13 December 2011

ഒറ്റപ്രദര്‍ശനം മാത്രമുള്ള പത്ത് ചിത്രങ്ങള്‍ ഇന്ന് (14.12.11)മേളയില്‍


ഒറ്റപ്രദര്‍ശനം മാത്രമുള്ള പത്ത് ചിത്രങ്ങള്‍ ഇന്ന് (14.12.11)മേളയില്‍
മേളയിലെ ശ്രദ്ധേയമായ റെട്രോ-ഡെഫ-അറബിക് സ്പ്രിങ് വിഭാഗങ്ങളില്‍പ്പെടുന്ന പത്ത് ചിത്രങ്ങളുടെ ഒറ്റ പ്രദര്‍ശനം ഇന്ന് നടക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തിലെ ജിബ്രില്‍ ഡിയോപ് മാമ്പട്ടി ചിത്രങ്ങളായ ' ടെല്‍ അസ് ഓഫ് ഗ്രാന്റ് മദര്‍ ', 'ലെ ഫ്രാങ്ക്', നിന്‍ക നിന്‍ക: ദി പ്രിന്‍സ് ഓഫ് കൊളബേണ്‍, ദി ലിറ്റില്‍ ഗേള്‍ ഹു സോള്‍ഡ് ദ സണ്‍, റോബര്‍ട്ട് ബ്രസണ്‍ ചിത്രം 'ദ ട്രയല്‍ ഓഫ് ജോണ്‍ ഓഫ് ആര്‍ക്ക്', മധുവിന്റെ 'സ്വയംവരം', അഡോള്‍ഫാസ് മെകാസിന്റെ 'മെകാസിന്റെ ഹ്രസ്വചിത്രങ്ങള്‍' മസുമുറയുടെ 'ദ വുമണ്‍ ഹു ടച്ച്ഡ് ലെഗ്‌സ്' ഡെഫ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന 'ദ ലെജന്റ് ഓഫ് പോള്‍ ആന്റ് പോള' അറബ് സ്പ്രിങ് വിഭാഗത്തിലെ 'ഹിയര്‍ കംസ് ദ റെയിന്‍' എന്നീ ചിത്രങ്ങള്‍ക്കാണ് ഇന്ന് മാത്രം പ്രദര്‍ശനമുള്ളത്.
പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ബാന്‍ഷി എന്ന യുവാവിന്റെ കഥ പറയുന്ന 'ചാപ്ലിനും' അഴഗര്‍സാമിയുടെ കുതിരയും മല്ലയ്യപുരം ഗ്രാമവാസികളും തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കിയ 'അഴഗര്‍സാമിയിന്‍ കുതിരൈ'യും ഉള്‍പ്പെടെ 50 ചിത്രങ്ങള്‍ കൊ് ശ്രദ്ധേയമാകും ആറാം ദിനം. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേക്ഷക പ്രശംസ നേടി ശ്രദ്ധിക്കപ്പെട്ട ഈ ര് ഇന്ത്യന്‍ ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. സൗരഭ് കുമാര്‍ സംവിധാനം ചെയ്ത 'ഹാന്റോവറും' പ്രതീക്ഷയും വിധിയും ഒരു ദരിദ്രബാലനില്‍ പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന 'ബാബു ബാന്‍ഡ് പാര്‍ട്ടിയുമാണ്' ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.
ഇതിനോടകം തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായ മത്സരവിഭാഗ ചിത്രമായ അദിതി റോയിയുടെ 'അറ്റ് ദ എന്‍ഡ് ഓഫ് ഇറ്റ് ഓള്‍', 'ദ ക്യാറ്റ് വാനിഷസസ്, 'ദ പെയിന്റിംഗ് ലെസണ്‍' എന്നീ ചിത്രങ്ങളും ഇന്നത്തെ പ്രദര്‍ശനത്തില്‍ ഉ്.
മികച്ച അവതരണശൈലി കൊ് ശ്രദ്ധിക്കപ്പെട്ട 'ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസും' വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ഉള്‍റിച്ച് കോഹ്‌ലര്‍ ചിത്രമായ സ്ലീപ്പിംഗ് സിക്ക്‌നസും ഉള്‍പ്പെടെ 18 സിനിമകള്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊ് പ്രേക്ഷക ശ്രദ്ധ നേടിയ ഫിപ്രസി ചിത്രം 'ദി മില്‍ക്ക് ഓഫ് സോറോ' ജര്‍മ്മന്‍കാരിയായ മരിയയുടെ യാത്രയും അന്വേഷണങ്ങളും ചിത്രീകരിച്ചിരിക്കുന്ന ' ദ ഡേ ഐ വാസ് ബോണും' പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകും.