9 December 2011

ഓപ്പണ്‍ ഫോറത്തിന് ഇന്ന് (10.12.2011) തുടക്കം


പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് ഇന്ന് (ഡിസംബര്‍ 10) വൈകീട്ട് 5.00ന് ന്യു തിയേറ്ററില്‍ തുടക്കമാകും. പ്രശസ്ത ചലച്ചിത്രതാരം ഇന്നസെന്റ് ഫോറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'ആവിഷ്കാര സ്വാതന്ത്ര്യവും സിനിമയും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, രഞ്ജിത്, കമല്‍ , ജയരാജ്, ഹരികുമാര്‍ , പന്തളം സുധാകരന്‍ , ബി ഉണ്ണികൃഷ്ണന്‍ , ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.