11 December 2011

എല്ലാ ഭാഷകളിലും സബ്‌ടൈറ്റില്‍ ചെയ്യാന്‍ സംവിധാനം വേണം


എല്ലാ ഭാഷകളിലും സബ്‌ടൈറ്റില്‍ ചെയ്യാന്‍ സംവിധാനം വേണം 


പൈതൃക സമ്പത്തായ സിനിമകള്‍ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും പുതിയ തലമുറയ്ക്ക് കൈമാറ്റപ്പെടുകയും ചെയ്യണമെന്ന് നാഷണല്‍ ഫിലിം ആര്‍ക്കൈവല്‍ ഓഫ് ഇന്ത്യയുടെ ഫൗര്‍ എഡിറ്റര്‍ പി കെ നായര്‍ പറഞ്ഞു. പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' സംഘടിപ്പിച്ച 'ക്യൂറിയേറ്റോറിയന്‍ കണ്‍സേണ്‍ ഇന്‍ ആര്‍ക്കൈവ്‌സ് ആന്റ് ഡിസ്ട്രിബ്യുഷന്‍' ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര മേളകളിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രമേയത്തെയും സബ്ജക്ടിനെയും അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കണം. ആഗോള തലത്തില്‍ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിക്കുവാന്‍ ഇംഗ്ലീഷ് ഭാഷയിലുപരി ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും സബ് ടൈറ്റില്‍ നല്‍കണമെന്ന് 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' കോര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ പറഞ്ഞു.
ക്യൂറേറ്ററും പ്രോഗ്രാമറുമായി ജൂണ്‍ ഗിവാനി, ലാറ്റിനമേരിക്കന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ അലക്‌സാന്ദ്രെ സ്‌പെസിലേ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നിര്‍മ്മാതാവും പരീക്ഷണ ചിത്രങ്ങളുടെ ക്യൂറേറ്ററുമായ ഷായ് ഹെറേഡിയ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.