അമ്പത് സിനിമകളുമായി രണ്ടാം നാള്‍
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് വിവിധ രാജ്യങ്ങളിലെ 50 സിനിമകള്‍ തലസ്ഥാന നഗരിയിലെ പത്ത് തിയേറ്ററുകളിലും നിശാഗന്ധിയിലുമായി പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ മുഖ്യ ആകര്‍ഷണമായ 'കെയ്ദാന്‍ ഹൊറര്‍ ക്ലാസിക്' സിനിമാ വിഭാഗത്തില്‍ ദി ഡെയ്‌സ് ആഫ്റ്റര്‍, ദി നോസ്, ദി ആം, ദി വിസ്റ്റ്‌ലര്‍ എന്നിവയുടെ പ്രദര്‍ശനം ശ്രീയില്‍ നടക്കും. മത്സരവിഭാഗത്തിലെ ആദ്യ ചിത്രമായ പ്രശാന്ത് നായരുടെ, ഡല്‍ഹിയിലെ സമ്പന്നരുടെ ജീവിതത്തെ ആക്ഷേപഹാസ്യമായി ചിത്രീകരിച്ചിരിക്കുന്ന 'ഡല്‍ഹി ഇന്‍ എ ഡേ' ധന്യ തിയേറ്ററില്‍ മാറ്റുരയ്ക്കാനെത്തും. ഫിലിപ്പൈന്‍ സിനിമാ വിഭാഗത്തില്‍ അഡോള്‍ഫോ അലിക്‌സിന്റെ 'ഫാബിള്‍ ഓഫ് ദ ഫിഷ്' പ്രദര്‍ശിപ്പിക്കും. റെട്രോ വിഭാഗത്തില്‍ മധുവിന്റെ 'ചെമ്മീന്‍', അഡോള്‍ഫാസ് മേക്കാസിന്റെ 'ഹല്ലേലൂയ ദ ഹില്‍', നഗിസാ ഓഷിമയുടെ 'സിങ് എ സോങ് ഓഫ് സെക്‌സ്', ഡിയോപ് മാമ്പട്ടിയുടെ 'തൗക്കി ബൗക്കി', തിയോ ആഞ്ചലോ പൊലിസിന്റെ 'എറ്റേണിറ്റ് ആന്റ് എ ഡേ', യസൂസോയുടെ ' എ വൈഫ് കണ്‍ഫസ് ' എന്നിവയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഋതുപര്‍ണ്ണഘോഷിന്റെ രമേഷ് ചൗധരിയുടെയും ഹേം നളിനിയുടെയും പ്രണയകഥയെ പ്രമേയമാക്കി ചിത്രീകരിച്ച 'നൗക്കാ ദൂബി' ശ്രീകുമാറില്‍ പ്രദര്‍ശിപ്പിക്കും. റോബര്‍ട്ട് ബ്രസന്റെ 85 മിനിട്ട് ദൈര്‍ഘ്യമുള്ള 'ലാര്‍ഗന്റ്' റിട്രോ വിഭാഗത്തില്‍ കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
വേള്‍ഡ് സിനിമാ വിഭാഗത്തിലെ 'ദി ഹൗസ് അര്‍ ദി വാട്ടര്‍', ബെസ്റ്റ് ഓഫ് ഫിപ്രസി വിഭാഗത്തിലെ പോയട്രി തുടങ്ങിയ ചിത്രങ്ങള്‍ ഇന്ന് വിവിധ തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തും.
നവാഗത സംവിധായകനായ രാജേഷ് പിള്ളയുടെ 'ട്രാഫിക്' വൈകുന്നേരം 6.15ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം പ്രത്യേക ആഖ്യാന രീതികൊ് ശ്രദ്ധേയമായിരുന്നു.