില്‍ ആധുനികത സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ സ്റ്റോറീസ് ദാറ്റ് എക്‌സിസ്റ്റ് ഒണ്‍ലി വെന്‍ റിമംബേര്‍ഡ് (STORIES THAT EXISTS ONLY WHEN REMEMBERED) ലൂടെ ആവിഷ്ക്കരിക്കുന്നു.
ഇറാനിലെ തടവറയില്‍ കഴിയുന്ന മുഹമ്മദ് റസലോഫിന്റെ (MOHAMMED RASOULOF) ന്റെ ഗുഡ് ബൈ (GOOD BYE), സ്വാതന്ത്ര്യത്തിന്റെ പരിമിതകള്‍ക്കുള്ളില്‍ നിന്ന് തയ്യാറാക്കിയ ഈ ചിത്രം ഇറാനിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ ഗൗരവമായ കാഴ്ച ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലെ നാസിറുദീന്‍ യുസഫന്റെ (NASIRUDDIN YOUSAFF)ന്റെ ഗറില്ല (GUERRILLA) ബംഗ്ലാദേശിലെ സ്വതന്ത്ര്യസമര കഥ പറയുന്നു.
സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ജര്‍മ്മന്‍ ചിത്രമാണ് ഇഫ് നോട്ട് അസ് ഹൂ? (IF NOT US, WHO?) ആന്ദ്രെ വെയില്‍ (ANDRES VEIEL) സംവിധാനം ചെയ്ത ഈ ചിത്രം നാസി ചരിത്രം വേട്ടയാടുന്ന വ്യക്തി സംഘര്‍ഷങ്ങളുടെ ശക്തമായ ചലച്ചിത്രാവിഷ്കാരമാണ്.
സൗത്ത് ആഫ്രിക്കന്‍ കവയത്രിയായ ഇന്‍ഗ്രിഡ് യുംഗ് (INGRID JUNK) ജീവിതത്തെ ആസ്പദമാക്കി പൗള വാറോസ്റ്റ് (PAULA VAN DER OEST) സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് (BLACK BUTTERFLIES)
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ വിഭജിച്ച് മൂന്ന് വനിതാ സംവിധായകര്‍ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രമാണ് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ (BREAKFAST, LUNCH, DINNER).
നദീര്‍ ആന്റ് സിമിന്‍ എ സെപ്പറേഷന്‍ (NADER AND SIMIN, A SEPERATION) ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദി (ASGHAR FARHADI)യുടെ ചിത്രമാണ്.
അല്‍മായേഴ്‌സ് ഫോളി (ALMAYORS FOLLY) ജോസഫ് കോണ്‍റാഡി(JOSEPH CONRAD)ന്റെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മലേഷ്യയിലേക്ക് നിധി തേടി പോകുന്ന ഡച്ചുകാരന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ കാര്‍ട്ടല്‍ അക്രം (CHARTAL AKERM) ആണ് .
മൂന്ന് യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് കെയ്‌റോ-678 (CAIRO -678) മുഹമ്മദ് ദയാബ് (MOHAMMED DIAB) സംവിധാനം ചെയ്ത ഈ ഈജിപ്ഷ്യന്‍ ചിത്രം ലൈംഗിക ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്ന ഈജിപ്ഷ്യന്‍ സ്ത്രീ സമൂഹത്തിന്റെ കഥ പറയുന്നു.
ബല്‍ജിയന്‍ സംവിധായകനായ ജിയോഫ്രി എന്തോവന്‍ (GEOFFREY ENTHOVEN) സംവിധാനം ചെയ്ത കം ആസ് യു ആര്‍ (COME AS YOU ARE) മൂന്ന് യുവാക്കളുടെ കഥ പറയുന്നു. സ്ത്രീകളേയും മദ്യത്തേയും ഇഷ്ടപ്പെടുന്ന ഇവര്‍ ആഗ്രഹ സഫലീകരണത്തിനായി സ്‌പെയിനിലേക്ക് പോകുന്നു. അന്ധനും വീല്‍ചെയറില്‍ കഴിയുന്നവനും തളര്‍വാതം പിടപ്പെട്ടവരുമാണ് ഈ മൂന്നുപേര്‍.
തോമസ് ഹാര്‍ഡിയുടെ നോവലായ ടെസ് ഓഫ് ദി ഡുബര്‍ വില്ല (TESS OF THE DUBER VILLE) യുടെ ചലച്ചിത്രാവിഷ്കാരമാണ് 'തൃഷ്ണ' (TRISHNA) സമകാലീന രാജസ്ഥാന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ മൈക്കല്‍ വിന്റര്‍ ബോട്ടമാണ് (MICHAEL WINTERBOTTOM)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
31 രാജ്യങ്ങളില്‍ നിന്നായി 74 ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തില്‍ ഉണ്ട്. ഇതില്‍ 25 സിനിമകള്‍ സംയുക്ത സംരംഭങ്ങളാണ്.
പതിനാല് വനിതാ സംവിധായകര്‍ ഈ മേളയുടെ സവിശേഷ ആകര്‍ഷണമാകും.