ഓഡിയന്‍സ് പോള്‍ ഇന്ന് (15.12.11) ആരംഭിക്കും
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഇന്ന് (ഡിസം 15) പത്ത് മണി മുതല്‍ ആരംഭിച്ച് 16ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. കൈരളി, ന്യൂ തിയേറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള ടച്ച് സ്ക്രീന്‍ കിയോസ്കുകളില്‍ നിന്നും എസ് എം എസ് ആയും വോട്ട് രേഖപ്പെടുത്താം. എസ് എം എസ് VOTE<SPACE>REG NO<SPACE>PASSWORD<SPACE>FILMCODE എന്ന ഫോര്‍മാറ്റില്‍ 9446301234 എന്ന നമ്പരിലേക്ക് അയക്കണം. സിനിമാ കോഡുകള്‍ കൈരളി, ന്യൂ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടു്ണ്ട്. www.iffk.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഡെലിഗേറ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാവുന്നതാണ്.
രജത ചകോരത്തിനായി മത്സരവിഭാഗത്തിലുള്ള 11 ചിത്രങ്ങളില്‍ നിന്നാണ് പ്രിയപ്പെട്ട ചിത്രം തെരഞ്ഞെടുത്ത് വോട്ട് രേഖപ്പെടുത്തേണ്ടതു.