ചലച്ചിത്ര മേളകള്‍ പഠനവേദികളാണെന്നും നല്ല കഥകള്‍ ആസ്പദമാക്കി സിനിമകള്‍ ഒരുക്കണമെന്നും ജയാബച്ചന്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ഫെസ്റ്റിവല്‍ ഓഫീസില്‍ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍ .
അഭിനയകലയ്ക്ക് പരിശീലനം ആവശ്യമാണ്. പരിശീലനത്തിന് വേണ്ടി തിയേറ്ററുകളിലും ഇന്‍സ്റ്റിറ്റിയൂട്ടുകളിലും പോകാവുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംവിധാനത്തിന് അവസരമഉണ്ടേങ്കിലും താന്‍ അതിനു മുതിരില്ല. കുട്ടികള്‍ക്ക് വേണ്ടി ഒരു ടെലിവിഷന്‍ സീരിയല്‍ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും അവര്‍ പറഞ്ഞു.
ചലച്ചിത്രരംഗത്തെ വേര്‍തിരിക്കുന്ന വിധത്തില്‍ 'ബോളിവുഡ്' എന്ന വാക്ക് ഉപയോഗിക്കരുത്. നല്ല സാങ്കേതിക വിദ്യയും ബിഗ്ബജറ്റും ചേര്‍ത്ത് ഹോളിവുഡിനെയും ബോളിവുഡിനെയും സമന്വയിപ്പിക്കാനാവുമെന്ന് അവര്‍ സൂചിപ്പിച്ചു.
70കളില്‍ നല്ല കഥകളിലൂടെയാണ് സിനിമകള്‍ ഉണ്ടായത്. എന്നാല്‍ ഇന്ന് അത് മാറുകയും ഏതെങ്കിലും സംഭവത്തെ അടിസ്ഥാനമാക്കി സിനിമയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ബീനാപോള്‍, കെ ജി സന്തോഷ്, മേനക എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.