29 November 2011

തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി കപ്ലാനോഗ്ലു ചിത്രങ്ങള്‍


കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ തുര്‍ക്കി സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ സെമിഹ് കപ്ലാനോഗ്ലു (SEMIH KAPLANOGLU)വിന്റെ നാല് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക ജീവിതത്തില്‍ മൂല്യങ്ങളുടെ പ്രസക്തി അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷത. യൂസഫ് ട്രിലജിയായ സട്ട് (SUT), എഗ്ഗ് (EGG), ബാല്‍ (BAL) എന്നിവയും എയ്ഞ്ചല്‍സ് ഫാള്‍ (ANGELS FALL)മാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍ . അമ്മയുടെ തെറ്റായ ജീവിതത്തില്‍ മനം നൊന്ത് നാടുവിട്ട യൂസഫിനെക്കുറിച്ചുള്ള സട്ട്, അമ്മയുടെ മരണമറിഞ്ഞ് മടങ്ങിയെത്തുകയും പിന്നീട് തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള 'എഗ്ഗും' സ്വത്വം തേടി അലയുന്ന യൂസഫിന്റെ ശിഷ്ടകാലത്തെ പരാമര്‍ശിക്കുന്ന 'ബാലും' മതത്തില്‍ അന്ധമായി വിശ്വസിക്കുകയും പ്രതീക്ഷകളുമായി ജീവതത്തെ നേരിടുകയും ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരിയായ സെയ്‌നപ്പിന്റെ കഥ പറയുന്ന 'എയ്ഞ്ചല്‍സ് ഫാളും' ചലച്ചിത്ര പ്രേമികള്‍ക്ക് തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ചിത്രങ്ങളാണ്.

പ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ച് ഏഴ് ചിത്രങ്ങള്‍
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ മണി കൗള്‍ (MANI KAUL), ഫ്രഞ്ച് സംവിധായകന്‍ റൗള്‍ റൂയിസ് (RAOUL RUIZ), ബംഗ്ലാദേശില്‍ നിന്നുള്ള താരിഖ് മസൂദ് (TAREQUE MASUD), വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (ELIZABTH TAYLOR) എന്നിവരുടെ ഏഴ് ചിത്രങ്ങള്‍ .
പോര്‍ച്ചുഗീസ് നോവലിന്റെ ദൃശ്യാവിഷ്കാരമായ 'മിസ്റ്ററീസ് ഓഫ് ലിസ്ബണ്‍ (MISTERIOS DE LISBON)', കുറ്റാന്വേഷണവും മാനുഷിക മൂല്യങ്ങളും ഒരു പരാജിതയായ അഭിഭാഷകയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്ന 'ജിനോളജിസ് ഓഫ് ക്രൈം (GENEALOGIES OF A CRIME)', ലിവിയ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിചിത്രമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായ 'ദാറ്റ് ഡേ (THAT DAY)' ബഹുമുഖ വ്യക്തിത്വത്തിനുടമയായ യുവാവിന്റെ കഥ പറയുന്ന 'ത്രീ ലൈവ്‌സ് ആന്‍ഡ് എ ഡെത്ത് (THREE LIVES AND A DEATH)' എന്നിവയാണ് റൗള്‍ റൂയീസിന്റെ ചിത്രങ്ങള്‍ . ഈയിടെ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശ് സംവിധായകനായ താരീഖ് മസൂദിന്റെ 'റണ്‍വേ (RUNWAY) എന്ന ചിത്രം തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു യുവാവിന്റെ കഥ പറയുന്നു.
എലിസബത്ത് ടെയ്‌ലറിന്റെ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വുള്‍ഫും(WHO IS AFRAID OF VIRGINIA WOOLF) എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും'.

