ഇന്ന് 'ആദാമിന്റെ മകന്‍ അബുവും' 'സെവന്‍ ഇന്ത്യന്‍സും'
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നല്ല സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ തിരക്കേറുകയാണ്. ആദ്യപ്രദര്‍ശനത്തിനെത്തുന്ന 14 ചിത്രങ്ങള്‍ ഉള്‍പ്പെടെ അമ്പത്തിമൂന്ന് ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് നടക്കും. ഇതില്‍ 8 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍പ്പെടുന്നവയാണ്. ഏറെ പുരസ്കാരങ്ങള്‍ നേടി, മലയാളത്തിന്റെ അഭിമാനമായി മാറിയ 'ആദാമിന്റെ മകന്‍ അബു' ഇന്ന് അജന്ത തിയേറ്ററില്‍ 11.30ന് പ്രദര്‍ശിപ്പിക്കും.
മത്സരവിഭാഗത്തില്‍പ്പെടുന്ന ഇറാന്‍ ചിത്രം 'ഫ്‌ളെമിങോ നമ്പര്‍ 13', 'മെക്‌സിക്കന്‍ ചിത്രമായ 'എ സ്റ്റോണ്‍സ് ത്രോണ്‍ എവേ', ഓസ്കാന്‍ ആല്‍പ്പറിന്റെ 'ഫ്യുച്ചര്‍ ലാസ്റ്റ് ഫോര്‍ എവര്‍ ' മുസ്തഫ നൂറിയുടെ 'ബോഡി' പ്രശാന്ത് നായരുടെ 'ഡല്‍ഹി ഇന്‍ എ ഡേ', അദിതി റോയിയൂടെ 'അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ആള്‍ ', കൊളംബിയന്‍ ചിത്രം 'കളേഴ്‌സ് ഓഫ് ദ മൗന്‍സ്', കാര്‍ലോസ് സോറിന്റെ 'ക്യാറ്റ് വാനിഷസ്' എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ മേളയിലെ ഡല്‍ഹി ഇന്‍ എ ഡേയുടെ മൂന്നാമത്തെ പ്രദര്‍ശനമായിരിക്കും രാവിലെ 9 മണിക്ക് ശ്രപത്മനാഭയില്‍ നടക്കുക.
അറബ് വസന്തത്തില്‍ നിന്നും ഡമാസ്കസ് വിത്ത് ലവ്, അസ്മ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും താഹിര്‍ 2011ന്റെ രണ്ടാം പ്രദര്‍ശനവും ഇന്ന് നടക്കും. ഈജിപ്തിലെ ഭരണകൂടത്തിനെതിരെയുണ്ടായ ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളുമായെത്തുന്ന താഹിര്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം, 1969ല്‍ കെ എ അബ്ബാസിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ മധു അഭിനയിച്ച സെവന്‍ ഇന്ത്യന്‍സ് എന്നിവ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏറെ പ്രേക്ഷകാഭിപ്രായം നേടിയ 'ടു എസ്‌കോബാര്‍സ്', 'സോക്ക ആഫ്രിക്ക''എന്നിവയും ഇന്ന് രാംവട്ട പ്രദര്‍ശനത്തിനെത്തുന്നു. ജൂറി അംഗമായ സെമിഹ് കപ്ലാനോഗ്ലുവിന്റെ 'ഹണി'യും ഇന്ന് പ്രദര്‍ശനത്തിനെത്തും.
ലോകസിനിമാ വിഭാഗത്തില്‍ അഡ്രിയാന്‍ സിതാരുവിന്റെ ബെസ്റ്റ് ഇന്‍റ്റെന്‍ഷന്‍സ്, ലീന മണിമേഖലയുടെ 'ദ ഡെത്ത് സീ' ഫ്രഞ്ച് ചിത്രമായ അല്‍മയേഴ്‌സ് ഫോളി, സാമേ സ്വാബിയുടെ 'മാന്‍ വിത്തൗട്ട് എ സെല്‍ഫോണ്‍' എന്നീ ചിത്രങ്ങളുടെ രാം പ്രദര്‍ശനമാണ് നടക്കുക.
വൈകീട്ട് 6.15ന് നിശാഗന്ധിയില്‍ ഇംഗ്ലീഷ് സംവിധായകന്‍ എലന്‍ പെറിയുടെ വില്‍, കമലിന്റെ ഗദ്ദാമ എന്നിവയുടെ പ്രദര്‍ശനവും നടക്കും.