15 December 2011

ഓപ്പണ്‍ഫോറംസംവിധായകരെ പരിചയപ്പെടുത്തി അവസാന ഓപ്പണ്‍ ഫോറം


ഓപ്പണ്‍ഫോറംസംവിധായകരെ പരിചയപ്പെടുത്തി അവസാന ഓപ്പണ്‍ ഫോറം
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് അവസാന ഓപ്പണ്‍ ഫോറം ന്യു തിയേറ്ററില്‍ മോഹന്‍ രാഘവന്‍ വേദിയില്‍ നടന്നു. മേളയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ്, ഡല്‍ഹി ഇന്‍ എ ഡേയുടെ സംവിധായകന്‍ പ്രശാന്ത് നായര്‍, ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
എന്റെ ഉദ്ദേശ്യം അഡോള്‍ഫു ഹുവിന്റെ ഇതേ പേരിലുള്ള നോവലിന്റെ മനോഹരമായ കഥാപാത്രങ്ങളെയും ചുറ്റുപാടുകളെയും ഉപയോഗിച്ച് ചിലിയന്‍ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയായിരുന്നുവെന്ന് ദ പെയിന്റിംഗ് ലെസന്റെ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍ പറഞ്ഞു. ചിലിക്ക് നഷ്ടപ്പെട്ട സര്‍ഗ്ഗാത്മകത തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു ദ പെയിന്റിംഗ് ലെസനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ചത് നിര്‍മ്മിക്കാനാണ് ഏറ്റവും പ്രയാസമെന്ന് ബ്ലാക്ക് ബ്ലഡിന്റെ സംവിധായകന്‍ മിവോ യാങ് ഴാങ് അഭിപ്രായപ്പെട്ടു. സിനിമാ നിര്‍മ്മാണത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതെല്ലാം താന്‍ ആസ്വദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ നിന്ന് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം അസാധാരണമായ പ്രേക്ഷക പിന്തുണയാണെന്ന് ഡ്രീംസ് ഓഫ് എലിബിദിയുടെ സംവിധായകന്‍ നിക്ക് റെഡിംഗ് പറഞ്ഞു. തന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇവിടെ നിന്ന് തനിക്ക് ലഭിച്ച പ്രേക്ഷക പ്രശംസയെക്കുറിച്ചും പ്രശാന്ത് നായര്‍ പറഞ്ഞു.