പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ വിഖ്യാത ആസ്‌ട്രേലിയന്‍ സംവിധായകനായ ബ്രൂസ് ബെറെസ് ഫോര്‍ഡായിരിക്കും. മാവോസ് ലാസ്റ്റ് ഡാന്‍സര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ഇദ്ദേഹം മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടു്.
ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവും ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ ലോറന്‍സ് ഗാവ്‌റോണ്‍ (LAURENCE GAVRON), ഫിലിപ്പൈന്‍സിലെ പ്രശസ്ത സംവിധായകനായ ജെഫ്രി ജെട്ടൂറിയന്‍ (JEFFREY JETTURIAN), ടര്‍ക്കി സംവിധായകനായ സെമിഹ് കപ്ലാനാഗ്ലു (SEMIH KAPLANAGOLU), നടനും സംവിധായകനുമായ രാഹുല്‍ ബോസ് എന്നിവരാണ് പ്രധാന മത്സരവിഭാഗത്തിലെ ജൂറി അംഗങ്ങള്‍ .
നെറ്റ്പാക് (NETPAC)ജൂറിയില്‍ ഫ്രഞ്ച് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ഡെഫിനേ ഗര്‍സോയ് (DEFNE GURSOY) ഫിലിപ്പൈന്‍ സിനിമാ നിര്‍മ്മാതാവും സിനിമാലയ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറുമായ നെസ്റ്റര്‍ ഒ ജാര്‍ഡിന്‍ (NESTOR O JARDIN), ഇന്ത്യന്‍ സിനിമാ നിര്‍മാതാവായ സുനില്‍ ദോഷി എന്നിവരാണ് അംഗങ്ങള്‍ .
പാകിസ്ഥാനി ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഇജാസ് ഗുല്‍
(AIJAZ GUL), ഇറ്റാലിയന് സിനിമാ നിരൂപകനായ റോബര്‍ട്ടോ ഡൊനാടി
(ROBERTO DONATI), സിനിമാ നിരൂപകനായ വിദ്യാശങ്കര്‍ ജോഷി എന്നിവരാണ് ഫിപ്രസി അവാര്‍ഡിനായുള്ള സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങള്‍ .
റൊമാനിയന്‍ സംവിധായകനായ അഡ്രിയാന്‍ സിതാരു (ADRIAN SITARU) എഴുത്തുകാരിയും അധ്യാപികയുമായ റേച്ചല്‍ ഡയര്‍ (RACHEL DWYER), സംവിധായകനായ ഡോ. ബിജു (DR. BIJU) എന്നിവരാണ് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡിലെ ജൂറി അംഗങ്ങള്‍ .