9 December 2011

ആദ്യദിനത്തില്‍ മനം കവര്‍ന്ന് 19 ചിത്രങ്ങള്‍

പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആദ്യ ദിനം വേള്‍ഡ് സിനിമ, റെട്രോസ്‌പെക്ടീവ്, ഹോമേജ്, കിക്കിംഗ് ആന്റ് സ്ക്രീനിംഗ്, ഡെഫ, ഫിപ്രസി, അറബ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം നഗരത്തിലെ 10 തിയേറ്ററുകളിലായി നടന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.15ന് ഉദ്ഘാടനചിത്രമായ ' അര്‍ ദ ഹാത്രോണ്‍ ട്രീ' സാംസ്കാരിക വിപ്ലവത്തിന്റെ ദിനങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊുപോയി. അഞ്ചാം തലമുറ ചൈനീസ് സംവിധായകരില്‍ മുന്നില്‍ നില്‍ക്കുന്ന ഴാങ് യുമോയു (ZHANG YIMOU) വിന്റെ ഏറ്റവും പുതിയ സൃഷ്ടി ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

വേള്‍ഡ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തായ്‌ലന്റ്, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍' ഈ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് വനിതാ പ്രതിഭകളുടെ സംഗമമായിരുന്നു.
ഹോമേജ് വിഭാഗത്തില്‍ മര്‍ലിന്‍ മണ്‍റോയുടെ അഭിനയ മികവിനാല്‍ അനശ്വരമായ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ്'ന്റെ ആദ്യ പ്രദര്‍ശനം ശ്രീ തിയേറ്ററില്‍ നടന്നു.
റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ആദ്യ ദിനം തന്നെ ആരംഭിച്ചു. റോബര്‍ട്ട് ബ്രസന്റെ 'പിക് പോക്കറ്റ്' ആയിരുന്നു ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. കലാഭവനില്‍ നടന്ന പ്രദര്‍ശനം മികച്ച പ്രേക്ഷക ശ്രദ്ധ നേടി. ജാപ്പനീസ് സംവിധായകന്‍ നഗിസ ഒഷിമയുടെ (NAGISA OSHIMA) 'ബോയ്' എന്ന ചിത്രവും ഈ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിച്ചു.
കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തിന് മേളയില്‍ തുടക്കം കുറിച്ചുകൊ് സൊല്‍ട്ടാന്‍ ഫാബ്രിയുടെ (ZOLTAN FABRI) 'ടു ഹാഫ് ടൈംസ് ഇന്‍ഹെല്ലാ'ന്റെ പ്രദര്‍ശനം ശ്രീപത്മനാഭ തിയേറ്ററില്‍ നടന്നു. ചലച്ചിത്രമേളകളില്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ക്കായുള്ള പ്രത്യേകമൊരു വിഭാഗത്തിന് തുടക്കം കുറിക്കാന്‍ തന്നെ കാരണമായ ഈ ചിത്രം ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി.
ഫിപ്രസി വിഭാഗത്തില്‍ പോയട്രി, ഡെഫ വിഭാഗത്തില്‍ ആഫ്റ്റര്‍ വിന്റര്‍ കംസ് സ്പ്രിംഗ് അറബ് വിഭാഗത്തില്‍ ദ എന്‍ഡ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.