പുതിയ സാങ്കേതിക വിദ്യകള്‍ സിനിമയെ രക്ഷിക്കും: സുനില്‍ ദോഷി
ഇന്റര്‍നെറ്റ്, വീഡിയോ ഓണ്‍ ഡിമാന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ സിനിമാ വ്യവസായത്തിന് രക്ഷയേകുമെന്ന് നെറ്റ്പാക് ജൂറി അംഗവും അലയന്‍സ് മീഡിയ ഫൗറും സി ഇ ഒ യുമായ സുനില്‍ ദോഷി പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഹൊറൈസണില്‍ സംഘടിപ്പിച്ച 'ബിസിനസ് ഓഫ് ഇന്ത്യന്‍ സിനിമ' ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേയത്തിന്റെ പ്രാധാന്യം അവഗണിച്ച് താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ലൂമിയര്‍ ചാനല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നുവെന്നും സുനില്‍ ദോഷി അറിയിച്ചു.
സിനിമാ ശാലകളില്‍ ലാഭേച്ഛയ്ക്ക് ഉപരി നല്ല നിലവാരത്തോടുകൂടി സിനിമകള്‍ പ്രദര്‍ശിപ്പിക്കേത് അനിവാര്യമാണ്. ഇതു തന്നെയാണ് നെറ്റ്പാക്കിന്റെ ലക്ഷ്യമെന്ന് നെറ്റ്പാക്ക് ഫൗറും പ്രസിഡന്റുമായ സില്‍വാന പെട്രോവിക് ചര്‍ച്ചയില്‍ പറഞ്ഞു.
ലോകസിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ കേരളത്തിലെത്തുന്നു എന്നാല്‍ മലയാള സിനിമയ്ക്ക് ആഗോളതലത്തില്‍ വേത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് 'മലയാളം സിനിമ മാര്‍ക്കറ്റിംഗ്' കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഒരാഴ്ചത്തെ മലയാളം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുന്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകസിനിമകള്‍ കാണാന്‍ പത്ത് ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ കൂടാതെ 'ആര്‍ട്ട് ഹൗസ്' പോലുള്ള സംരംഭങ്ങള്‍ തുടങ്ങണമെന്ന് ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ പി കെ നായര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങള്‍ കാണുന്നതിനും പഠിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കലാണ് ആര്‍ട്ട് ഹൗസ് കൊ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെര്‍ഡിനാന്റ് ലാപ്പസ്, ആന്‍ഡെറി ഗോറെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യന്‍ നെറ്റ്പാക്ക് പ്രസിഡന്റ് അരുണാ വാസുദേവ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.