1 December 2011

ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഡെഫ ചിത്രങ്ങള്‍


               മതിലുകള്‍ സൃഷ്ടിക്കുന്ന അകലവും വേര്‍പാടും ഒരു ജനതയില്‍ ഉണ്ടാക്കുന്ന മുറിവുകളും ആകുലതകളും പ്രതീക്ഷകളുമാണ് ഡെഫാ (DEFA) സിനിമകള്‍ കാഴ്ചവെയ്ക്കുന്നത്. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പഴയ ഈസ്റ്റ് ജര്‍മ്മനിയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ യുദ്ധാനന്തര ജര്‍മ്മനിയിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളും ആവിഷ്ക്കരിക്കുന്നു. ഇത് ചരിത്രത്തിലൂടെയുള്ള യാത്രയാകും.
              ഹെല്‍ക്ക മിസെല്‍വിറ്റ്‌സ് (HELKA MISSELWITZ)ചിത്രമായ 'ആഫ്റ്റര്‍ വിന്റര്‍ കംസ് ദ സ്പ്രിംഗ്( AFTER WINTER COMES SPRING) ബര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ സാമ്പത്തിക പരാധീനതകളുടെ കഥ പറയുന്നു. ഫ്രാന്‍സ് ബയേണ്‍സ് (FRANS BUYENS) സംവിധാനം ചെയ്ത 'ഡ്യുഷ്‌ലാന്റ് എന്റ്‌സ്‌റ്റേഷന്‍ ഓസ്റ്റ് (DEUTSCHLAND-ENDSTATION OST)' ബര്‍ലിന്‍ മതിലിന്റെ നിര്‍മ്മാണവും തുടര്‍ന്നുണ്ടാകുന്ന ജനസാന്ദ്രതയും സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുമാണ് അനാവരണം ചെയ്യുന്നത്.
              തയ്യല്‍ ഫാക്ടറിയില്‍ മൂന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ സ്വപ്നങ്ങളുമാണ് 'ഗോള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക് (GIRLS IN WITTSTOCK) പറയുന്നത്. ബര്‍ലിനിലെ ചെറിയ ടൗണില്‍ കള്‍ച്ചറല്‍ സെന്ററിന്റെ രൂപരേഖ തയ്യാറാക്കാനെത്തുന്ന ഡാനിയേല്‍ എന്നയാളുടെ കഥ പറയുന്ന ' ദ ആര്‍ക്കിടെക്ട് (THE ARCHITECTS)' ജര്‍മ്മനിയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. 'ദ ലജന്റ് ഓഫ് പോള്‍ ആന്റ് പോള(THE LEGEND OF PAUL AND PAULA)' നിശാ ക്ലബ്ബില്‍ കണ്ടുമട്ടുന്ന രണ്ട് യുവമിഥുനങ്ങളുടെ ജീവിതം വെളിപ്പെടുത്തുന്നു. ഹാജോ ബംഗാര്‍ട്‌നെര്‍ (HAJO BAUMGARTNER) സംവിധാനം ചെയ്ത 'ദ എസ്‌കേപ്പ്(THE ESCAPE)' 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ്.
                   ലീസെലോട്ട് എന്ന എഴുത്തുകാരന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന 'ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബെയര്‍ (THE SONS OF GREAT BEAR)' അഴിമതിയുടെയും ആധിപത്യത്തിന്റെയും കഥ പറയുന്നു. ത്രികോണ പ്രണയത്തിന്റെയും രാഷ്ട്രീയ മേല്‍ക്കോയ്മയുടെയും നേര്‍ച്ചിത്രമാണ് ഫ്രാങ്ക് ബെയറിന്റെ 'ട്രെയ്‌സസ് ഓഫ് സ്‌റ്റോണ്‍സ് (TRACES OF STONES).

