14 December 2011

ഞാന്‍ എന്റെ രാജ്യത്തെ പൗരനല്ല, ചലച്ചിത്രകാരനാണ്: എലിസ് ബക്കര്‍


ഞാന്‍ എന്റെ രാജ്യത്തെ പൗരനല്ല, ചലച്ചിത്രകാരനാണ്: എലിസ് ബക്കര്‍

ഒരുകാലത്ത് സ്വത്വം നഷ്ടപ്പെട്ടിരുന്ന രാജ്യത്തെ പൗരന്‍ എന്നതിലുപരി ചലച്ചിത്രകാരന്‍ എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടുണീഷ്യന്‍ സംവിധായകന്‍ എലിസ് ബക്കര്‍ . 23 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം തന്റെ രാജ്യത്തിലെ ചിത്രങ്ങള്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ പാതയിലാണ്. ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപതിയായിരുന്ന ബെന്‍ അലിയുടെ പതനത്തിന് ശേഷം സാമൂഹികവും സര്‍ഗ്ഗാത്മകവുമായ സ്വാതന്ത്ര്യം അനുഭവിക്കുകയാണ് ഇന്നത്തെ ടുണീഷ്യന്‍ ജനത. തങ്ങളുടെ രാജ്യത്തെ പുഞ്ചിരിയുടെ നാടെന്നാണ് വിളിക്കുന്നത്. എന്നാല്‍ ആ പുഞ്ചിരിക്ക് പിന്നില്‍ ഒരുപാട് യാതനകള്‍ പേറുന്ന മനുഷ്യരുണ്ടെന്നു ബക്കര്‍ പറഞ്ഞു.
മുല്ലപ്പൂ വിപ്ലവത്തിന് മുമ്പ് രാജ്യത്തിന് യഥാര്‍ത്ഥ അവസ്ഥ ചലച്ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവിടത്തെ സ്വേച്ഛാധിപത്യ ഭരണം അനുവദിച്ചിരുന്നില്ല. എപ്പോഴും സ്വന്തം സമൂഹത്തിന്റെ കണ്ണാടിയാകാനും അതിനെ പ്രതിനിധീകരിക്കാനും ഒരു ചലച്ചിത്രകാരന് കഴിയണം. പക്ഷേ അങ്ങനെയൊരു അവസരം ടുണീഷ്യന്‍ ജനതയ്ക്ക് അന്യമായിരുന്നു. അതുകൊ് തന്നെ തിരിച്ചറിയപ്പെടാതെ കഴിഞ്ഞ ഒരു കാലവും തനിക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു. തങ്ങള്‍ ഒരിക്കല്‍ അനുഭവിച്ച പ്രയാസങ്ങളെയും ഇപ്പോള്‍ ലഭിക്കുന്ന ആശ്വാസകരമായ ചുറ്റുപാടുകളെയും കുറിച്ച് അദ്ദേഹം വാചാലനായി.
മേളയിലെ അറബ് സ്പ്രിംഗ് വിഭാഗത്തില്‍ എലിസയുടെ 'റോഗ് പരോള്‍' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള ടുണീഷ്യയുടെ മോചനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കച്ചവട സിനിമകളില്‍ നിന്ന് മാറി സ്വന്തം രാജ്യത്തിന്റെ വികാരങ്ങളേയും സൗന്ദര്യത്തേയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളിലാണ് തനിക്ക് താത്പര്യമെന്ന് സംവിധായകന്‍ പറഞ്ഞു.
അരവിന്ദന്റെ ഓര്‍മ്മ പുതുക്കി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രധാന ശിഷ്യനുമായിരുന്ന രാജീവ് വിജയരാഘവന്‍ സംസാരിച്ചു. ഹാസ്യാത്മകതയിലൂടെയും വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും ചലച്ചിത്ര കലയെ സമീപിച്ച ആളായിരുന്നു അരവിന്ദനെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ചന സീത, എസ്തപ്പാന്‍, തമ്പ്, കുമ്മാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഓഡിയന്‍സ് പോള്‍ ഇന്ന് (15.12.11) ആരംഭിക്കും