28 November 2011

അറബ് വസന്തം വര്‍ണം വിതറും


അറബ് വസന്തം വര്‍ണം വിതറും


വര്‍ത്തമാന ലോകത്തെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ മുന്നേറ്റമായ അറബ് വസന്തത്തിന്റെ അലയൊലികള്‍ 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിദ്ധ്വനിക്കും. പതിറ്റാണ്ടുകളോളം ചാരം മൂടി കിടന്ന ജനകീയ രോഷത്തിന്റെ ബഹിസ്ഫുരണങ്ങള്‍ ഒപ്പിയെടുത്ത എട്ടു ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. നാവും ചിന്തകളും ചങ്ങലക്കിടപ്പെട്ട ഒരു ജനത എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യ പോരാളികളായി തെരുവിലേക്കിറങ്ങിയതെന്ന് ഈ ചിത്രങ്ങള്‍ വിളിച്ചു പറയും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും കടുത്ത ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറക്കിനെതിരെ ഈജിപ്ത ജനത മൗനംഭജ്ഞിച്ച് ഉയര്‍ത്തെഴുന്നേറ്റ കഥ പറയുന്ന തഹ്‌രീര്‍ 2011: നന്മ, തിന്മ, രാഷ്ട്രീയക്കാരന്‍ (Tahrir 2011: The Good, The Bad and The Politician)  എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്കു മാത്രമല്ല, ജനധീപത്യ വിശ്വാസികള്‍ക്കും ആവേശം പകരും. എയ്തന്‍ അമീ (Aten Amin) , താമര്‍ ഇസ്സത്ത (Tamer Ezzat), ആമിര്‍ സലാമ (Amr Salama) എന്നീ മൂന്നു സംവിധാകര്‍ ചേര്‍ന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സിനിമയില്‍ നന്മ എന്ന തലക്കെട്ടില്‍ വിപ്ലവകാരികളെ വരച്ചു കാട്ടുന്ന ഭാഗം താമര്‍ ഇസ്സത്തും വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട നാലു സുരക്ഷാ മേധാവികളുടെ കഥ പറയുന്ന തിന്മ എന്ന ഭാഗം എയ്തന്‍ അമീനും മുബാറക്കിന്റെ മുപ്പതു വര്‍ഷത്തെ സ്വേഛാവാഴ്ച വിവരിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന ഭാഗം ആമിര്‍ സലാമയും സംവിധാനം ചെയ്തിരിക്കുന്നു. വ്യത്യസ്ത സംവിധായകരുടെ കൈയ്യടക്കവും തനിമയും നിലനിര്‍ത്തുന്നതോടൊപ്പം കൂട്ടായ്മയുടെ കരുത്തും പ്രകടിപ്പിക്കുന്നതാണ് ഈ ചിത്രം. ഈജിപ്ത ജനത മുബാറക്കിനെതിരെ ഒഴുകിയെത്തിയ തഹ്‌രീര്‍ ചത്വരത്തിലെ ദൃശ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ വിപ്ലവത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കും.
ആമിര്‍ സലാമയുടെ അസ്മ(Asma), എച്ച്.ഐ.വി ബാധിതയായി വനിതയുടെ ഒറ്റപ്പെടലും മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അവര്‍ നടത്തുന്ന ധീരമായ ശ്രമങ്ങളും വരച്ചിടുന്ന ഈ സിനിമ ഹൃദയഹാരിയായ ശൈലിയിലാണ് ആമിര്‍ ഒരുക്കിയിരിക്കുന്നത്.
അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട തുനീഷ്യയിലെ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ചിത്രമാണ് റഫ് പരോള്‍(Rough Parole). ലോകശ്രദ്ധ നേടിയ ഡോക്യുമെന്ററികളിലൂടെ നിരവധി പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ എലീസ് ബക്കറിന്റെ (Elyes Baccar) ഈ സിനിമ മേളയുടെ ശ്രദ്ധാകേന്ദ്രമാകും. ബെന്‍ അലി എന്ന ഏകാധിപതിക്കെതിരെ തുനീഷ്യ ജനത നടത്തിയ പ്രചനാതീതമായ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കാണ് ബക്കര്‍ കാമറ ചലിപ്പിക്കുന്നത്. തുനീഷ്യയുടെ മൂന്നു പതിറ്റാണ്ടിന്റെ  മൗനവും വിലാപങ്ങളും ഒടുവില്‍ അവരുടെ പൊട്ടിത്തെറിയും ചിത്രത്തില്‍ അനുഭവവേദ്യമാവും.
