നഗരം ചലച്ചിത്രവിസ്മയങ്ങളുടെ നിലാവില്‍
മേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കുറെ നല്ല ചിത്രങ്ങള്‍ കതിന്റെ സംതൃപ്തിയോടെയും നാളത്തെ ചിത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷയോടെയുമാണ് ആസ്വാദകര്‍. കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മ പുതുക്കലുമായി റിട്രോസ്‌പെക്ടീവില്‍ മഹാരഥന്മാര്‍ തിരശീലയെ വിസ്മയിപ്പിച്ചപ്പോള്‍, നൂതന സങ്കേതങ്ങളും ആധുനിക ജീവിത സന്നിഗ്ധതകളും നിറച്ച ലോകസിനിമ പുതിയ പ്രതീക്ഷ ഉണര്‍ത്തി.
വിദ്യാര്‍ത്ഥികളും യുവാക്കളും ലോക സിനിമകള്‍ക്കും ഹൊറര്‍ ചിത്രങ്ങള്‍ക്കും ഫുട്‌ബോള്‍ ചിത്രങ്ങള്‍ക്കും ഒരേ ആവേശത്തോടെ തിയേറ്റുകളില്‍ തിക്കിതിരക്കിയപ്പോള്‍ ഇരുത്തം വന്ന സിനിമാ പ്രേമികള്‍ റിട്രോകള്‍ക്ക് മുന്നില്‍ ധ്യാന നിമഗ്നരായി.
അറിഞ്ഞുകേട്ട ചിത്രങ്ങള്‍ക്ക് പിന്നാലെയുള്ള പാച്ചില്‍ സംഘര്‍ഷത്തോളമെത്തുന്ന കാഴ്ച തിയേറ്ററുകളില്‍ കാണാമായിരുന്നു. ആദ്യ പ്രദര്‍ശനത്തില്‍ വന്‍ പ്രേക്ഷക അഭിപ്രായം പിടിച്ചുപറ്റിയ 'ബോഡി'ക്കും പ്രശാന്ത് നായരുടെ ഡല്‍ഹി ഇന്‍ എ ഡേയ്ക്കും വന്‍ തിരക്ക് അനുഭവപ്പെട്ടു.
സാധാരണ പ്രേക്ഷകര്‍ക്ക് അപരിചിതമായ ആവിഷ്ക്കാര രീതികളുമായെത്തിയ ഫുട്‌ബോള്‍, അറബ് ചിത്രങ്ങള്‍ പുതിയൊരു കാഴ്ചാനുഭവം തന്നെയായിരുന്നു. പതിവ് കാഴ്ചകളില്‍ നിന്നും ഭിന്നമായി സിനിമകളെ ഉള്‍ക്കൊള്ളുന്നതിനും അറിയുന്നതിനും ഈ സൃഷ്ടികള്‍ പ്രേക്ഷകരെ പ്രാപ്തരാക്കും എന്നതില്‍ തര്‍ക്കമില്ല.
ഫുട്‌ബോള്‍ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും ശ്രദ്ധ നേടിയ ടു എസ്‌കോബാര്‍സ് കഥാചിത്രങ്ങളുടെ പതിവ് രീതികള്‍ വെടിഞ്ഞ് അസാധാരണമായ കാഴ്ചാനുഭവമാണ് പ്രദാനം ചെയ്തത്. ഫുട്‌ബോളും രാഷ്ട്രീയവും കൊക്കെയ്‌നും ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിയ കൊളംബിയന്‍ സാമൂഹ്യ ജീവിതത്തിന് നേര്‍ക്ക് പിടിച്ച ക്യാമറയില്‍ ചരിത്രത്തിന്റെ ഉള്‍ക്കാഴ്ചകളാണ് തെളിഞ്ഞത്.
അറബ് വിഭാഗത്തില്‍ നിന്നും ആദ്യപ്രദര്‍ശനത്തിനെത്തിയ മുഹമ്മദ് അബ്ദുള്‍ അസീസിന്റെ ദമാസ്കസ് വിത്ത് ലൗ കാണികളുടെ മനം കവര്‍ന്നു. വിദേശ പൗരത്വം തേടി യാത്രയാകാനൊരുങ്ങുന്ന സിറിയന്‍ യുവതി റീമയോട് വിമാനത്താവളത്തില്‍ വെച്ച് അച്ഛന്‍ പറയുന്ന രഹസ്യത്തോടെ യാത്ര ഉപേക്ഷിക്കുകയാണ് അവള്‍. ദമാസ്കസിന്റെ പ്രാന്തങ്ങളില്‍ സ്വന്തം വംശത്തിന്റെ ഭൂതകാലം തേടുന്നതായി പിന്നീട് റീമയുടെ യാത്രകള്‍. സ്വത്വ പ്രതിസന്ധി നേരിടുന്ന അറബ് ജീവിതത്തിന്റെ അന്തരാളങ്ങളിലേക്ക് കാണികളെ കൂട്ടിക്കൊുപോകുന്ന ഈ ചിത്രത്തിന്റെ പുനഃപ്രദര്‍ശനം നാളെ 3.15ന് ധന്യയില്‍ നടക്കും.
നിശാഗന്ധിയില്‍ ലോകസിനിമയില്‍ നിന്നുള്ള വില്‍, കമലിന്റെ ഗദ്ദാമ എന്നിവയുടെ പ്രദര്‍ശനത്തിനും ധാരാളം പ്രേക്ഷകരുായിരുന്നു. ചലച്ചിത്ര വിസ്മയങ്ങളുടെ നിലാവില്‍ ഇന്നും ഈ നഗരത്തിന് ഉറക്കമില്ല.