ചലച്ചിത്രോത്സവത്തിന്റെ മുഖ്യാകര്‍ഷണമായ റിട്രോ വിഭാഗത്തിന്റെ പ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. വിഖ്യാത ഫ്രഞ്ചു സംവിധായകനായ റോബര്‍ട്ട് ബ്രസണ്‍, നഗീസാ ഒഷീമ എന്നിവരുടെ പിക്‌പോക്കറ്റ്, ബോയ് എന്നീ ചിത്രങ്ങളാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്.
ചലച്ചിത്രകലയിലെ കാവല്‍ മാലാഖയായി വിശേഷിപ്പിക്കുന്ന റോബര്‍ട്ട് ബ്രസണിന്റെ 1959ലെടുത്ത പിക്ക്‌പോക്കറ്റിന്റെ പ്രദര്‍ശനത്തോടെയാണ് റിട്രോ വിഭാഗത്തിന് തുടക്കമായത്.
പാരീസ് നഗരത്തിലെ റെയില്‍ സ്റ്റേഷനുകളിലും തെരുവുകളിലും സബ്‌വെ കാറുകളിലുമായി ജീവിക്കുന്ന മിഷേല്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. സദാചാരം ലൈംഗികത, പാപബോധം എന്നിവ ബ്രസണിന്റെ മറ്റ് ചലച്ചിത്രങ്ങളിലെന്ന പോലെ പിക്ക്‌പോക്കറ്റിലും ചര്‍ച്ച ചെയ്യുന്നു്. ലേഡീസ് ഓഫ് ദ ബയ്‌സ് ദ ബോലോഗന്‍, ദ ട്രയല്‍ ഓഫ് ജോണ്‍ ഓഫ് ആര്‍ക്ക് ബൈ ചാന്‍സ്', ബല്‍ത്തസാറും മൗഷറ്റും ല അര്‍ജന്റും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
ഒഷിമയുടെ 'ബോയ്'1960കളിലെ ജപ്പാനിലെ പത്രവാര്‍ത്തകളെ ആസ്പദമാക്കിയുള്ള ചിത്രീകരണമാണ്. തകര്‍ന്ന കുടുംബത്തെ പോറ്റുവാന്‍ വേണ്ടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഒരു കുട്ടിയുടെ കഥയാണ് ആഖ്യാനം ചെയ്യുന്നത്. എ ടൗണ്‍ ഓഫ് ലൗ ആന്റ് ഹോപ്, ദ സണ്‍സ് ബറിയല്‍, സിങ് എ സോങ് ഓഫ് സെക്‌സ് ഡിന്നര്‍ ഇന്‍ പാരഡൈസ് എന്നീ ചിത്രങ്ങളാണ് റിട്രോസ്‌പെക്ടീവില്‍ പ്രദര്‍ശിപ്പിക്കുക. ഈ സിനിമകളെല്ലാം കലാഭവനിലാണ് പ്രദര്‍ശിപ്പിക്കുക.