സിറിയന്‍ ചലച്ചിത്രകാരന്‍ മുഹമ്മദ് അബ്ദുല്‍ അസീസിന്റെ (Muhammed Abdulaziz) സ്‌നേഹപൂര്‍വ്വം ദമാസ്കസ്(Damascus With Love) എന്ന ചിത്രം മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കും. ദമാസ്കസിനോട് വിട പറഞ്ഞ് പിരിയാനൊരുങ്ങുന്ന ജൂത പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ അവളുടെ പൂര്‍വ്വപിതാക്കള്‍ അങ്ങേയറ്റം പ്രയിച്ച സിറിയയുടെ മുഖം സംവിധായകന്‍ അനാവരണം ചെയ്യുന്നു. തന്റെ തലമുറകള്‍ അധിവസിച്ച ദമാസ്കസ് എന്ന ചരിത്രനഗഗരത്തെ ഒടുവില്‍ അവള്‍ കണ്ടെത്തുന്നു. അറബ്-ഇസ്രായില്‍ പ്രശ്‌നത്തിനപ്പുറം ഇരു ജനതകള്‍ക്കുമിടയിലെ സ്‌നേഹത്തിന്റെയും സാഹോദരത്തിന്റെയും പൈതൃകങ്ങള്‍ കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ചിത്രം.
ലബനോന്‍ സംവിധായകനായ ബെഹ്ജി ഹൊജേജിയുടെ(Bahij Hojeij) മഴ പെയ്യുമ്പോള്‍(Here Comes The Rain) എന്ന ചിത്രവും 20 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു മനുഷ്യന്റെ കഥയിലൂടെ അറബ് ലോകത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ വ്യക്തികളുടെ ജീവിതത്തില്‍ അഗാധ മുറിവുകള്‍ ഏല്‍പ്പിക്കുന്നുവെന്ന് പറയുന്നു. പതിറ്റാണ്ടുകളോളം പീഡിപ്പിക്കപ്പട്ട മനുഷ്യന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് സാധ്യമാകുമോ എന്ന ചോദ്യം ഏകാധിപത്യ ഭരണകൂടങ്ങളുടെ ക്രൂരകതളില്‍ പൊലിഞ്ഞു പോയ എത്രയോ മനുഷ്യജന്‍മങ്ങളുടെ നിസ്സഹായത പങ്കുവയ്ക്കുന്നു.
പ്രമുഖ മൊറോക്കന്‍ സംവിധായകന്‍ മുഹമ്മദ് അസ്‌ലിയുടെ(Mohamed Asli) റഫ് ഹാന്‍ഡ്‌സ് (Rough Hands)  സ്‌പെയിനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് മാര്‍ഗ്ഗമൊരുക്കുന്ന ബാര്‍ബറുടെ കഥ പറയുന്നു . അറബ് ലോകത്തിന്റെ സങ്കീര്‍ണമായ ഒട്ടേറെ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ചിത്രംമൊറോ ക്കോയില്‍ നിന്നു തന്നെയുള്ള ഹിഷാം ലാസ്‌രിയുടെ(Hicham Lasri) 'ദി എന്‍ഡ്'(The End) എന്ന ചിത്രവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടു്. ഒരു പ്രണയ കഥയിലൂടെ രാഷ്ട്രീയ സമൂഹിക മാറ്റത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം.
സംഗീത ആല്‍ബങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ലബനീസ് നടിയും സംവിധായികയുമായ നദീന്‍ ലബാക്കിയുടെ(Nadine Labaki) 'ഇനി നാം എവിടെ പോകും?' (Where Do We Go Now?) എന്ന ചിത്രം യുദ്ധങ്ങള്‍ കൊണ്ട് ദുരിതമയമായ ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളും ജീവിക്കുന്ന ഗ്രാമത്തില്‍ യുദ്ധകാലത്ത് പാകിയ കുഴിബോംബുകള്‍ മൂലം ജനങള്‍ക്ക് ഏത് നിമിഷവും ജീവന്‍ നഷ്ടമാവുന്ന അവസ്ഥയാണ്. അതിനിടെ നിസാര കാരണങ്ങളാല്‍ ഉണ്ടാകുന്ന വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ കൂടിയാവുമ്പോള്‍ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്നു.
ഇരുളടഞ്ഞതും ക്രൂരവുമായ യാഥാര്‍ഥ്യങ്ങളിലേക്ക് പ്രക്ഷേകരെ നയിക്കുന്ന ഈ ചിത്രങ്ങള്‍ അറബ് സിനിമ എന്ന പ്രത്യേക പാക്കേജിലാണ് മേളയില്‍ എത്തിയിരിക്കുന്നത്.

