ഏറ്റവും ലളിതമായ രീതിയിലുള്ള സിനിമാഖ്യാനമാണ് ത ന്റെ ലക്ഷ്യമെന്ന് ജൂറി ചെയര്‍മാനും പ്രശസ്ത ഓസ്‌ട്രേലിയന്‍ ന്യുവേവ് സംവിധായകനുമായ ബ്രൂസ് ബെറസ് ഫോര്‍ഡ് പറഞ്ഞു. ചലച്ചിത്രമേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ തിരക്കഥയാണെങ്കില്‍ ദൃശ്യാവിഷ്കാരം നടത്തേണ്ട ചുമതല മാത്രമേ സംവിധായകനുള്ളു. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ തിരക്കഥയ്ക്ക് വലിയ പങ്കു്. ആവര്‍ത്തന വിരസത സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി എഴുത്തുകാരനും കലാ നിരൂപകനുമായ പ്രൊഫ. പ്രബോധ് പാരിഖായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍ . സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , മാക്ട ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ഹരികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും വഴിയൊരുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' ശ്രീതിയേറ്ററില്‍ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
Showing posts with label malayalam news. Show all posts
Showing posts with label malayalam news. Show all posts
10 December 2011
യഥാര്‍ത്ഥലോകത്തെ പരിചയപ്പെടുത്തലാണ് കലാസംവിധാനം: ഓംപുരി
യഥാര്‍ത്ഥ ലോകത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നവരാണ് കലാസംവിധായകരെന്നും കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ ഇവര്‍ക്ക് പ്രമുഖ സ്ഥാനമുണ്ടെന്നും ചലച്ചിത്രതാരം ഓംപുരി പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ച 'ലാന്‍സ്‌കേപ്‌സ് ഇന്‍ സിനിമ (LANDSCAPES IN CINEMA)' എന്ന ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓംപുരി, കലാസംവിധായകന്‍ എസ് രാധാകൃഷ്ണന്‍ എന്നിവരെ അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സജിതാ മഠത്തില്‍ , സാബു ചെറിയാന്‍ , ഗാന്ധിമതി ബാലന്‍ ചടങ്ങില്‍ സന്നിഹിതരായി.
മലയാള സിനിമയിലെ പഴയ-പുതിയ തലമുറയിലെ കലാസംവിധായകരുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ ചിത്രങ്ങളും സെറ്റുകളുടെ നിശ്ചല ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു. പ്രേക്ഷകര്‍ക്ക് കലാസംവിധാനം എന്താണെന്ന് അടുത്തറിയാന്‍ അവസരം നല്‍കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ കലാസംവിധായകരായ പി എന്‍ മേനോന്‍ , സാബു സിറിള്‍, ജോസഫ് നെല്ലിക്കല്‍, മണി സുചിത്ര, ബോബന്‍, പ്രശാന്ത് മാധവ്, ഗിരീഷ് മേനോന്‍, മനുജഗദ്, സാബു പ്രാവ്ദ, സന്തോഷ് രാമന്‍, സുരേഷ് കൊല്ലം എന്നിവര്‍ പകര്‍ത്തിയ ലൊക്കേഷന്‍ ദൃശ്യങ്ങളും പ്രദര്‍ശനത്തിലു്ണ്ട്. ഡിസംബര്‍ 16 വരെയാണ് പ്രദര്‍ശനം.
9 December 2011
സിനിമയുടെ വിജയം കൂട്ടായ്മയില്‍ : മുഖ്യമന്ത്രി
സിനിമയുടെ വിജയം ശരിയായ കൂട്ടായ്മയിലാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിശാഗന്ധിയുടെ നിറഞ്ഞ സദസ്സില്‍ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൂട്ടായ്മകളാണ് വിജയം പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ, സ്‌പോര്‍ട്‌സ് , വനം വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ചടങ്ങിലെ മുഖ്യാതിഥി ജയാബച്ചന്‍ പറഞ്ഞു. കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുവാനെത്തിയപ്പോള്‍ ചലച്ചിത്രമേളയോടുള്ള മലയാളിയുടെ താത്പര്യം തിരിച്ചറിയാനായതായും അവര്‍ സൂചിപ്പിച്ചു.
സാംസ്കാരിക മന്ത്രി കെ സി ജോസഫ് പ്രശസ്ത നടന്‍ ഓംപുരിക്ക് ഹാന്റ് ബുക്ക് നല്‍കിക്കൊ് പ്രകാശനം നിര്‍വ്വഹിച്ചു. മേളയോടുള്ള മലയാളിയുടെ താത്പര്യം ബംഗാളികളുടേതിന് തുല്യമാണെന്ന് ഓംപുരി പറഞ്ഞു. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് ഇത്ര ജനപങ്കാളിത്തം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ദേവസ്വം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഡോ. ശശി തരൂര്‍ എം പി ഏറ്റുവാങ്ങി.
ജൂറി ചെയര്‍പേഴ്‌സണ്‍ ബ്രൂസ് ബെറസ് ഫോര്‍ഡ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുകുമാരി, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി സുരേഷ് കുമാര്‍, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി ഉണ്ണികൃഷ്ണന്‍, ബി ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കഥകളിയിലെ 25ഓളം വേഷങ്ങള്‍ അണിനിരത്തി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'നിയതിയുടെ ചതുരംഗം' എന്ന കലാവിരുന്നും അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുവിന്റെ 'അര്‍ ദി ഹോത്രോണ്‍ ട്രീ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
Subscribe to:
Posts (Atom)