1 December 2011

ടൂറിംഗ് ടാക്കീസ് പര്യടനം തുടരുന്നു


പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേള ശ്രദ്ധയാകര്‍ഷിക്കുന്നു. ടൂറിംഗ് ടാക്കീസ് എന്ന ഈ മേള കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനം നടത്തി വരികയാണ്. ചലച്ചിത്ര അക്കാദമി പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ചാണ് ടൂറിംഗ് ടാക്കീസ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രദര്‍ശനം നടത്തി വരുന്നത്. നവംബര്‍ 21ന് കാഞ്ഞങ്ങാട് നിന്ന് പ്രദര്‍ശനമാരംഭിച്ചു. മലയാളമുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളും ലോക ക്ലാസിക്ക് സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടു്. കണ്ണൂര്‍ മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 1,2,3 തീയതികളില്‍ കോഴിക്കോടും 4,5,6 തീയതികളില്‍ വയനാടും നടക്കും. തൃശൂര്‍ മേഖലയിലെ ടൂറിംഗ് ടാക്കീസ് പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 3,4 തീയതികളില്‍ കോതമംഗലത്തും മൂവാറ്റുപുഴയിലും 5,6,7 തീയതികളില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റിയിലും നടക്കും. തിരുവനന്തപുരം മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ കട്ടപ്പനയിലും 4,5 തീയതികളില്‍ പൂഞ്ഞാറിലും 6,7 തീയതികളില്‍ നൂറനാടും സംഘടിപ്പിക്കും. ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് ടൂറിംഗ് ടാക്കീസ് സമാപിക്കും.