26 November 2011

CONTEMPORARY MASTER IN FOCUS : SEMIH KAPLANOGLU




FILM: EGG
COUNTRY : TURKEY
YEAR : 2008
RUNNING TIME : 102'












FILM :ANGEL'S FALL
COUNTRY : TURKEY/GREECE
YEAR : 2005
RUNNING TIME :90




FILM : BAL

COUNTRY : TURKEY/GERMANY/FRANCE

YEAR : 2010
RUNNING TIME : 103









FILM : SUT (MILK)
COUNTRY : TURKEY/GERMANY/FRANCE
YEAR : 2008
RUNNING TIME : 102
PR : 2
DATE : 25.11.2011




ലോകസിനിമയില്‍ അന്തഃസംഘര്‍ഷങ്ങളുടെ കാഴ്ചാനുഭവം



ഓടിത്തീര്‍ത്ത വഴികളില്‍ എന്നും കാഴ്ചയുടെ വിസ്മയങ്ങളും ആസ്വാദനത്തിന്റെ വെല്ലുവിളികളും സമ്മാനിച്ച സിനിമ പുതുയുഗപ്പിറവിയുടെ ഒരുക്കത്തിലാണ്. 'ഫിലി' എന്ന അസംസ്കൃത വസ്തു ചരിത്രത്തിന്റെ ഭാഗമാകുന്നഈ ദശാസന്ധിയില്‍ ലോക സിനിമയില്‍ എന്ത് സംഭവിക്കുന്നുവെന്നതിന്റെ പരിഛേദമാണ് 16-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗം.
പ്രണയം, വിരഹം, വ്യക്തിസംഘര്‍ഷം, മൂല്യങ്ങളുടെ ഏറ്റുമുട്ടല്‍, പാരമ്പര്യങ്ങളെ നിഷേധിക്കല്‍, പ്രവാസം - സ്വാതന്ത്ര്യം ലോകസിനിമയുടെ തിരശ്ശീല കാഴ്ച വെയ്ക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്.
വിംവെന്‍ഡേഴ്‌സ് (WIM WNDERS), അലക്‌സാര്‍ സുഖറോവ് (ALEKSANDER SOKURAV) ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINTSEV), വുഡി അലന്‍ (WOODY ALLEN), മസാഹിറോ കോബയാഷി (MASAHIRO KOBAYASHI), ബാര്‍ബറ സാസ് (BARBARA SASS), ജൂലിയ മുറാത്ത് (JULIA MURATH) കാതറിന്‍ ബ്രെയിലാത്ത് (CATHERINE BREILLAT) തുടങ്ങിയ പ്രമുഖരുടെ സിനിമകള്‍ ലോകസിനിമാ വിഭാഗം സമ്പന്നമാക്കാന്‍ ഈ മേളയിലു്.
ജര്‍മ്മനിയിലെ നവ സിനിമാ പ്രസ്ഥാനത്തോടൊപ്പമുായിരുന്ന വിം വെന്‍ഡേഴ്‌സിന്റെ (WIM WNDERS)പിന (PINA) പിനബോഷ് (PINA BAUSCH) എന്ന ഡാന്‍സ് തിയേറ്റര്‍ (TANZTHEATRE) കലാകാരിയുടെ കഥ പറയുന്നു. സ്വന്തം ചിത്രം കാണുന്നതിന് മുമ്പ് അന്തരിച്ച ഈ കലാകാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രം അപൂര്‍വ്വമായ ഒരു കാഴ്ചാനുഭവമാകും.
റഷ്യന്‍ ആര്‍ക്ക് (RUSSIAN ARK) എന്ന ഒറ്റ ഷോട്ട് ചിത്രത്തിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തം സ്ഥാനം കെത്തിയ അലക്‌സാര്‍ സുഖറോവിന്റെ (ALEKSANDER SOKURAV) 'ഫൗസ്റ്റ്' (FAUST) മറ്റൊരു കാഴ്ചാനുഭവത്തിന്റെ ആസ്വാദ്യത സമ്മാനിക്കും. തോമസ് മന്നിന്റെ 'ഫൗസ്റ്റിന്റെ' സ്വതന്ത്രാവിഷ്കാരമായ ഈ ചിത്രം വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി.
ദി റിട്ടേണ്‍ (THE RETURN) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റഷ്യന്‍ സംവിധായകനാണ് ആന്ദ്രേ യാഗിന്‍സ്റ്റേവ് (ANDREI ZVYAGINSTSEV) പതിവ് പോലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ വിവരിക്കുന്ന പുതിയ ചിത്രമായ ഏലേന (ELENA) കാഴ്ചയെ അശാന്തമാക്കുന്ന അനുഭവമായിരിക്കും.
പ്രമുഖ അമേരിക്കന്‍ സംവിധായകനും നടനുമായ വുഡി അലന്റെ (WOODY ALLEN) മിഡ്‌നൈറ്റ് ഇന്‍ പാരീസ് (MIDNIGHT IN PARIS) രു സുഹൃത്തുക്കളുടെ ജീവിത വിജയം തേടിയുള്ള യാത്രയാണ്.
ജപ്പാനിലെ പ്രമുഖ സംവിധായകനായ മസാഹിറോ കോബാഷി (MASAHIRO KOBAYASHI) യുടെ ഹാരൂസ് ജേര്‍ണി (HARU'S JOURNEY) മറ്റൊരു ദൃശ്യാനുഭവം തന്നെയാകും.