ഓഡിയന്‍സ് പോള്‍ ഇന്ന് (15.12.11) ആരംഭിക്കും
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഇന്ന് (ഡിസം 15) പത്ത് മണി മുതല്‍ ആരംഭിച്ച് 16ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. കൈരളി, ന്യൂ തിയേറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ കിയോസ്കുകളില്‍ നിന്നും എസ് എം എസ് ആയും വോട്ട് രേഖപ്പെടുത്താം. എസ് എം എസ്  VOTE<SPACE>REG NO<SPACE>PASSWORD<SPACE>FILMCODE എന്ന ഫോര്‍മാറ്റില്‍ 9446301234 എന്ന നമ്പരിലേക്ക് അയക്കണം. സിനിമാ കോഡുകള്‍ കൈരളി, ന്യൂ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടു്ണ്ട്. www.iffk.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഡെലിഗേറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാവുന്നതാണ്.
രജത ചകോരത്തിനായി മത്സരവിഭാഗത്തിലുള്ള 11 ചിത്രങ്ങളില്‍ നിന്നാണ് പ്രിയപ്പെട്ട ചിത്രം തെരഞ്ഞെടുത്ത് വോട്ട് രേഖപ്പെടുത്തേണ്ടതു.

Open Forum (14.12.2011)












ഓപ്പണ്‍ ഫോറം - സിനിമ എന്റെ രാജ്യമാണ്: ഹമീദ് റാസ


ഓപ്പണ്‍ ഫോറം - സിനിമ എന്റെ രാജ്യമാണ്: ഹമീദ് റാസ
'സിനിമ എന്റെ രാജ്യമാണ്, ഞാന്‍ അതിലാണ് ജീവിക്കുന്നത്' ഇറാനിയന്‍ സംവിധായകന്‍ ഹമീദ് റാസ ഇന്നത്തെ (ഡിസം.14) ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞു. അറബ് സിനിമ എന്ന വിഷയമായിരുന്നു ഇന്നത്തെ ഓപ്പണ്‍ ഫോറം ചര്‍ച്ച ചെയ്തത്. കലാപരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായാല്‍ മാത്രമേ ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ സിനിമാ നിര്‍മ്മാണം സാധ്യമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഹോളിവുഡ് സിനിമകള്‍ ഞങ്ങളെ സ്വാധീനിക്കാറില്ല'. മേളയില്‍ പങ്കെടുക്കുന്ന അറബ് മേഖലയില്‍ നിന്നുള്ള മറ്റൊരു സംവിധായകന്‍ എലിസ ബക്കര്‍ (ടുണീഷ്യ) തുറന്നടിച്ചു. 'ഞങ്ങളുടെ സിനിമാ പാഠപുസ്തകങ്ങള്‍ ഇന്ത്യന്‍ സിനിമകളും ഇറാനിയന്‍ ചിത്രങ്ങളുമാണ്'.
യുറോപ്യന്‍ അഭിരുചികള്‍ക്ക് വഴങ്ങുന്നവയല്ല എന്റെ ചിത്രങ്ങള്‍ , എന്നാല്‍ ഏഷ്യന്‍ പശ്ചാത്തലമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ എന്റെ ചിത്രങ്ങള്‍ക്ക് ധാരാളം പ്രേക്ഷകരുണ്ടെന്നാണ് എന്റെ അനുഭവം, ഷാജി എന്‍ കരുണ്‍ പറഞ്ഞു.
ഓപ്പണ്‍ ഫോറത്തില്‍ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. വി ആര്‍ ഗോപിനാഥന്റെ തിരക്കഥ 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' അടൂര്‍ ഗോപാലകൃഷ്ണന്‍ ഷാജി എന്‍ കരുണിനും എന്‍ പി സുകുമാരന്‍ നായര്‍ക്കും നല്‍കി പ്രകാശനം ചെയ്തു. സുധീഷ് എഴുതിയ ' ആന്റണിക്വീന്‍ ' ഷാജി എന്‍ കരുണ്‍ ടി എ റസാക്കിന് നല്‍കി പ്രകാശനം ചെയ്തു. എന്‍ പി മനോജിന്റെ 'ലോകപ്രശസ്ത സംവിധായകര്‍' എന്ന പുസ്തകം ഷാജി എന്‍ കരുണ്‍ വി ആര്‍ ഗോപിനാഥിന് നല്‍കി പ്രകാശനം ചെയ്തു.

