ഓപ്പണ്‍ ഫോറം തുടങ്ങി
പതിനാറാമത് രാജ്യാന്തര ചലചിത്രമേളയുടെ ഭാഗമായി ന്യൂ തിയറ്ററില്‍ മോഹന്‍ രാഘവന്‍ പവലിയനില്‍ ഓപ്പണ്‍ ഫോറത്തിന്റെ ഉദ്ഘാടനം നടന്‍ ഇന്നസെന്റ് നിര്‍വ്വഹിച്ചു. 'ആവിഷ്ക്കാര സ്വാതന്ത്ര്യവും സിനിമ'യും എന്ന വിഷയമാണ് ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
സംവിധായകന്മാരായ കമല്‍ , ബി ഹരികുമാര്‍ , ഡോ. ബിജു, ബി ഉണ്ണികൃഷ്ണന്‍ , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ , പന്തളം സുധാകരന്‍ , അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
ദിവസവും വൈകീട്ട് 5 മണിക്ക് ന്യൂ തിയേറ്ററില്‍ ഓപ്പണ്‍ ഫോറം നടക്കും. ചലച്ചിത്ര മേളകളുടെ അസ്തിത്വമാണ് ഞായറാഴ്ചത്തെ വിഷയം.