ടൂറിംഗ് ടാക്കീസ് പര്യടനം തുടരുന്നു


പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേള ശ്രദ്ധയാകര്‍ഷിക്കുന്നു. ടൂറിംഗ് ടാക്കീസ് എന്ന ഈ മേള കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനം നടത്തി വരികയാണ്. ചലച്ചിത്ര അക്കാദമി പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ചാണ് ടൂറിംഗ് ടാക്കീസ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രദര്‍ശനം നടത്തി വരുന്നത്. നവംബര്‍ 21ന് കാഞ്ഞങ്ങാട് നിന്ന് പ്രദര്‍ശനമാരംഭിച്ചു. മലയാളമുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളും ലോക ക്ലാസിക്ക് സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടു്. കണ്ണൂര്‍ മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 1,2,3 തീയതികളില്‍ കോഴിക്കോടും 4,5,6 തീയതികളില്‍ വയനാടും നടക്കും. തൃശൂര്‍ മേഖലയിലെ ടൂറിംഗ് ടാക്കീസ് പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 3,4 തീയതികളില്‍ കോതമംഗലത്തും മൂവാറ്റുപുഴയിലും 5,6,7 തീയതികളില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റിയിലും നടക്കും. തിരുവനന്തപുരം മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ കട്ടപ്പനയിലും 4,5 തീയതികളില്‍ പൂഞ്ഞാറിലും 6,7 തീയതികളില്‍ നൂറനാടും സംഘടിപ്പിക്കും. ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് ടൂറിംഗ് ടാക്കീസ് സമാപിക്കും.

ബ്രൂസ് ബെറെസ്‌ഫോര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍


         പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ വിഖ്യാത ആസ്‌ട്രേലിയന്‍ സംവിധായകനായ ബ്രൂസ് ബെറെസ് ഫോര്‍ഡായിരിക്കും. മാവോസ് ലാസ്റ്റ് ഡാന്‍സര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ഇദ്ദേഹം മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടു്.
                ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവും ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ ലോറന്‍സ് ഗാവ്‌റോണ്‍ (LAURENCE GAVRON), ഫിലിപ്പൈന്‍സിലെ പ്രശസ്ത സംവിധായകനായ ജെഫ്രി ജെട്ടൂറിയന്‍ (JEFFREY JETTURIAN), ടര്‍ക്കി സംവിധായകനായ സെമിഹ് കപ്ലാനാഗ്ലു (SEMIH KAPLANAGOLU), നടനും സംവിധായകനുമായ രാഹുല്‍ ബോസ് എന്നിവരാണ് പ്രധാന മത്സരവിഭാഗത്തിലെ ജൂറി അംഗങ്ങള്‍ .
            നെറ്റ്പാക് (NETPAC)ജൂറിയില്‍ ഫ്രഞ്ച് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഡെഫിനേ ഗര്‍സോയ് (DEFNE GURSOY) ഫിലിപ്പൈന്‍ സിനിമാ നിര്‍മ്മാതാവും സിനിമാലയ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറുമായ നെസ്റ്റര്‍ ഒ ജാര്‍ഡിന്‍ (NESTOR O JARDIN), ഇന്ത്യന്‍ സിനിമാ നിര്‍മാതാവായ സുനില്‍ ദോഷി എന്നിവരാണ് അംഗങ്ങള്‍ .
              പാകിസ്ഥാനി ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഇജാസ് ഗുല്‍
(AIJAZ GUL), ഇറ്റാലിയന് സിനിമാ നിരൂപകനായ  റോബര്‍ട്ടോ ഡൊനാടി
(ROBERTO DONATI), സിനിമാ നിരൂപകനായ വിദ്യാശങ്കര്‍ ജോഷി എന്നിവരാണ് ഫിപ്രസി അവാര്‍ഡിനായുള്ള സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങള്‍ .
              റൊമാനിയന്‍ സംവിധായകനായ അഡ്രിയാന്‍ സിതാരു (ADRIAN SITARU) എഴുത്തുകാരിയും അധ്യാപികയുമായ റേച്ചല്‍ ഡയര്‍ (RACHEL DWYER), സംവിധായകനായ ഡോ. ബിജു (DR. BIJU) എന്നിവരാണ് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡിലെ ജൂറി അംഗങ്ങള്‍ .