Aravindan Memorial Lecture Photos - 14.12.11 (at Sree Theatre)













മേളകള്‍ നമ്മളോട് പറയുന്നത്


മേളകള്‍ നമ്മളോട് പറയുന്നത്
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങാന്‍ ഇനി ഒരു ദിവസം കൂടി. പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി നടത്തിയ ചലച്ചിത്ര മേള കൊണ്ട് എന്തു നേട്ടമാണ് ഉണ്ടായതെന്ന് ഓരോരുത്തരും സ്വയം ചോദിക്കേ ചോദ്യമാണ്. ലോകസിനിമയില്‍ സംഭവിക്കുന്ന പ്രമേയപരമായ ആവിഷ്കാരപരമായ എല്ലാ പുതുമകളും ചലച്ചിത്ര പ്രേമികള്‍ക്ക് കാണാന്‍ ഇവിടെ സാഹചര്യമൊരുങ്ങുന്നു. അതുകൊണ്ടു
എന്ത് ക്രിയാത്മകമായ മാറ്റമാണ് മലയാള സിനിമയ്ക് ഉണ്ടായത് . ചോദ്യം ന്യായമാണെങ്കിലും ഉത്തരം ലളിതമല്ല. എല്ലാം കമ്പോളമാണെന്നും ലാഭമാണ് നീതിയെന്നും ചിന്തിക്കുന്നവരോടാണ് ഈ ചോദ്യം.
നൈതികമായ ഉത്കണ്ഠകള്‍ പേറുന്ന അപൂര്‍വ്വം ചിലരാകട്ടെ ഒന്നിനുമാകാതെ പകച്ചുനില്‍ക്കുന്ന സന്നിഗ്ധമായ കാഴ്ചയാണ് മുന്നിലുള്ളത്. ആവര്‍ത്തിക്കുന്ന ചരിത്രത്തിന് സമകാലീനമായ ആകുലതകള്‍ കൂടെപ്പിറപ്പുകളാണ്. മലയാള സിനിമ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിഭാശാലികളെ കാത്തിരിക്കുകയാണ്.
മേളയിലെ സ്ഥിരം കാഴ്ചക്കാര്‍ പടിയിറങ്ങിയത് ആശങ്കയോടെയും പ്രതീക്ഷയോടെയും നമുക്ക് കാണാം. പുതിയ തലമുറ കാഴ്ചയുടെ സങ്കീര്‍ണ്ണ വസന്തങ്ങള്‍ ആഘോഷമാക്കുമ്പോള്‍ ചില ഉള്‍ക്കരുത്തുള്ള കായ്ഫലങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 65 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു.
മേളയുടെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തില്‍ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏഷ്യ-ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. മലയാളം, ഇന്ത്യന്‍ സിനിമാ വിഭാഗങ്ങളില്‍ 14 ചിത്രങ്ങളു്. ലോകസിനിമയില്‍ 74 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ ആസ്വാദനത്തെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ കുറവാണെങ്കിലും തൃപ്തിപ്പെടുത്തിയ ചിത്രങ്ങളായ പിന, മങ്ക്, എലീന, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍, എന്നീ ചിത്രങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയായിരുന്നു.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ റോബര്‍ട്ട് ബ്രസണ്‍, നാഗിസ ഒഷിമ, തിയോ ആഞ്ചലോ പൊലസ്, അഡോള്‍ഫാസ് മേക്കാസ്, മധു, ജിബ്രില്‍ ഡിയോപ് മാമ്പട്ടി, മസുമുറെ എന്നിവരുടെ ചിത്രങ്ങള്‍ ആസ്വാദനത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ സൃഷ്ടിച്ചു.
യുദ്ധാനന്തര ജര്‍മ്മനിയില്‍ നിന്നുള്ള ഡെഫ ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള യാത്രയായിരുന്നു.
അറബ് ലോകത്തെ ഏറ്റവും പുതിയ വാര്‍ത്തകളുമായെത്തിയ അറബ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തന്നെയായിരുന്നു. രാഷ്ട്രീയ - സാമൂഹിക പ്രതിസന്ധികള്‍ എങ്ങനെ ആവിഷ്കാരത്തിന് നിമിത്തമാകുന്നുവെന്ന് പഠിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അതൊക്കെ.
ജപ്പാനില്‍ നിന്നുള്ള കെയ്ദാന്‍ ചിത്രങ്ങള്‍ ഭയത്തെ പുനര്‍ നിര്‍വ്വചിക്കുകയായിരുന്നു. ഹൊറര്‍ സിനിമയിലെ ക്ലാസിക്കുകളായ ഈ ചിത്രങ്ങള്‍ പുതിയ കാഴ്ചാനുഭവം സമ്മാനിച്ചു.