1997ല്‍ പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാണ് ജപ്പാനിലെ നവോമി കവാസേ (NAOMI KAWASE) ഈ വര്‍ഷം കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹനേഷു (HANEZU) ഭൂത- വര്‍ത്തമാനങ്ങളുടെ വസ്തുതാപരമായ പൊരുള്‍ അന്വേഷിക്കുന്ന ചിത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അന്വേഷണം കൂടിയാണിത്.
പ്രമുഖ പോളിഷ് സംവിധായകനായ ആന്ദ്രേ വൈദ (ANDRE WAJDA)യോടൊപ്പം പ്രവര്‍ത്തിച്ച ബാര്‍ബറാ സാസി (BARBARA SASS) ന്റെ ഇന്‍ ദ നെയിം ഓഫ് ഡെവിള്‍ (IN THE NAME OR DEVIL) ഇരുപത്തിയൊന്ന് വയസ്സുള്ള അന്നയുടെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്നു.
ബര്‍ണാഡോ ബെര്‍ട്ടലുച്ചി (BERNARDO BERTOLUCCI) യുടെ വിവാദ ചിത്രമായ 'ലാസ്റ്റ് ടോങ്കോ ഇന്‍പാരീസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും 17-ാം വയസ്സില്‍ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കാതറിന്‍ ബ്രില്ലത്ത (CATHERINE BREILLAT) ര് ഫ്രഞ്ച് സിനിമയിലെ വിവാദ സംവിധായികയാണ്. 23 വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ റിലീസായത്. ലിംഗ പദവികളെക്കുറിച്ചും സ്ത്രീലൈംഗികതയെക്കുറിച്ചുമാണ് അവരുടെ അന്വേഷണം.ദി സ്ലീപ്പിംഗ് ബ്യുട്ടി (THE SLEEPING BEAUTY) അവരുടെ ഏറ്റവും പുതിയ ചിത്രമാണ്.
ബ്രസീലിയന്‍ സംവിധായികയായ ജൂലിയ മുറാത്ത് (JULIA MURAT) ഗ്രാമീണ ജീവിതത്തില്‍ ആധുനികത സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ സ്റ്റോറീസ് ദാറ്റ് എക്‌സിസ്റ്റ് ഒണ്‍ലി വെന്‍ റിമംബേര്‍ഡ് (STORIES THAT EXISTS ONLY WHEN REMEMBERED) ലൂടെ ആവിഷ്ക്കരിക്കുന്നു.
ഇറാനിലെ തടവറയില്‍ കഴിയുന്ന മുഹമ്മദ് റസലോഫിന്റെ (MOHAMMED RASOULOF) ന്റെ ഗുഡ് ബൈ (GOOD BYE), സ്വാതന്ത്ര്യത്തിന്റെ പരിമിതകള്‍ക്കുള്ളില്‍ നിന്ന് തയ്യാറാക്കിയ ഈ ചിത്രം ഇറാനിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ ഗൗരവമായ കാഴ്ച ആവശ്യപ്പെടുന്നു.
ബംഗ്ലാദേശിലെ നാസിറുദീന്‍ യുസഫന്റെ (NASIRUDDIN YOUSAFF)ന്റെ ഗറില്ല (GUERRILLA) ബംഗ്ലാദേശിലെ സ്വതന്ത്ര്യസമര കഥ പറയുന്നു.
സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലെ വ്യക്തി സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ജര്‍മ്മന്‍ ചിത്രമാണ് ഇഫ് നോട്ട് അസ് ഹൂ? (IF NOT US, WHO?) ആന്ദ്രെ വെയില്‍ (ANDRES VEIEL) സംവിധാനം ചെയ്ത ഈ ചിത്രം നാസി ചരിത്രം വേട്ടയാടുന്ന വ്യക്തി സംഘര്‍ഷങ്ങളുടെ ശക്തമായ ചലച്ചിത്രാവിഷ്കാരമാണ്.
സൗത്ത് ആഫ്രിക്കന്‍ കവയത്രിയായ ഇന്‍ഗ്രിഡ് യുംഗ് (INGRID JUNK) ജീവിതത്തെ ആസ്പദമാക്കി പൗള വാറോസ്റ്റ് (PAULA VAN DER OEST) സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് (BLACK BUTTERFLIES)
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ വിഭജിച്ച് മൂന്ന് വനിതാ സംവിധായകര്‍ മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രമാണ് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ (BREAKFAST, LUNCH, DINNER).
നദീര്‍ ആന്റ് സിമിന്‍ എ സെപ്പറേഷന്‍ (NADER AND SIMIN, A SEPERATION) ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദി (ASGHAR FARHADI)യുടെ ചിത്രമാണ്.

