29 November 2011

തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി കപ്ലാനോഗ്ലു ചിത്രങ്ങള്‍


കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ തുര്‍ക്കി സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ സെമിഹ് കപ്ലാനോഗ്ലു (SEMIH KAPLANOGLU)വിന്റെ നാല് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക ജീവിതത്തില്‍ മൂല്യങ്ങളുടെ പ്രസക്തി അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷത. യൂസഫ് ട്രിലജിയായ സട്ട് (SUT), എഗ്ഗ് (EGG), ബാല്‍ (BAL) എന്നിവയും എയ്ഞ്ചല്‍സ് ഫാള്‍ (ANGELS FALL)മാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍ . അമ്മയുടെ തെറ്റായ ജീവിതത്തില്‍ മനം നൊന്ത് നാടുവിട്ട യൂസഫിനെക്കുറിച്ചുള്ള സട്ട്, അമ്മയുടെ മരണമറിഞ്ഞ് മടങ്ങിയെത്തുകയും പിന്നീട് തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള 'എഗ്ഗും' സ്വത്വം തേടി അലയുന്ന യൂസഫിന്റെ ശിഷ്ടകാലത്തെ പരാമര്‍ശിക്കുന്ന 'ബാലും' മതത്തില്‍ അന്ധമായി വിശ്വസിക്കുകയും പ്രതീക്ഷകളുമായി ജീവതത്തെ നേരിടുകയും ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരിയായ സെയ്‌നപ്പിന്റെ കഥ പറയുന്ന 'എയ്ഞ്ചല്‍സ് ഫാളും' ചലച്ചിത്ര പ്രേമികള്‍ക്ക് തുര്‍ക്കി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന ചിത്രങ്ങളാണ്.