ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ രാജ്യാന്തര ചലച്ചിത്രമേളയുടെ പതിനാറാം പതിപ്പിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 10,000 കഴിഞ്ഞു. ഇത്രയും പ്രേക്ഷകരെ ഉള്‍ക്കൊള്ളുവാനുള്ള പരിമിതികള്‍ ഏറെയാണ്. എങ്കില്‍പ്പോലും ആസ്വാദകരുടെ നിരന്തര ആവശ്യപ്രകാരം നിര്‍ത്തിവെച്ചിരിക്കുന്ന ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 7ന് (ഒരു ദിവസം മാത്രം) ചെയ്യാന്‍ അവസരമുണ്ട് . അന്നേ ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ പഴയനിരക്കില്‍ തന്നെ ഓണ്‍ലൈനിലും കലാഭവന്‍ തിയേറ്ററില്‍ നേരിട്ടും രജിസ്‌ട്രേഷന്‍ നടത്തുവാന്‍ കഴിയും. പുറമെ നിന്ന് മേളയ്‌ക്കെത്തുന്നവര്‍ക്ക് കൂടി സൗകര്യപ്രദമായിരിക്കും ഈ ക്രമീകരണം. ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇനി മറ്റൊരു അവസരം ഉായിരിക്കുന്നതല്ല.