പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണവും ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനവും കലാഭവന്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ റ്റി കെ രാജീവ് കുമാറിന് ഡെലിഗേറ്റ് പാസ് നല്‍കിക്കൊണ്ട് അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം രഞ്ജിത്, ജോഷി മാത്യു, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ദിനേശ് പണിക്കര്‍, രാമചന്ദ്ര ബാബു, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സജിതാ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 10 മുതല്‍ കലാഭവനില്‍ പാസ് വിതരണം ചെയ്യും.