29 November 2011

പ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ച് ഏഴ് ചിത്രങ്ങള്‍
മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ മണി കൗള്‍ (MANI KAUL), ഫ്രഞ്ച് സംവിധായകന്‍ റൗള്‍ റൂയിസ് (RAOUL RUIZ), ബംഗ്ലാദേശില്‍ നിന്നുള്ള താരിഖ് മസൂദ് (TAREQUE MASUD), വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (ELIZABTH TAYLOR) എന്നിവരുടെ ഏഴ് ചിത്രങ്ങള്‍ .
പോര്‍ച്ചുഗീസ് നോവലിന്റെ ദൃശ്യാവിഷ്കാരമായ 'മിസ്റ്ററീസ് ഓഫ് ലിസ്ബണ്‍ (MISTERIOS DE LISBON)', കുറ്റാന്വേഷണവും മാനുഷിക മൂല്യങ്ങളും ഒരു പരാജിതയായ അഭിഭാഷകയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്ന 'ജിനോളജിസ് ഓഫ് ക്രൈം (GENEALOGIES OF A CRIME)', ലിവിയ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിചിത്രമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായ 'ദാറ്റ് ഡേ (THAT DAY)' ബഹുമുഖ വ്യക്തിത്വത്തിനുടമയായ യുവാവിന്റെ കഥ പറയുന്ന 'ത്രീ ലൈവ്‌സ് ആന്‍ഡ് എ ഡെത്ത് (THREE LIVES AND A DEATH)' എന്നിവയാണ് റൗള്‍ റൂയീസിന്റെ ചിത്രങ്ങള്‍ . ഈയിടെ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശ് സംവിധായകനായ താരീഖ് മസൂദിന്റെ 'റണ്‍വേ (RUNWAY) എന്ന ചിത്രം തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു യുവാവിന്റെ കഥ പറയുന്നു.
എലിസബത്ത് ടെയ്‌ലറിന്റെ 'ഹൂ ഈസ് അഫ്രൈഡ് ഓഫ് വിര്‍ജീനിയ വുള്‍ഫും(WHO IS AFRAID OF VIRGINIA WOOLF) എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും'.