ജനപ്രിയ വിഷയങ്ങളാണ് നിര്‍മ്മാതാക്കള്‍ക്കുംപ്രിയം: ഓറിയോ സൊളിറ്റോ
ജനപ്രിയ വിഷയങ്ങളാണ് നിര്‍മ്മാതാക്കള്‍ക്കുംപ്രിയം: ഓറിയോ സൊളിറ്റോ
ആദിവാസി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിര്‍മ്മാതാക്കളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഫിലിപ്പൈന്‍ സംവിധായകനായ ഓറിയോ സൊളിറ്റോ അഭിപ്രായപ്പെട്ടു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചോ നഗരജീവിതത്തെക്കുറിച്ചോ ആണ് സിനിമയെങ്കില്‍ നിര്‍മ്മാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വീടിന് ചുറ്റുമുള്ള ചേരിയുടെ കഥയാണ് പലവന്‍ ഫെയ്റ്റ് എന്ന ചിത്രമെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ഓറിയോ സൊളിറ്റോ പറഞ്ഞു.
ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന വൈകാരിക അവസ്ഥകളാണ് തന്റെ ചിത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതെന്ന് മാഴ്‌സിഡോണിയന്‍ സംവിധായകനായ മില്‍ചോ മഞ്ചോവിസ്കി അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായ അടിയൊഴുക്കുകള്‍ തന്റെ ചിത്രത്തിലു്ണ്ട്. 20 ലക്ഷം ജനങ്ങള്‍ മാത്രമുള്ള തന്റെ രാജ്യത്ത് വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി നഗരജീവിതം കറുത്ത ഫലിതത്തില്‍ അവതരിപ്പിക്കുന്നതാണ് 'ഡല്‍ഹി ഇന്‍ എ ഡേ' എന്ന ചിത്രമെന്ന് സംവിധായകന്‍ മലയാളി കൂടിയായ പ്രശാന്ത് നായര്‍ പറഞ്ഞു.