12 December 2011

സ്വപ്നങ്ങളും ഫാന്റസിയും ഒന്നിക്കുന്നതാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ : വാസിസ് ഡിയോപ്


സ്വപ്നങ്ങളും ഫാന്റസിയും ഒന്നിക്കുന്നതാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ : വാസിസ് ഡിയോപ്


സ്വപ്നങ്ങളും ഫാന്റസിയും ഒന്നിക്കുന്നതാണ് ഇന്ത്യന്‍ ഹിന്ദി ചിത്രങ്ങളെന്ന് ആഫ്രിക്കന്‍ സംഗീതജ്ഞന്‍ വാസിസ് ഡിയോപ് അഭിപ്രായപ്പെട്ടു. 'ആഫ്രിക്കന്‍ ജോണ്‍ എബ്രഹാം' എന്ന് വിശേഷിപ്പിക്കാവുന്ന ജിബ്രില്‍ ഡിയോപ് മാമ്പട്ടിയെന്ന വിഖ്യാത സംവിധായകന്റെ സഹോദരനാണ് സംഗീതജ്ഞന്‍ കൂടിയായ വാസിസ് ഡിയോപ്. ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ പരേതനായ തന്റെ സഹോദരന്‍ ജിബ്രില്‍ ഡിയോപ് മാമ്പട്ടിയുടെ ചിത്രങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ജിബ്രില്‍ ഡിയോപ് മാമ്പട്ടിയുടെ കോണ്‍ട്രാസിറ്റി, ബദുവൊ ബോയ്, ടൂക്കി ബൂക്കി തുടങ്ങി എട്ടോളം ചിത്രങ്ങളാണുള്ളത്. ജപ്പാന്‍, ഫ്രാന്‍സ്, യു കെ, യു എസ് തുടങ്ങി ലോകമെമ്പാടും തന്റെ സംഗീതവുമായി സഞ്ചരിക്കുന്ന വാസിസ് ഡിയോപ് സംഗീതത്തില്‍ തന്റേതായ ശൈലിയും വ്യത്യസ്തതയും കാത്തുസൂക്ഷിക്കുന്നു.
വാസിസ് സഹോദരന്‍ ജിബ്രിലിനൊപ്പം ചെറുപ്പം മുതല്‍ക്കേ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. സൗത്ത് ആഫ്രിക്കന്‍ സംവിധായകരില്‍ പ്രശസ്തനായ ജിബ്രില്‍ തന്റെ ചിത്രങ്ങളുടെ സംവിധാനത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നതിലും സാധാരണക്കാരന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ചിത്രീകരിക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു. ആഫ്രിക്കന്‍ യുവാക്കളും കുട്ടികളും നേരിടുന്ന വിഷമതകളും പ്രതിഫലിപ്പിക്കാനും തന്റെ ചിത്രങ്ങളിലൂടെ ജിബ്രില്‍ ശ്രദ്ധിച്ചിരുന്നു. ആഫ്രിക്കന്‍ കുട്ടികളുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതാണ്. അവര്‍ ജീവിക്കാന്‍ വേണ്ടി നന്നേ ചെറുപ്പത്തില്‍ തന്നെ ജോലിചെയ്യേണ്ടി വരുന്നു. ആരോടും പരാതി പറയാതെ എല്ലാം സഹിക്കുന്ന ബാല്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ജിബ്രിലിന്റെ സിനിമകളില്‍ നമുക്ക് കാണാനാകും.
ടൂക്കി ബൂക്കി എന്ന ചിത്രത്തില്‍ ര് ചെറുപ്പക്കാര്‍ നാട് ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. ലോകത്തെ കൂടുതലായി അറിയാനും തങ്ങളെ തന്നെ കുപിടിക്കാനുമാണ് അവര്‍ യാത്രചെയ്യുന്നത്. ആഫ്രിക്കയില്‍ ഇത്തരം യുവാക്കള്‍ ധാരാളമാണ്. അതാണ് ടൂക്കി ബൂക്കിയില്‍ ജിബ്രില്‍ പ്രതിഫലിപ്പിക്കുന്നത്. 'കോണ്‍ട്രാസിറ്റി' എന്ന ചിത്രത്തില്‍ ആഫ്രിക്കന്‍ നഗരജീവിതത്തെ പരിഹാസത്തോടെയും നര്‍മ്മത്തോടെയും ജിബ്രില്‍ അവതരിപ്പിക്കുന്നു്. ചിത്രത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ചെറുപ്പക്കാരനായ യുവാവിന്റെ കഥാപാത്രം വാസിസാണ് അവതരിപ്പിച്ചത്. ആഫ്രിക്കയില്‍ നിലനിന്ന കൊളോണിയല്‍ കാലഘട്ടത്തിലെ ജനതയുടെ ജീവിതരീതി വരച്ചുകാട്ടുന്നു് ഈ ചിത്രം.
'എ ഗേള്‍ ഹൂ സോള്‍ഡ്' സണ്‍ഷൈന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ സമയത്താണ് ജിബ്രില്‍ അന്തരിച്ചത്. തുടര്‍ന്ന് വാസിസ് ചിത്രത്തിന്റെ എഡിറ്റിംഗും സംഗീതവും പൂര്‍ത്തീകരിച്ചു. ജിബ്രില്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെക്കുറിച്ചാകുമായിരുന്നു തന്റെ ആദ്യ ഹ്രസ്വചിത്രമെന്ന് വാസിസ് പറഞ്ഞു. പോട്രെയിറ്റ് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റ് ആണ് വാസിസ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ഹ്രസ്വചിത്രം. കലാപരമായ പ്രവര്‍ത്തനങ്ങളിലാണ് തനിക്ക് താത്പര്യമെന്നും വാസിസ് പറഞ്ഞു. ആഫ്രിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷത്തെക്കുറിച്ചാണ് തന്റെ അടുത്ത ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ യു കെയില്‍ നിന്നുള്ള ക്യൂറേറ്റര്‍ ജൂണ്‍ ജുവാനി, വാസിസ് ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍ ജനറ്റ് എന്നിവര്‍ പങ്കെടുത്തു.