നാല് ചിത്രങ്ങള്‍ രണ്ടാം വട്ടം
കാഴ്ചയുടെ ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മേള നാലാം ദിനത്തിലേക്ക് കടന്നു. അഭിരുചികള്‍ക്കനുസരിച്ച് ആസ്വാദനത്തിന് വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ മെച്ചപ്പെട്ടതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട നിരവധി ചിത്രങ്ങള്‍ ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് പ്രദര്‍ശനങ്ങളും കഴിഞ്ഞ നല്ല ചിത്രങ്ങള്‍ ഇനി കാണാന്‍ കഴിയില്ലെങ്കിലും നല്ല ചിത്രങ്ങളെന്ന് അഭിപ്രായം നേടിയ നാല് ചിത്രങ്ങള്‍ക്ക് രാം പ്രദര്‍ശനമുണ്ട്.
ഫുട്‌ബോള്‍ ചിത്രമായ 'ടു എസ്‌കോബാര്‍സ്', ഫിപ്രസി വിഭാഗത്തിലെ 'ഓഫ് ഗോഡ് ആന്റ് മെന്‍', ലോകസിനിമാ വിഭാഗത്തിലെ എലേന, ഡാഡി എന്നിവ വീണ്ടും പ്രദര്‍ശിപ്പിക്കുന്ന നല്ല ചിത്രങ്ങളാണ്.