ഏറ്റവും ലളിതമായ രീതിയിലുള്ള സിനിമാഖ്യാനമാണ് ത ന്റെ ലക്ഷ്യമെന്ന് ജൂറി ചെയര്‍മാനും പ്രശസ്ത ഓസ്‌ട്രേലിയന്‍ ന്യുവേവ് സംവിധായകനുമായ ബ്രൂസ് ബെറസ് ഫോര്‍ഡ് പറഞ്ഞു. ചലച്ചിത്രമേളയിലെ ആദ്യ ഇന്‍ കോണ്‍വര്‍സേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ തിരക്കഥയാണെങ്കില്‍ ദൃശ്യാവിഷ്കാരം നടത്തേണ്ട ചുമതല മാത്രമേ സംവിധായകനുള്ളു. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ തിരക്കഥയ്ക്ക് വലിയ പങ്കു്. ആവര്‍ത്തന വിരസത സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി എഴുത്തുകാരനും കലാ നിരൂപകനുമായ പ്രൊഫ. പ്രബോധ് പാരിഖായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍ . സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , മാക്ട ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ഹരികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചലച്ചിത്രകാരന്മാരുമായി സൗഹൃദത്തിനും സംവാദത്തിനും വഴിയൊരുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' ശ്രീതിയേറ്ററില്‍ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.