ഫിലിപ്പൈന്‍സിലെ സമകാലീന ചിത്രങ്ങള്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെ നേര്‍ക്കാഴ്ചകളായിരുന്നു. പലവന്‍സ് ഫെയ്റ്റ് ഒരു വ്യത്യസ്തമായൊരു സാമൂഹ്യ ജീവിതത്തിന് നേര്‍ക്കുപിടിച്ച കണ്ണാടിയായി.
ഫുട്‌ബോള്‍ ചിത്രങ്ങള്‍ പുതിയൊരു അനുഭവലോകത്തിലേക്കുള്ള വാതിലുകളാണ് തുറന്നത്. കായികരംഗവും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ നേര്‍സാക്ഷ്യങ്ങളാണിത്. 
ജൂറി സിനിമകള്‍
കംപററി മാസ്റ്റര്‍ വിഭാഗത്തില്‍ ടര്‍ക്കിഷ് സംവിധായകനായ സെമിഹ് കപ്ലനോഗ്ലുവിന്റെ ചിത്രങ്ങള്‍ പുതിയൊരു സംവേദന ശീലം ആവശ്യപ്പെടുന്നവയായിരുന്നു.
ഫിപ്രസിയാകട്ടെ തെരഞ്ഞെടുത്ത നല്ല ചിത്രങ്ങള്‍ കാഴ്ചയുടെ വിരുന്നൊരുക്കി.
ഹോമേജില്‍ റൗള്‍ റൂയീസ്, മണി കൗള്‍, താരിഖ് മസൂദ്, എലിസബത്ത് ടെയ്‌ലര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പതിനായിരത്തിലധികം പ്രതിനിധികളും ആയിരത്തി അഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരും മേളയെ സമ്പന്നമാക്കാനെത്തി.
വനിതാ പ്രതിനിധികളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം മേളയെ കൂടുതല്‍ ജനകീയവും അര്‍ത്ഥവത്തുമാക്കുന്നു.
മലയാള സിനിമയുടെ മാര്‍ക്കറ്റിംഗിനായി പുതിയ വേദി ഒരുക്കാന്‍ കഴിഞ്ഞത് ഈ മേളയുടെ സവിശേഷതയാണ്. മാര്‍ക്കറ്റിംഗ് മലയാളം സിനിമ പുതിയ പ്രത്യാശകള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
മത്സരം, ഏഷ്യ-ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ക്ക് മാത്രമാണ്. സുവര്‍ണ്ണ ചകോരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും 15 ലക്ഷം രൂപയും ഫലകവും ലഭിക്കും.
രജതചകോരം ലഭിക്കുന്ന മികച്ച സംവിധായകന് നാല് ലക്ഷം രൂപയും ഫലകവും സമ്മാനമായി കിട്ടും.
മികച്ച നവാഗത സംവിധായകന് രജതചകോരവും ഫലകവും മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
മത്സരവിഭാഗത്തില്‍ നിന്ന് പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 2 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനും മലയാളത്തിലെ മികച്ച ചിത്രത്തിനും ഫിപ്രസി അവാര്‍ഡ് നല്‍കും.
മത്സരവിഭാഗത്തിലുള്ള മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് അവാര്‍ഡ് നല്‍കും.
മികച്ച ഇന്ത്യന്‍ നവാഗത സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് ലഭിക്കും. 50,000 രൂപയാണ് സമ്മാനത്തുക.
ആസ്‌ട്രേലിയന്‍ സംവിധായകനായ ബ്രൂസ് ബെറസ് ഫോര്‍ഡ് ചെയര്‍മാനും ലോറന്‍സ് ഗവ്‌റോണ്‍, ജെഫ്രി ജെട്ടൂറിയന്‍, സിമെഹ് കപ്ലാനോഗ്ലു, രാഹുല്‍ ബോസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പ്രധാന അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്.
നെറ്റ്പാക് ജൂറിയില്‍, ഡെഫഅനേ ഗുര്‍സോയ്, നെസ്റ്റര്‍ ആര്‍, ജാര്‍ഡിന്‍, സുനില്‍ ദോഷി എന്നിവരു്.
ഇജാസ് ഗുല്‍, റോബര്‍ട്ടോ ഡൊണാട്ടി, എന്‍ വിദ്യാശങ്കര്‍ എന്നിവരാണ് ഫിപ്രസി ജൂറിയിലുള്ളത്.
ഹസന്‍ കുട്ടി അവാര്‍ഡിന് അഡ്രിയാന്‍ സിതാരു, റേച്ചര്‍ ഡെയര്‍ , ഡോ. ബിജു എന്നിവരാണ് ജൂറി അംഗങ്ങള്‍ .
നിഴലും നിറങ്ങളുമൊരുക്കിയ വിസ്മയ രാവുകളുടെ തുവലുകള്‍ ഒന്നൊന്നായി കൊഴിയുന്നു. ഓരോ ഉത്സവും തീരുവാനായിത്തന്നെ തുടങ്ങുന്നതെങ്കിലും നാളെക്കൂടി മാത്രമീ ആഘോഷമെന്നോര്‍ക്കുമ്പോള്‍ ചകോരത്തിന്റെ ചുകപ്പന്‍ കണ്ണുകളും നിറയുന്നുവോ?

