9 December 2011

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉജ്ജ്വല തുടക്കം

അഭ്രപാളികളില്‍ തീര്‍ത്ഥാടനത്തിന് തിരി തെളിഞ്ഞു


പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയില്‍ സാന്ദ്രമോഹന തുടക്കം. ഭൂതകാലത്തിന്റെ സുവര്‍ണ്ണ പടവുകളിലൂടെ വര്‍ത്തമാനത്തിന്റെ വസന്തവുംഗ്രീഷ്മവും പിന്നിട്ട് ഭാവിയുടെ ചക്രവാളങ്ങളിലേക്കുള്ള ലോക സിനിമയുടെ പ്രയാണത്തിന്റെ നിറകണ്‍ കാഴ്ചയാണ് ഇനിയുള്ള ഏഴ് ദിനങ്ങള്‍. അനന്തപുരിയിലെ 10 തിയേറ്ററുകളിലും നിശാഗന്ധിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലുമായി നിറഞ്ഞു തുളുമ്പുന്ന തിരശ്ശീല കാഴ്ചകള്‍ കാത്തിരുന്ന സിനിമാ പ്രേമികള്‍ക്ക് ഇനി വിശുദ്ധ ദൃശ്യയാത്രയുടെ നാളുകള്‍. കലയുടെ സാംസ്കാരിക അതിര്‍വരമ്പുകള്‍ മാറ്റിവരച്ചുകൊ് നവലോക നിര്‍മ്മിതിയുടെ ഇരുനൂറോളം ചിത്രങ്ങളാണ് മേളയിലുള്ളത്. മലയാള കലാഭൂമികയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തുവാനുള്ള അവസരം കൂടിയാകും ഇത്തവണത്തെ മേള. ലോകസിനിമ, ഹോമേജ്, റിട്രോ തുടങ്ങിയ പതിനഞ്ചോളം വിഭാഗങ്ങളിലാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചലച്ചിത്ര സംഭാവനകള്‍ കോര്‍ത്തിണക്കിയ റിട്രോ വിഭാഗത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ മധു, സെനഗല്‍ സംവിധായകന്‍ മാമ്പട്ടി, ജാപ്പനീസ് സംവിധായകനായ നഗീസ ഒഷിമ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം ചിത്രങ്ങളു്. മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ സ്മരണകള്‍ക്കായി ഹോമേജ് വിഭാഗത്തില്‍, ഇന്ത്യന്‍ സംവിധായകനായ മണികൗള്‍, ബംഗ്ലാദേശ് സംവിധായകനായ താരിഖ് മസൂദ് എന്നിവരുടെ ചിത്രങ്ങളുടെ സമര്‍പ്പണമു്ണ്ട്. അന്തരിച്ച ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലറുടെ ചിത്രവും മേളയുടെ ഭാഗമാകുന്നു. കാല്‍പന്തുകളിയുടെ വശ്യതയും ലഹരിയും ഒപ്പിയെടുക്കുന്ന കിക്കിംഗ് ആന്റ് സ്ക്രീനിംഗ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാപ്പനീസ് ഹൊറര്‍ ചിത്രങ്ങളടങ്ങിയ കെയ്ദാന്‍ ക്ലാസിക്കുകള്‍ ജൂറി ചിത്രമായ 'ബേക്കര്‍ മൊറാന്റ്' അറബ് രാഷ്ട്രങ്ങളിലെ ജനകീയ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന എട്ട് ചിത്രങ്ങള്‍ എന്നിവ പതിനാറാമത് രാജ്യാന്തര മേളയെ സമ്പന്നമാക്കും.
ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തിലെ ഏഴ് ചിത്രങ്ങള്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്കാരമാകും. മേളയ്ക്ക് മത്സരത്തിന്റെ ചൂടും ചൂരും പകരാന്‍ മൂന്ന് നവാഗത സംവിധായകരുടേതുള്‍പ്പെടെ പതിനൊന്ന് ചിത്രങ്ങളു്ണ്ട്. യൂദ്ധാനന്തര ജര്‍മ്മനിയിലെ പൂതു പ്രതീക്ഷകള്‍ക്ക് ജീവന്‍ പകര്‍ന്ന ഡെഫ ചിത്രങ്ങളുടെ പ്രദര്‍ശനം ആവേശമാകും. ലോകസിനിമാ വിഭാഗത്തില്‍ അന്‍പതോളം ചിത്രങ്ങളും എത്തിയിട്ടു്ണ്ട്.