മേളയ്ക്ക് മംഗള സമാപനം
സംസ്കാരങ്ങളുടെ തിരശ്ശീല കാഴ്ചകള്‍ ഇന്ന് അവസാനിക്കും. അറിയാത്ത ജീവിതങ്ങളും കിട്ടില്ലാത്ത കാഴ്ചകളും അനുഭവിച്ചിട്ടില്ലാത്ത വൈകാരിതകളും ക് മടങ്ങുമ്പോള്‍ ഇനിയൊരു മേളക്കാലത്തിനായുള്ള കാത്തിരിപ്പും കൂടിയാണ് ഓരോ പ്രേക്ഷകനും കൊുപോകുന്നത്. യുവതയുടെ ആവേശം നിറഞ്ഞ ഒരു മേളയായിരുന്നു ഇത്. എല്ലാ പ്രദര്‍ശന വേദികളിലുമുള്ള ചെറുപ്പക്കാരുടെ തള്ളിക്കയറ്റം മേള യുവത കയ്യടക്കി കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. പക്ഷേ തലനരച്ചവരും, കെടാത്ത ആവേശത്തോടെ വേദികളിലുണ്ട്. ചര്‍ച്ചകളില്‍ സജീവമാകാത്ത യുവത പക്ഷേ കാഴ്ചയിലും സിനിമയുടെ വിലയിരുത്തലിലും വളരെ സൂക്ഷ്മത പുലര്‍ത്തുന്നവരാണ്.
മേളക്കാലം ചില ഓര്‍മ്മകളും അവശേഷിപ്പിക്കാറുണ്ട് . ഫുട്‌ബോള്‍ ചിത്രങ്ങളും അറബ് ചിത്രഘങ്ങളും ജപ്പാന്‍ ഹൊറര്‍ ചിത്രങ്ങളുമൊക്കെ ഈ മേളയുടെ നീക്കിയിരിപ്പുകളായിരിക്കും. ഓപ്പണ്‍ ഫോറങ്ങളില്‍ പടയ്‌ക്കൊരുങ്ങിയവരും പൊട്ടിത്തെറിച്ചവരും മേളയുടെ ഹരത്തിലേക്ക് സ്വയം അലിഞ്ഞു ചേരുന്നത് ചലച്ചിത്രോത്സവം കൗതുകത്തോടെ കുനിന്നു. ആര്‍ത്തിരമ്പിയെത്തുന്ന പ്രേക്ഷകരെ ക് വിദേശ പ്രതിനിധികളും ജൂറി അംഗങ്ങളും ആദ്യത്തെ അമ്പരപ്പ് വിട്ടുമാറുമ്പോള്‍ ആവേശത്തോടെ പറയുന്നു. 'ഇതാണ് ഉത്സവം' തങ്ങള്‍ ഇതുവരെ കണ്ട
ചലച്ചിത്രോത്സവങ്ങള്‍ക്കപ്പുറമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചലച്ചിത്രോത്സവങ്ങള്‍ക്കപ്പുറമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രങ്ങളുടെ നിലവാരത്തെ ഇഴകീറി പരിശോധിക്കുന്ന കാര്യത്തില്‍ ഡെലിഗേറ്റുകള്‍ പലപ്പോഴും നിരൂപകരെ പിന്നിലാക്കുന്ന കാഴ്ചയും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി. സിനിമയുടെ ശരീരവും മനസ്സും വിരല്‍ത്തുമ്പില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഈ കാലഘട്ടത്തിലെ പ്രേക്ഷകനില്‍ നിന്നും ഇത്തരമൊരു ജാഗ്രത കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്കായുള്ള അന്വേഷണം നമ്മുടെ ചലച്ചിത്ര ഡെലിഗേറ്റുകളുടെ ആസ്വാദന നിലവാരത്തിന്റെ ഉയര്‍ച്ചയെ ദൃശ്യമാക്കുന്നു. മലയാള സിനിമാ പ്രേക്ഷകന്റെ പൊതു ആസ്വാദന നിലവാരം ഉയര്‍ത്തിയതില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കഴിഞ്ഞ ഒന്നര ദശാബ്ദത്തെ ചരിത്രം നിസ്സീമമായ പങ്ക് വഹിച്ചതായി വിലയിരുത്തപ്പെടുന്നു.
94 ഡിസംബറില്‍ തുടങ്ങിയ കേരളത്തിന്റെ സ്വന്തം കാഴ്ചപൂരം ഇന്ന് ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്രമേളകളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് വിദേശികളായ ചലച്ചിത്രസംഘാടകരുടെ പങ്കാളിത്തം വിളിച്ചറിയിക്കുന്നു. ലീവെടുത്ത് തിരുവനന്തപുരത്തെത്തി, ഫോണോഫാക്കി സിനിമയ്ക്ക് കയറുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന സാധാരണക്കാരായ കാഴ്ചക്കാരുടെ വര്‍ഷം പ്രതി വര്‍ദ്ധിക്കുന്ന എണ്ണം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഗുണനിലവാരത്തിന്റെ സാക്ഷ്യപത്രമാണ്.
ഇന്ന് (16.12.11) സന്ധ്യയ്ക്ക് നിശാഗന്ധിയില്‍ രജതചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ മേളയ്ക്ക് മംഗള സമാപനം.