അഡോള്‍ഫസ് മേക്കസ് ആധുനികനാണെന്ന് അവകാശപ്പെട്ടിരുന്നില്ല: പോള ഷാപ്പെല്‍
താന്‍ ഒരു ആധുനിക സംവിധായനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത ചലച്ചിത്രകാരനാണ് അഡോള്‍ഫസ് മേക്കസ് എന്ന് ഇറ്റാലിയന്‍ സംഗീതജ്ഞയായ പോള ഷാപ്പെല്‍ . അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെയും വ്യക്തിഗത സിനിമാ വിഭാഗത്തില്‍പ്പെടുന്നവ.യാണെന്ന് പോള പറഞ്ഞു. ചലച്ചിത്രമേളയുടെ ' ഇന്‍ കോണ്‍വര്‍സേഷന്‍ ' പരിപാടിയില്‍ പരേതനായ തന്റെ ഭര്‍ത്താവ് അഡോള്‍ഫസ് മേക്കസിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍ . അദ്ദേഹത്തിന്റെ ചലച്ചിത്ര പരീക്ഷണങ്ങളിലൊക്കെ വ്യത്യസ്തതയും പുത്തന്‍ ആവിഷ്കാര രീതിയും കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഡോള്‍ഫസിന്റെ ആശയങ്ങള്‍ മറ്റ് സംവിധായകരില്‍ നിന്ന് വേറിട്ട് നില്‍ക്കും. ഹാസ്യത്തിലായാലും വേറിട്ട രീതികളിലാണ് അഡോള്‍ഫസ് സമീപിക്കുക. അദ്ദേഹത്തിന്റെ ഹാസ്യം ഒരുപക്ഷേ എനിക്ക് മനസ്സിലാകാറില്ല. എന്നാലും അവയിലൊക്കെ അസാധാരണത്വം കിരുന്നുവെന്നും പോള പറഞ്ഞു.
മേളയില്‍ മേക്കസ് റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ 'ഹല്ലേലുയ ദി ഹില്‍സ്', 'വിന്റ് ഫ്‌ളവേഴ്‌സ്', 'ഗോയിംഗ് ഹോം' തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു്. അമേരിക്കന്‍ ന്യുവേവ് സിനിമകളുടെ പിന്‍ഗാമിയാണ് അഡോള്‍ഫസ് മേക്കസ്. ന്യൂയോര്‍ക്കിലെ ബാര്‍ഡ് കോളേജ് പ്രൊഫസറായിരുന്ന അഡോള്‍ഫസ് തന്റെ വിദ്യാര്‍ത്ഥികളെ അധ്യാപകന്റെ കാഴ്ചപ്പാടില്‍ സമീപിച്ചിരുന്നില്ല. വാക്കുകളില്‍ അലസതയും ഹാസ്യവും ഇടകലര്‍ത്തി കുട്ടികളോട് സൗഹൃദപരമായ സമീപനമാണ് പുലര്‍ത്തിയിരുന്നത്. അതുകൊ് തന്നെ അദ്ദേഹത്തിന്റെ ശിഷ്യര്‍ അഡോള്‍ഫസിനെ അനുകരിച്ച് ഹോളിവുഡില്‍ വ്യക്തിഗത സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായെന്ന് പോള കൂട്ടിച്ചേര്‍ത്തു.
1960കളില്‍ കലയ്ക്ക് സമൂഹത്തില്‍ മുഖ്യമായ സ്ഥാനമുണ്ടായിരുന്നു. ചലച്ചിത്ര- സാഹിത്യ പ്രവര്‍ത്തകരും നാടകൃത്തുക്കളുമൊക്കെ ഒത്തുകൂടി വിവിധ വിഷയങ്ങളെക്കുറിച്ച് അന്ന് ചര്‍ച്ചകള്‍ നടത്തുമായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. ചലച്ചിത്ര മേഖലയോടുള്ള ഇന്നത്തെ കുട്ടികളുടെ സമീപനം ഏറെ മാറിയിരിക്കുന്നു. ടെലിവിഷന്‍ ഇല്ലാതെ ജീവിക്കാന്‍ ഇന്നത്തെ സമൂഹം ശ്രമിക്കണം. കല അറിയാനും ആഴത്തില്‍ പഠിക്കാനും മനസ്സ് വെയ്ക്കണമെന്ന് പോള ഷാപ്പെല്‍ പറഞ്ഞു. എക്‌സ്പരിമെന്റല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടര്‍ ഷായ് ഹെറിഡിയ ചടങ്ങില്‍ പങ്കെടുത്തു.