ശാലിനി ഉഷാ നായരും രാജേഷ് പിഞ്ചാനിയും മീറ്റ് ദ പ്രസില്‍

ശാലിനി ഉഷാ നായരും രാജേഷ് പിഞ്ചാനിയും മീറ്റ് ദ പ്രസില്‍
വ്യാഴാഴ്ചത്തെ (ഡിസംബര്‍ 15) 'മീറ്റ് ദ പ്രസി'ല്‍ കെനിയന്‍ സംവിധായകനായ നിക്ക് റെഡിംഗ്, അകത്തിന്റെ സംവിധായക ശാലിനി ഉഷാ നായര്‍, ബാബു ബാന്‍ഡ് പാര്‍ട്ടിയുടെ സംവിധായകന്‍ രാജേഷ് പിഞ്ചാനി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.

ഓപ്പണ്‍ ഫോറത്തില്‍ 9 അതിഥികള്‍


ഓപ്പണ്‍ ഫോറത്തില്‍ 9 അതിഥികള്‍
ഇന്നത്തെ (ഡിസം. 15) ഓപ്പണ്‍ ഫോറത്തില്‍ അദിതി റോയ്, ശാലിനി ഉഷാ നായര്‍ , സമൃദ്ധി സഞ്ജയ് പോറെ, ടാബ്ലോ പെരേല്‍മ, മിയാ യാന്‍ ജാങ്, എലന്‍ പൊറെ, പ്രശാന്ത് നായര്‍ , ഓറിയോ സൊളിറ്റോ, നിക്ക് റെഡിംഗ് എന്നിവര്‍ പങ്കെടുക്കും. ന്യൂ തിയേറ്ററിലെ മോഹന്‍ രാഘവന്‍ പവലിയനില്‍ വൈകീട്ട് 5 മണിക്കാണ് ഓപ്പണ്‍ ഫോറം.

ശാലിനി ഉഷാ നായരും രാജേഷ് പിഞ്ചാനിയും മീറ്റ് ദ പ്രസില്‍


ശാലിനി ഉഷാ നായരും രാജേഷ് പിഞ്ചാനിയും മീറ്റ് ദ പ്രസില്‍
വ്യാഴാഴ്ചത്തെ (ഡിസംബര്‍ 15) 'മീറ്റ് ദ പ്രസി'ല്‍ ബ്രിട്ടീഷ് നടനായ നിക്ക് റെഡിംഗ്, അകത്തിന്റെ സംവിധായക ശാലിനി ഉഷാ നായര്‍ , ബാബു ബാന്‍ഡ് പാര്‍ട്ടിയുടെ സംവിധായകന്‍ രാജേഷ് പിഞ്ചാനി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ഫെസ്റ്റിവല്‍ ഓഫീസിലാണ് മീറ്റ് ദ പ്രസ്.