ഇന്‍ കോണ്‍വര്‍സേഷന്:
ചലച്ചിത്രം ഒരു വ്യവസായമല്ല. അതില്‍ നിന്ന് സമ്പാദിക്കുകയെന്നത് പ്രയാസമാണ്: അഡ്രിയന്‍ സിതാരു
സിനിമ എന്നത് ഒരു വ്യവസായമല്ല. അതിനാല്‍ ഈ മേഖലയില്‍ നിന്ന് സമ്പാദിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് റൊമാനിയന്‍ ഡയറക്ടര്‍ അഡ്രിയാന്‍ സിതാരു. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന സംഭവം ആഴത്തില്‍ പഠിച്ച് ലളിതമായി അവതരിപ്പിക്കുന്നവയാണ് റൊമാനിയന്‍ ചിത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ ലോകസിനിമാ വിഭാഗത്തില്‍ അഡ്രിയാന്‍ സിതാരുവിന്റെ 'ബെസ്റ്റ് ഇന്റെന്‍ഷന്‍സ്' പ്രദര്‍ശനത്തിനു്. പക്ഷാഘാതത്തെ തുടര്‍ന്ന് തന്റെ അമ്മ ആശുപത്രിയിലാകുന്നതോടെ പുതിയ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മകന്‍ അലക്‌സിന്റെ കഥയാണ് ബെസ്റ്റ് ഇന്റെന്‍ഷന്‍സ്.
സിനിമയെ പ്രാധാന്യത്തോടെ സമീപിക്കുന്ന ആളാണ് അഡ്രിയന്‍. തിരക്കഥയ്ക്കായാണ് ഏറെ സമയം ചെലവഴിക്കാറുള്ളത്. ര് വര്‍ഷം വരെ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ച സന്ദര്‍ഭങ്ങലുണ്ടായിട്ടു്ണ്ട്. തിരക്കഥ വികസിപ്പിക്കുന്നതിലും അത് ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ സംവിധായകന്റെ ചിന്തയിലുള്ളതുപോലെ തന്നെ മനസ്സിലാക്കിക്കുന്നതിലുമാണ് ഏറെ ശ്രദ്ധിക്കേതെന്നും അഡ്രിയാന്‍ പറഞ്ഞു. ഒരു സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അവയില്‍ പ്രധാനം ഗ്രൂപ്പിലെ എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിലും തിരക്കഥയുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിലുമാണ്. വസ്ത്രാലങ്കാരങ്ങള്‍ തുടങ്ങി അഭിനേതാക്കള്‍ വരെ ഇത്തരം ശില്‍പ്പശാലകളില്‍ ഭാഗമാകാറു്ണ്ട്. ഒരുസംവിധായകന്റെ മനസ്സിലെ ചിത്രം അതേപടി തിരശ്ശീലയിലെത്തിക്കണമെങ്കില്‍ അതിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ ചിത്രവുമായി ആഴത്തില്‍ പരിചയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധാരണത്വമില്ലാത്ത ഒരു കഥ വ്യത്യസ്തമായി അവതരിപ്പിക്കണമെങ്കില്‍ തിരശ്ശീലക്ക് പിന്നില്‍ ധാരാളമായി വിയര്‍പ്പൊഴുക്കണം.
അഡ്രിയന്റെ ചിത്രങ്ങളില്‍ സബ്ജക്ടീവ് ഷോട്ട്‌സ് ധാരാളമായി ഉപയോഗിച്ചിരിക്കുന്നതെന്തെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പ്രേക്ഷകനാണ് ഒരു സിനിമയുടെ വിജയത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഒട്ടുമിക്ക ഷോട്ടുകളിലും ക്യാമറ സബ്ജക്ടീവായി വെച്ചത് അതുകൊണ്ടാണ്. പ്രേക്ഷകര്‍ക്ക് അവരുടെ ഭാഗത്ത് നിന്ന് കഥാപാത്രത്തെ വീക്ഷിക്കാനും അടുത്തറിയാനുമുള്ള സ്വാതന്ത്ര്യം ഇതുവഴി ലഭിക്കും. അതുപോലെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ എല്ലാ സീനുകളിലും മറ്റ് അപ്രധാന കഥാപാത്രങ്ങള്‍ വീക്ഷിക്കുന്നു്. ഇതുവഴി മുഖ്യകഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് നിരീക്ഷിക്കാനും അയാള്‍ക്കൊപ്പം സഞ്ചരിക്കാനും പറ്റുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ ക്യാമറ വളരെ സാവധാനമാണ് ചലിപ്പിച്ചത്. ഇത് പ്രേക്ഷകരില്‍ ചിത്രത്തിന്റെ പ്രാധാന്യം അതേപടി എത്തിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു.
റൊമാനിയന്‍ ചിത്രങ്ങള്‍ ലോ ബജറ്റ് ചിത്രങ്ങളാണോയെന്ന ചോദ്യത്തിന് താന്‍ സിനിമ നിര്‍മ്മിച്ച് തുടങ്ങിയത് ഹ്രസ്വചിത്രങ്ങളിലൂടെയാണെന്നും അവയൊക്കെ 6-7 ദിവസം കൊ് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ചെറുകിട ചിത്രങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവയ്‌ക്കൊന്നും അധികം പണച്ചെലവ് വന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ നിലവാരത്തെ അത് ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവസിനിമാ സംവിധായകര്‍ കുറഞ്ഞ ചെലവില്‍ നല്ല തിരക്കഥകളുമായി രംഗത്ത് വരണം. റൊമാനിയയ്ക്കുള്ളില്‍ ചിത്രങ്ങള്‍ക്ക് വേ പ്രചാരണം ലഭിക്കാറില്ല. എന്നാല്‍ പുറത്തും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നല്ല പ്രതികരണം തങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അഡ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. നല്ല തിരക്കഥയ്ക്ക് പുറമെ സ്വന്തം ചിത്രത്തിനോട് ആത്മാര്‍ത്ഥതയും വിശ്വാസ്യതയും പുലര്‍ത്താന്‍ ഒരു സംവിധായകന് കഴിയണമെന്നും അഡ്രിയാന്‍. ചിത്രം മനസ്സിലാക്കുന്നതില്‍ ഭാഷ ഒരു പ്രശ്‌നമാണോയെന്ന ചോദ്യത്തിന് ചില സന്ദര്‍ഭങ്ങളില്‍ ഭാഷ പ്രശ്‌നമാണെന്നും മറ്റ് ചിലപ്പോള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാഷ എന്നത് സംഗീതം പോലെയാണ്. അഭിനേതാവ് നന്നായി അഭിനയിക്കുകയാണെങ്കില്‍ അവിടെ ഭാഷ പ്രശ്‌നമാകില്ല. ഫിലിം ക്രിട്ടിക്കും സംവിധായികയുമായ റാഡ സിസിക്ക് ചടങ്ങില്‍ പങ്കെടുത്തു.