3 December 2011

ഭീതിയുടെ വ്യത്യസ്ത ദൃശ്യങ്ങളുമായി കയ്ദാന്‍ സിനിമകള്‍



കയ്ദാന്‍ (KAIDAN) എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ അമാനുഷിക കഥ എന്നര്‍ത്ഥം. നൂറ്റാ ണ്ടു കള്‍ക്ക് മുമ്പ് ജപ്പാനില്‍ പ്രചരിച്ചിരുന്ന പ്രേതകഥകള്‍ സമന്വയിപ്പിച്ചിറങ്ങിയ പുസ്തകങ്ങളാണ് കയ്ദാന്‍ സിനിമകള്‍ക്ക് ആധാരം.
കുപഴകിയ ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഭയമെന്ന അവസ്ഥയെ വിഭ്രമാത്മകമായ മറ്റൊരു ആസ്വാദന തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് കയ്ദാന്‍ സിനിമകള്‍. ജപ്പാന്റെ സ്വന്തമെന്ന് പറയാവുന്ന നാല് കഥകള്‍. പ്രഗത്ഭരായ നാല് സംവിധായകര്‍ ചേര്‍ന്ന് ചലച്ചിത്ര ഭാഷ്യം നല്‍കിയതാണ് ഈ ശ്രേണിയിലെ ചിത്രങ്ങള്‍.

കെറേദ ഹിരോകാസു (KORE-EDA-HIROKAZU) സംവിധാനം ചെയ്ത 'ദ ഡെയ്‌സ് ആഫ്റ്റര്‍ (THE DAYS AFTER)' ഒച്ചിയ മസായ്യൂകി(OCHIAI MASAYUKI) സംവിധാനം ചെയ്ത ' ദ ആം (THE ARM)' ലീ സാങ് (LE TSANG) ചിത്രമായ 'ദ നോസ് (THE NOSE)' സുകാമോട്ടോ ഷിന്‍യ(TSUKAMOTO SHINYA)യുടെ ' ദ വിസ്‌ലര്‍(THE WHISTLER)' എന്നിവയാണ് കാഴ്ചയെ അശാന്തമാക്കുന്ന നാല് ചിത്രങ്ങള്‍.
സ്മരണകളെ അനശ്വരമാക്കാനുള്ള ഒരു കൂട്ടം ആത്മാക്കളുടെ ശ്രമമാണ് 'ദ ഡേയ്‌സ് ആഫ്റ്റര്‍'; തങ്ങള്‍ക്ക് വീണ് കിട്ടിയ അവസരം പ്രയോജനപ്പെടുത്താനുള്ള തത്രപ്പാടിലാണ് ഓരോരുത്തരും. ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയിലുള്ള മനോഹരമായൊരു സഞ്ചാരമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.
റെനോസുകേ അകുതഗാവ(RYUNOSUKE AKUTAGAWA) യുടെ നോവലിനെ അടിസ്ഥാനമാക്കി ലീ സാങില്‍(LEE SANG IL) സംവിധാനം ചെയ്ത സിനിമയാണ് 'ദ നോസ്(THE NOSE). തന്റെ വികൃതമായ മൂക്ക് മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു സന്യാസി, തന്നെ പരിഹസിച്ച ഒരു ബാലനെ മരണത്തിലേക്ക് തള്ളിവിടുന്നു. ശേഷം അവനെ ജീവിതത്തിലേക്ക് കൊുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആ ബാലന്‍ സന്യാസിയെ നിരന്തരം വേട്ടയാടുന്നു.
ഒസാമു ഡസായി(OSAMU DAZAI)യുടെ നോവലിനെ ആധാരമാക്കി സുകോമോട്ടോ ഷിന്‍യ(TSUKAMOTO SHINYA) സംവിധാനം ചെയ്ത 'ദ വിസ്‌ലര്‍(THE WHISTLER)' അച്ഛന്റെ പ്രേരണയാല്‍ കാമുകനെ പിരിയേി വരുന്ന യുവതിയുടെ കഥ പറയുന്നു. തന്റെ സഹോദരിക്ക് കിട്ടിയ പ്രേമലേഖനങ്ങള്‍ കെത്തുന്നതോടെ അവളില്‍ അസൂയ നിറയുന്നു. 'ദ വിസ്‌ലര്‍' എന്ന സിനിമ ഭീതിജനകമായ അന്തരീക്ഷത്തെക്കാളേറെ വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കുന്നു.
തന്നെ മോഹിപ്പിച്ച പെണ്ണിന്റെ കൈ അവളില്‍ നിന്ന് കടമായി നേടിയെടുത്ത് സ്വന്തം അപ്പാര്‍ട്‌മെന്റില്‍ എത്തുന്ന ഒരാളുടെ കഥയാണ് ' ദ ആം (THE ARM)' അവിടെ അയാള്‍ ദുരൂഹതകളുടെ നടുവിലാണ്. ജപ്പാനിലെ സവിശേഷമായ കാഴ്ചകളുടെ ലോകത്തേക്കാണ് ഈ സിനിമകള്‍ പ്രേക്ഷകരെ നയിക്കുന്നത്.