3 December 2011

പാരമ്പര്യ ദൃശ്യകലയ്ക്ക് പ്രണാമമര്‍പ്പിച്ച് സിഗ്നേച്ചര്‍ ഫിലിം



                  ദൃശ്യമാധ്യമം മാറ്റത്തിന്റെ ശാസ്ത്രവഴികളിലൂടെ മുന്നേറുമ്പോള്‍ പാരമ്പര്യ കലാരൂപമായ നിഴല്‍പ്പാവക്കൂത്തിന് അര്‍പ്പിക്കുന്ന പ്രണാമമാണ് പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സിഗ്നേച്ചര്‍ ചിത്രം. കേരളീയ പാരമ്പര്യ കലാരൂപമായ പാവക്കൂത്തിനെ വ്യത്യസ്ത രാജ്യങ്ങളിലെ സമാന കലാരൂപങ്ങളുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയതാണീ ചിത്രം. 3D, 2D വിഷ്വലുകളുടെയും ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സമന്വയമാണിത്.
             ഷോ ടോട്ടല്‍ വിഷ്വല്‍ മീഡിയ സൊലൂഷന്‍സിന്റെ ബാനറില്‍ ബ്ലൂ ബെറീസ് തയ്യാറാക്കിയ സിഗ്നേച്ചര്‍ ചിത്രം ബിജോയ് ബാലചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്നു. സംഗീതം ഒരുക്കിയത് തിരുവനന്തപുരത്തെ ഫ്‌ളൈ കൗണ്‍സിലാണ്. 32 സെക്കന്റ് ദൈര്‍ഘ്യമുണ്ട് .
            പത്രത്തില്‍ പരസ്യം നല്‍കി ലഭിച്ച അപേക്ഷകരില്‍ നിന്ന് യോഗ്യരായ ഗ്രൂപ്പിനെ  കണ്ടെത്തുകയായിരുന്നു.