15 December 2011

സമാപനം നിശാഗന്ധിയില്‍ - സുവര്‍ണ്ണചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കും



സമാപനം നിശാഗന്ധിയില്‍ - സുവര്‍ണ്ണ ചകോരം നേടുന്ന ചിത്രം  പ്രദര്‍ശിപ്പിക്കും
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങുകള്‍ ഇന്ന് (16.12.11) വൈകീട്ട് 6.00 മണിക്ക് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു. ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. മേളയിലെ മത്സരവിഭാഗത്തില്‍ സമ്മാനിതമാകുന്ന ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോര പുരസ്കാരവും മറ്റ് പുരസ്കാരങ്ങളും സിനിമാ-സ്‌പോര്‍ട്‌സ്-വനം വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ സമ്മാനിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രത്തിനുള്ള പുരസ്കാരം ബഹു. തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ നല്‍കും. പ്രാമുഖ സംവിധായകന്‍ സുഭാഷ്‌ ഗുയ്‌ ചടങ്ങില്‍ സന്നിഹിതനായിരിക്കും.
ട്രാന്‍സ്‌പോര്‍ട്ട്-ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍, എം എല്‍ എമാരായ കെ മുരളീധരന്‍ , വി ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സമ്മേളനത്തെ തുടര്‍ന്ന് സാംസ്കാരിക പരിപാടിയും സുവര്‍ണ്ണചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.