അല്‍മായേഴ്‌സ് ഫോളി (ALMAYORS FOLLY) ജോസഫ് കോണ്‍റാഡി(JOSEPH CONRAD)ന്റെ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. മലേഷ്യയിലേക്ക് നിധി തേടി പോകുന്ന ഡച്ചുകാരന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ കാര്‍ട്ടല്‍ അക്രം (CHARTAL AKERM) ആണ് .
മൂന്ന് യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് കെയ്‌റോ-678 (CAIRO -678) മുഹമ്മദ് ദയാബ് (MOHAMMED DIAB) സംവിധാനം ചെയ്ത ഈ ഈജിപ്ഷ്യന്‍ ചിത്രം ലൈംഗിക ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്ന ഈജിപ്ഷ്യന്‍ സ്ത്രീ സമൂഹത്തിന്റെ കഥ പറയുന്നു.
ബല്‍ജിയന്‍ സംവിധായകനായ ജിയോഫ്രി എന്തോവന്‍ (GEOFFREY ENTHOVEN) സംവിധാനം ചെയ്ത കം ആസ് യു ആര്‍ (COME AS YOU ARE) മൂന്ന് യുവാക്കളുടെ കഥ പറയുന്നു. സ്ത്രീകളേയും മദ്യത്തേയും ഇഷ്ടപ്പെടുന്ന ഇവര്‍ ആഗ്രഹ സഫലീകരണത്തിനായി സ്‌പെയിനിലേക്ക് പോകുന്നു. അന്ധനും വീല്‍ചെയറില്‍ കഴിയുന്നവനും തളര്‍വാതം പിടപ്പെട്ടവരുമാണ് ഈ മൂന്നുപേര്‍.
തോമസ് ഹാര്‍ഡിയുടെ നോവലായ ടെസ് ഓഫ് ദി ഡുബര്‍ വില്ല (TESS OF THE DUBER VILLE) യുടെ ചലച്ചിത്രാവിഷ്കാരമാണ് 'തൃഷ്ണ' (TRISHNA) സമകാലീന രാജസ്ഥാന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ മൈക്കല്‍ വിന്റര്‍ ബോട്ടമാണ് (MICHAEL WINTERBOTTOM)

31 രാജ്യങ്ങളില്‍ നിന്നായി 74 ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തില്‍ ഉ്. ഇതില്‍ 25 സിനിമകള്‍ സംയുക്ത സംരംഭങ്ങളാണ്.
പതിനാല് വനിതാ സംവിധായകര്‍ ഈ മേളയുടെ സവിശേഷ ആകര്‍ഷണമാകും.